0%

Chapter Title : Black Dahlia 6 [Parvathi]

Author : Parvathi Read All Parts 661

പലപ്പോഴും ഉറക്കത്തിനിടയിൽ നന്ദുവിന്റെ നിലവിളി കേട്ട് പ്രിയ ഉണർന്നിട്ടുണ്ട്....

"നീ... നീ എവിടെയായിരുന്നു...."അവൻ അവൾക്കുനേരെ മുഖം തിരിച്ച് കിതപ്പോടെ ചോദിച്ചു....

"ഞാൻ കോളേജിൽ പോയിരുന്നു... മറ്റേ കാര്യം അന്വേഷിക്കാൻ...."... പ്രിയ പറഞ്ഞതും നന്ദു അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി

"ഇവിടെ കാണാതെ വന്നപ്പോ ഞാൻ പേടിച്ചു ....."

"പേടിക്കണ്ടാട്ടൊ...."

പ്രിയ ചിരിയോടെ അവന്റെ കവിളത്ത് ചുണ്ടമർത്തി, നന്ദുവുമായി ബെഡിലേക്ക് ഇരുന്നു....

"സ്വപ്നം കണ്ടോ നീ"

പ്രിയ ചോദിച്ചതും നന്ദു അതേയെന്ന് തലയാട്ടി....അവൻ നന്നേ പേടിച്ചുണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു....

"വേദന എങ്ങനെയുണ്ട്...."

"കുറഞ്ഞു...."

"എന്നോട് നുണ പറയരുതെന്ന് പറഞ്ഞിട്ടില്ലേ ഞാൻ..."

പ്രിയയുടെ ശബ്ദം ഗൗരവത്തിലായി...

"വയറിൽ വേദനയുണ്ട്.... ചവിട്ട് കൊണ്ടിടത്ത്...."

"ഫുഡ്‌ കഴിച്ചിട്ട് മരുന്ന് പുരട്ടി തരാം...."

പ്രിയ വസ്ത്രം മാറി ഷർട്ടും ഷോർട്സും ധരിച്ചു... നന്ദനുമായി താഴേക്ക് ഇറങ്ങി.... കാലത്തെ സ്കൂളിലേക്ക് പോകുന്നതിനുമുന്നേ പ്രിയദർശിനി ഇരുവർക്കുമുള്ള ആഹാരം തയ്യാറാക്കി അടുക്കളയിൽ വച്ചിരുന്നു...

രണ്ടുപേർക്കുമുള്ള ഭക്ഷണമെടുത്ത് പ്രിയ ഡയിനിങ് ടേബിളിലേക്ക് ഇരുന്നു...ഓരോ തവണ ഭക്ഷണം വായിലേക്ക് വയ്ക്കുമ്പോഴും നന്ദുവിന് ചുണ്ടിലെ മുറിവിൽ വേദന അനുഭവപ്പെട്ടു...ചുണ്ട് നീറി എരിവ് വലിക്കുന്നത് പ്രിയ ശ്രദ്ധിച്ചു....

"സോറി നന്ദു...."

പ്രിയ പറഞ്ഞതും നന്ദു മനസ്സിലാവാതെ മുഖം ഉയർത്തി....

"എന്താ...."

അവൻ ചോദിച്ചു.... ശബ്ദം വളരെ പതിഞ്ഞതായിരുന്നു...

"ഞാൻ കാരണം അല്ലെ....എന്നോടുള്ള ദേഷ്യമാ നിന്നോട് തീർത്തത്... Cowards...."

"സാരല്ല്യ...."

നന്ദു ഭക്ഷണത്തിലേക്ക് ശ്രദ്ധ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു... അവന്റെ മുഖം താഴ്ന്നിരുന്നു.... അല്പനേരം കഴിഞ്ഞതും നന്ദു സാവധാനം മുഖം ഉയർത്തി പ്രിയയുടെ അരികിലെ കസേരയിൽ ഇരിക്കുന്ന കറുത്ത ഗൗൺ ധരിച്ച പെൺകുട്ടിയെ നോക്കി.....പ്രിയക്ക് അവളെ കാണാൻ

💬 Comments

View all comments