0%

Chapter Title : Black Dahlia 6 [Parvathi]

Author : Parvathi Read All Parts 344

Black Dahlia 6

Author : Parvathi | www.kkstories.com | Previous Part


....ശരീരത്തിൽ സഹനീയമായ ചൂടറിഞ്ഞ നന്ദു കണ്ണു തുറന്നു....അവന്റെ അടുത്തിരുന്ന പ്രിയദർശിനി  ചൂടുവെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് നന്ദുവിന്റെ ശരീരത്തിൽ ചതവ് ഏറ്റ ഇടങ്ങളിൽ ചൂട് വയ്ക്കുകയായിരുന്നു....

എല്ലുകൾ നുറുങ്ങുന്ന വേദനയുടെ നടുവിൽ നന്ദു അവരുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി കിടന്നു.....

"വേദനയുണ്ടോടാ...." ചൂട് തുണി നന്ദുവിന്റെ വയറിൽ അമർത്തിപ്പിടിച്ചുകൊണ്ട് അമ്മ ചോദിച്ചു.... വേദനയില്ലെന്ന് അവൻ ഇടത്തേക്കും വലത്തേക്കും തല ചലിപ്പിച്ചു... ഉള്ളിലെ വേദന മുഴുവൻ നന്ദു കടിച്ചുപിടിക്കുകയാണെന്ന് അമ്മക്ക് അറിയാമായിരുന്നു.....

അവർ വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി...

"നിന്നെ അവര് ഒത്തിരി തല്ലിയല്ലേ...."പ്രിയദർശിനി ചോദിച്ചതും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു....നിറഞ്ഞ കണ്ണുകളോടെ അവൻ തലയാട്ടി "അതെ" എന്ന് പറഞ്ഞു... അമ്മയുടെ കണ്ണുകളും നിറഞ്ഞു...അവരെഴുന്നേറ്റ് ചൂട് വെള്ളത്തിന്റെ പാത്രവും തുണിയും നിലത്ത് മാറ്റി വച്ചു....കാശിനാഥന്റെ ചവിട്ട് കാരണം ചുവന്ന നന്ദുവിന്റെ വയറിൽ മരുന്ന് പുരട്ടികൊടുത്തു....

"വേദനയൊക്കെ പെട്ടെന്ന് മാറുട്ടോ...."

അവന്റെ നെഞ്ചിലും വയറിലും കാണുന്ന പഴയ മുറിപ്പാടുകളിലേക്കും ഇന്ന് നേരിട്ട പ്രഹരത്തിൽ ബാക്കിയായ ചുവന്ന പാടുകളിലേക്കും ശ്രദ്ധിച്ചുകൊണ്ട് പ്രിയദർശിനി പറഞ്ഞു...അവനൊന്നും മിണ്ടാതെ ഇടത്തേക്ക് ചരിഞ്ഞു കിടന്നു... കണ്ണുകളിൽ നിന്നും നീർതുള്ളികൾ ഒഴുകി തലയണയിലേക്ക് പതിച്ചു...

ശരീരത്തിനേൽക്കുന്ന മുറിവുകൾ ഉണങ്ങും, എക്കാലവും പാടുകളായി നിലനിൽക്കുമെങ്കിലും നോവറിയില്ല, പക്ഷെ മനസ്സിനേൽക്കുന്ന മുറിവുകൾ ഒരുനാളും ഉണങ്ങില്ല... ഓർമ്മകൾ നിലനിൽക്കുന്ന കാലത്തോളം അതിൽ നിന്നും രക്തം കിനിഞ്ഞുകൊണ്ടിരിക്കും....

അവനെ നോക്കാൻ ത്രാണി ഇല്ലാതെ പ്രിയദർശിനി മുറിക്ക് പുറത്തേക്ക് ഇറങ്ങി, താഴേക്കു ഇറങ്ങി ഡൈനിങ് ടേബിളിൽ ചാരി നിന്ന് പൊട്ടി കരഞ്ഞു.... ഒരാളുടെ ഹൃദയത്തിന് താങ്ങുന്നതിനും പരിധിയില്ലേ....ഈ കുട്ടിയെമാത്രം വിധി എന്തിനാണിങ്ങനെ നോവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല

.

.

ബാൽക്കണിയുടെ വാതിൽ തുറന്ന് പ്രിയ അകത്തേക്ക് കയറി...നേരം ഇരുട്ടി തുടങ്ങിയിരുന്നു

കൈയിലിരുന്ന ഫോൺ മേശപ്പുറത്ത് വച്ചതിനുശേഷം പ്രിയ നന്ദുവിന്റെ അരികിലിരുന്നു

അവളുടെ സാന്നിധ്യം അറിഞ്ഞിട്ടാവണം നന്ദു കണ്ണുതുറന്നു...

"ജിമ്മില് പോണില്ലേ... "

"ഇല്ല.... "

കരിനീലിച്ചു കിടക്കുന്ന നന്ദുവിന്റെ മുഖത്ത് വിരലുകൾ മൃദുവായി ഓടിച്ചുകൊണ്ട് പ്രിയ പറഞ്ഞു....

"ഇവിടെ കിടക്കുമോ...."

ബെഡിൽ തട്ടി അല്പം മടിയോടെ നന്ദു ചോദിച്ചതും പ്രിയ അവന്റെ അരികിൽ കിടന്നു....ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു....മുടിയിഴകൾ പ്രിയയുടെ കണ്ണിലേക്കു വഴുതി വീണതും നന്ദു അത് അവളുടെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു....

"സംസാരിക്ക്...."അവനിലേക്ക് ഒന്നുകൂടെ ചേർന്നു കിടന്നുകൊണ്ട് പ്രിയ പറഞ്ഞു... നന്ദു ആദ്യമൊന്ന് ഞെട്ടി

💬 Comments

View all comments