0%

Chapter Title : Black Dahlia 6 [Parvathi]

Author : Parvathi Read All Parts 662

കഴിയില്ലെന്ന് നന്ദുവിന് ഉറപ്പായിരുന്നു....തനിക്ക് മാത്രം കാണാൻ കഴിയുന്നൊരു രൂപം

കഴിച്ചു കഴിഞ്ഞതും നന്ദുവും പ്രിയയും എഴുന്നേറ്റു, കഴിച്ച പാത്രങ്ങൾ കഴുകി വച്ചതിനുശേഷം കൈകഴുകി മുകളിലേക്ക് കയറി.... ഓരോ സ്റ്റെപ്പുകൾ കയറുമ്പോഴും നന്ദു തിരിഞ്ഞ് ഡൈനിങ് റൂമിലേക്ക് നോക്കി.....അവനെ നോക്കി ചിരിയോടെ ആ സത്വം അപ്പോഴും അവിടെ ഉണ്ടായിരുന്നു....

"ഞാൻ ഒരു കാൾ ചെയ്തിട്ട് വരാം..."

നന്ദുവിനോട് പറഞ്ഞിട്ട് പ്രിയ ബാൽക്കണിയിലേക്ക് ഇറങ്ങി....ദേവദത്തൻ നേരത്തെ വിളിച്ചിരുന്നു, നന്ദു ഒപ്പം ഉണ്ടായിരുന്നതുകൊണ്ട് കാൾ അറ്റൻഡ് ചെയ്യാതെ അവൾ മനഃപൂർവം അവഗണിച്ചതായിരുന്നു.....കോളേജിൽ സംഭവിച്ചതും സസ്പെൻഷൻ കിട്ടിയതും ഒന്നും ഇതുവരെയും അച്ഛൻ അറിഞ്ഞിട്ടില്ല

പ്രിയ അച്ഛന്റെ നമ്പറിലേക്ക് കാൾ ചെയ്തു.... രണ്ടുമൂന്ന് റിങ് കഴിഞ്ഞതും കാൾ കണക്ട് ആയി....

"ബോക്സിങ് വിട്ട് മേഡം ഇപ്പൊ ഡിക്ടറ്റീവ് ആയോ...."

കാൾ എടുത്തപാടെ ദേവദത്തൻ ചിരിയോടെ ചോദിച്ചു...

"ഒന്ന് പോ മാഷേ.... ഞാൻ ചോദിച്ചത് പറ...."

"ഹ് ഹ് അതൊക്കെ പറയാം... അതിനുമുന്നേ വിശദമായിട്ട് കാര്യം പറയ്...."

"അച്ഛന് മിത്ര മിസ്സിംഗ്‌ കേസ് അറിയില്ലേ"

"അറിയാം...."ഒരിടക്ക് വാർത്തകളിൽ ചർച്ചാവിഷയമായിരുന്നു മിത്ര മിസ്സിംഗ്‌ കേസ് അയാൾക്ക് പരിചിതമായിരുന്നു...

"അഹ് ആ മിത്രക്ക് കോളേജിൽ ഉണ്ടായിരുന്ന ഒരേ ഒരു ഫ്രണ്ട് ആണ് ദിവ്യ....ഈ ദിവ്യ ടിസി വാങ്ങി പോയി, ദിവ്യയുടെ നമ്പറിൽ ഞാൻ വിളിച്ചു നോക്കിയിരുന്നു... ആ നമ്പർ അവളുടെ അച്ഛനാണിപ്പൊ ഉപയോഗിക്കുന്നത്....അതിലെന്തോ ഒരു ഒരു ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ?..."..

"അതിലെന്താ ഇത്രക്ക് സ്പെല്ലിങ് മിസ്റ്റേക്ക്??..."ദേവദത്തൻ മനസ്സിലാവാതെ ചോദിച്ചു....

"എന്തോ അയാളുടെ സംസാരം കേട്ടപ്പോ ഒരു പന്തികേട്.... ദിവ്യക്ക് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോ അവളിവിടെ ഇല്ല വരുമ്പൊ

💬 Comments

View all comments