0%

Chapter Title : Black Dahlia 6 [Parvathi]

Author : Parvathi Read All Parts 652

ഒരാളുടെ ഹൃദയത്തിന് താങ്ങുന്നതിനും പരിധിയില്ലേ....ഈ കുട്ടിയെമാത്രം വിധി എന്തിനാണിങ്ങനെ നോവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല

.

.

ബാൽക്കണിയുടെ വാതിൽ തുറന്ന് പ്രിയ അകത്തേക്ക് കയറി...നേരം ഇരുട്ടി തുടങ്ങിയിരുന്നു

കൈയിലിരുന്ന ഫോൺ മേശപ്പുറത്ത് വച്ചതിനുശേഷം പ്രിയ നന്ദുവിന്റെ അരികിലിരുന്നു

അവളുടെ സാന്നിധ്യം അറിഞ്ഞിട്ടാവണം നന്ദു കണ്ണുതുറന്നു...

"ജിമ്മില് പോണില്ലേ... "

"ഇല്ല.... "

കരിനീലിച്ചു കിടക്കുന്ന നന്ദുവിന്റെ മുഖത്ത് വിരലുകൾ മൃദുവായി ഓടിച്ചുകൊണ്ട് പ്രിയ പറഞ്ഞു....

"ഇവിടെ കിടക്കുമോ...."

ബെഡിൽ തട്ടി അല്പം മടിയോടെ നന്ദു ചോദിച്ചതും പ്രിയ അവന്റെ അരികിൽ കിടന്നു....ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു....മുടിയിഴകൾ പ്രിയയുടെ കണ്ണിലേക്കു വഴുതി വീണതും നന്ദു അത് അവളുടെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു....

"സംസാരിക്ക്...."അവനിലേക്ക് ഒന്നുകൂടെ ചേർന്നു കിടന്നുകൊണ്ട് പ്രിയ പറഞ്ഞു... നന്ദു ആദ്യമൊന്ന് ഞെട്ടി പിന്നെ ഓർത്തു, തന്റെ മനസ്സ് കലങ്ങി മറിയുമ്പോഴെല്ലാം അവൾക്കത് മനസ്സിലാവും

"ഞാൻ പേടിച്ചുപോയി...."നന്ദുവിന്റെ ചുണ്ടുകൾ വിതുമ്പുന്നതുപോലെ വിറച്ചു...

"എന്നിട്ടോ.....".. പ്രിയ അവന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിച്ചു.... കൃഷ്ണമണിക്കുള്ളിൽ ഇടയ്ക്കിടെ സ്ഥിരതയില്ലാതെ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന പ്യൂപ്പിളിലേക്ക് അവൾ ശ്രദ്ധ കേന്ദ്രീകരിച്ചു...

"എന്റെ ഷർട്ട്‌ വലിച്ചുകീറി....പാന്റ് അഴിക്കാൻ പോയപ്പോ ഞാൻ കരഞ്ഞു... പിന്നെ.... പിന്നെ കാഴ്ച മങ്ങി, ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു... അവരെ തല്ലിയതും, ആ ചേട്ടനെ കടിച്ചതും..."

നന്ദു കരഞ്ഞു തുടങ്ങിയതും പ്രിയ അവനെ ചേർത്തു പിടിച്ചു.... നന്ദന് ശരീരത്തിൽ പലയിടത്തും വേദന അനുഭവപ്പെട്ടു....മാംസം ചതഞ്ഞ വേദന.... എല്ലുകൾ നുറുങ്ങുന്നതുപോലെ.... എങ്കിലും ദേവപ്രിയയുടെ ശരീരത്തിന്റെ ചൂടിൽ നന്ദു കണ്ണുകൾ അടച്ചു....

"കാശിനാഥനും അവന്റെ കൂടെയുള്ള രണ്ടുമൂന്നുപേരും ചേർന്ന് നിന്നെ വാഷ്രൂമിലേക്ക് തള്ളി കയറ്റുന്നതൊക്കെ

💬 Comments

View all comments