Chapter Title : Black Dahlia 6 [Parvathi]
ചെയ്യേണ്ടി വന്നേനെ...."
ഡോക്ടർ വാചാലനായതും കാശി പല്ലിറുമി.....
കാശിയുടെ Xray റിപ്പോർട്ട് പരിശോധിച്ചശേഷം അവനെ അഡ്മിറ്റ് ചെയ്തു.... വാരിയല്ലുകൾക്ക് നന്നേ ക്ഷതം സംഭവിച്ചിട്ടുണ്ട്....കൂടാതെ ശരീരത്തിൽ മുഴുവൻ ചതവുകളും....നന്ദു അവനെ നിലത്തിട്ട് ചവിട്ടികൂട്ടിയതുകാരണം സംഭവിച്ചതാണ്...
കാശിയുടെ വീട്ടിൽ നിന്നും അവന്റെ അമ്മയും ചേട്ടൻ അശോകനും ഹോസ്പിറ്റലിൽ എത്തിയിരുന്നു....കാശിയെ കണ്ട് അവന്റെ അമ്മ മാളവിക കരഞ്ഞു തുടങ്ങി
"എന്തുപറ്റിയതാടാ...."
കാശിയുടെ അരികിലേക്ക് സ്റ്റൂൾ വലിച്ചിട്ട് ഇരുന്നുകൊണ്ട് അശോകൻ ചോദിച്ചു....അവൻ അല്പനേരം സീലിംഗിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു.... മുഖത്ത് മുറിവിൽ മരവിപ്പ് മാറി തുടങ്ങുമ്പോഴുള്ള അസഹനീയമായ വേദന കാശിയുടെ ഉള്ളിൽ പ്രിയയോടും നന്ദുവിനോടും ഉള്ള പക ഇരട്ടിപ്പിച്ചു....
"ഒരു ജൂനിയർ പയ്യനും ആയിട്ട് തല്ലുണ്ടായതാ...."
"നീ ഒറ്റക്കാണോ പോയത്..."പോക്കറ്റിൽ കിടന്ന ഫോൺ കൈയിൽ എടുത്തുകൊണ്ട് അശോകൻ ചോദിച്ചു....
"അല്ല...."
തന്റെ അരികിലെ ബെഡുകളിൽ കിടക്കുന്ന രണ്ടുപേരിലേക്ക് കാശി വിരൽ ചൂണ്ടി...
"ഇനി രണ്ടുപേരൂടെ ഉണ്ട്....icu വിലാ....ഞങ്ങൾ അഞ്ചുപേര് ചേർന്ന അവനെ തല്ലാൻ പോയത്...."
"എന്നിട്ട്?...."അശോകന് വിശ്വസിക്കാൻ കഴിഞ്ഞില്ല....
"ഞങ്ങൾ അവനെ തല്ലി....അവൻ എന്റെ മുന്നിൽ നിന്ന് മോങ്ങി കരയുകവരെ ചെയ്തതാ... പക്ഷെ പിന്നെന്താ സംഭവിച്ചതെന്ന് അറിയില്ല.....
അവന് ബാധ കയറിയതുപോലെ ഉണ്ടായിരുന്നു..... പെട്ടെന്ന് വേറൊരാളായി മാറിയതുപോലെ...."
"മ്മ്ഹ്...."അശോകൻ ഒന്നിരുത്തി മൂളി ഫോണിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു.....
.
.
.
പിറ്റേന്ന് പത്തുമണി കഴിഞ്ഞ സമയത്ത് ദേവപ്രിയയുടെ സ്പ്ലെൻഡർ നീലാന്ധര കോളേജിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറി...കോളേജിന്റെ മുന്നിൽ ബൈക്ക് ഒതുക്കിവച്ച് പ്രിയ ഇറങ്ങി കോളേജിന് അകത്തേക്ക് നടന്നു....ഒരു ബ്ലാക്ക് ലെഗ്ഗിൻസും വൈറ്റ് ക്രോപ് ടോപ്പും ആയിരുന്നു അവളുടെ
💬 Comments
View all comments