0%

Chapter Title : Black Dahlia 6 [Parvathi]

Author : Parvathi Read All Parts 658

പ്രിയ പുഞ്ചിരിച്ചു....

"സസ്പെൻഷനിലായ വിദ്യാർത്ഥിനി കോളേജിൽ വന്നതിന്റെ ഉദ്ദേശ്യം?...."വിഹാൻ തമാശപോലെ ചോദിച്ചു.... ക്ലാസ്സ്‌ എടുക്കുമ്പോഴുള്ള ഗൗരവക്കാരൻ അല്ല പുറമെ....

"പേർസണൽ മാറ്റർ....."...

അവൾ ചിരിയോടെ ബൈക്കിലേക്ക് കയറി ചാവി തിരിച്ചു....

"ഓഹോ... മേഡത്തിന് ടൈം ഉണ്ടെങ്കിൽ ഒരു പത്തുമിനിറ്റ് അടിയന്നുവേണ്ടി സ്പെൻഡ്‌ ചെയ്യാമോ...."

താണുകേണ് ചിരിയോടെ സ്വരത്തിൽ അപേക്ഷകലർത്തി വിഹാൻ ചോദിച്ചതും പ്രിയ ബൈക്കിലെന്ന് ഇറങ്ങി

"എന്താ കാര്യം...."

"വാ പറയാം.... "വിഹാൻ കോളേജിന് പിന്നിലേക്ക് നടന്നു.... പിന്നാലെ സംശയത്തോടെ പ്രിയയും....

"ഹരിനന്ദൻ ഇയാളുടെ ബ്രദർ അല്ലെ?...."

"അതെ...."

"ട്വിൻസ് ആണല്ലേ?..."

"അതെ.."

"ഹരിനന്ദന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.... I mean മാനസികപരമായിട്ട്...."

ഇരുവരും നടന്ന് കോളേജിന്റെ പിന്നിൽ എത്തിയിരുന്നു....ഒത്തിരി ചെമ്പക മരങ്ങളാൽ സമൃദ്ധമായ കോളേജിന്റെ പിൻഭാഗം കണ്ട് ദേവപ്രിയ ഒന്നതിശയിച്ചു....മരങ്ങളുടെ ശിഖരങ്ങളെ തഴുകി താഴേക്ക് എത്തുന്ന സൂര്യകിരണങ്ങൾ അവളുടെ മുഖത്ത് തട്ടി ചിതറി....

ഇത്രേം മനോഹരമായൊരു സ്ഥലം ഇവിടെ ഉണ്ടെന്ന് താൻ അറിയാതെപോയല്ലോ

"എന്താ ഒന്നും പറയാത്തത്...."

പ്രിയ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് വിഹാൻ ഒന്നുകൂടെ ചോദിച്ചു....

"നന്ദുവിന് കുറച്ച് പ്രോബ്ലെംസ് ഉണ്ട്......"

പ്രിയയുടെ ശബ്ദം നേർത്തു....ഉള്ളിൽ നന്ദുവിന്റെ രൂപം തെളിഞ്ഞു... അവൾക്കാ നിമിഷം അവനെ കാണാൻ തോന്നി....എപ്പോഴൊക്കെ നന്ദുവിനെ ആലോചിക്കുമോ അപ്പോഴെല്ലാം ഉള്ളിലൊരു അഫക്ഷൻ നുരഞ്ഞുകുത്തിവരും....അവനോടുള്ള തീവ്രമായ ആഗ്രഹം പലപ്പോഴും ഉള്ളിലെ വേലികൾ തകർക്കുന്നത് പ്രിയ ശ്രദ്ധിക്കാറുണ്ട്

"ഇന്നലെ എനിക്ക് തോന്നിയിരുന്നു.... അല്ലാതെ വെറുതെ ഒരാൾ ഇങ്ങനെ വയലന്റ് ആവില്ലല്ലോ...."വിഹാൻ എന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു...

"ഇന്നലെ അവരെ തല്ലിയതും സാറിനെ അടിച്ചതും ഒന്നും നന്ദു അല്ല...."

ചെമ്പക മരങ്ങളിലൊന്നിൽ ചാരി നിന്നുകൊണ്ട് പ്രിയ പറഞ്ഞു....

💬 Comments

View all comments