Chapter Title : Black Dahlia 6 [Parvathi]
വേഷം....
പ്രിയയെ കണ്ട് പല വിദ്യാർത്ഥികളും അടക്കം പറഞ്ഞു....സസ്പെൻഷനിൽ ഉള്ള വിദ്യാർത്ഥി എന്തിന് കോളേജിലേക്ക് വന്നു എന്ന് അധ്യാപകർ പരസ്പരം ചോദിച്ചു....പ്രിയ ആരെയും ഗവനിക്കാതെ bcom സെക്കന്റ് ബാച്ച് ക്ലാസ്സ് മുറിയിലേക്ക് കയറിപോയി....
"ഇവിടെ ക്ലാസ്സ് ലീഡർ ആരാ.....".... പ്രിയ ഉറക്കെ ചോദിച്ചു....ടീച്ചർ ഇല്ലാത്തതുകൊണ്ടുതന്നെ പരസ്പരം കളിയും ചിരിയും ആയിരുന്ന വിദ്യാർത്ഥികൾ പെട്ടെന്ന് പ്രിയയുടെ ശബ്ദം കേട്ട് നിശബ്ദമായി....കഴിഞ്ഞ ദിവസം സീനിയേഴ്‌സിനെ തല്ലിയ അവളുടെ മുഖം അവർക്ക് പരിചിതമായിരുന്നു....
പിന്നിലെ ബെഞ്ചിൽ നിന്നും ഒരു പെൺകുട്ടി എഴുന്നേറ്റ് പ്രിയയുടെ അരികിലേക്ക് വന്നു....
"ഞാനാ... എന്ത്യേ....."
"വാ കുറച്ച് സംസാരിക്കാൻ ഉണ്ട്...."
പ്രിയ അവളുടെ തോളിലൂടെ കൈയിട്ട് കോറിഡോറിലേക്ക് ഇറങ്ങി...
"എന്താ കാര്യം...."
ആ പെൺകുട്ടി ഒന്നും മനസ്സിലാവാതെ ചോദിച്ചു....
"മിത്രയെ അറിയില്ലേ?...."
"അറിയാം....."
"അവളുടെ ഫ്രണ്ട് സർക്കിളിൽ ഉണ്ടായിരുന്ന ആരെയെങ്കിലും അറിയോ നിനക്ക്?...."
"മിത്രക്ക് അങ്ങനെ ഒത്തിരി ഫ്രണ്ട്‌സ് ഒന്നും ഇല്ലായിരുന്നു.... ആകെ ദിവ്യയോട് മാത്രം സംസാരിക്കും... അവളാണേൽ ടിസി വാങ്ങി പോകേം ചെയ്തു...."
"ടിസി വാങ്ങിയോ...."...
"അതെ.... എന്റെ അറിവിൽ മിത്രക്ക് ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നുമില്ല..."അവൾ കൂട്ടിചേർത്തു....
"ഈ ദിവ്യയുടെ നമ്പർ കിട്ടോ...."
"പറഞ്ഞു തരാം....."
.
.
ദിവ്യയുടെ നമ്പർ വാങ്ങിയ പ്രിയ താഴേക്ക് ഇറങ്ങി... അവളെ കാത്തെന്നപോലെ ബൈക്കിനരികിൽ വിഹാൻ നിൽപ്പുണ്ടായിരുന്നു....
"ഹലോ......"
പ്രിയയെ കണ്ട് വിഹാൻ വലതുകൈ ഉയർത്തി കാണിച്ചു.... അവൾക്ക് ചിരി വന്നു.... ഇന്നലെ നന്ദു അയാളെ മലർത്തിയടിക്കുന്ന ദൃശ്യം പ്രിയയുടെ ഉള്ളിലൂടെ കടന്നുപോയി..... അധ്യാപകനെ കയ്യേറ്റം ചെയ്തതിനാണ് നന്ദുവിന് സസ്പെൻഷൻ കിട്ടിയത്...
"ഹേയ്....." വിഹാന്റെ അരികിൽ വന്ന
💬 Comments
View all comments