Chapter Title : Black Dahlia 6 [Parvathi]
"ഏഹ്... എന്താ മനസ്സിലായില്ല...."
"നന്ദു പാവമാണ്....പതിഞ്ഞ സംസാരം,... എല്ലാറ്റിനോടും പേടി....ഇമോഷണലി ഭയങ്കര സെൻസിറ്റീവ് ആയ, പ്രശ്നങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ഒരാൾ അങ്ങനെ പെരുമാറുമെന്ന് സാറിന് തോന്നുന്നുണ്ടോ"
"ഇയാളെന്താ പറഞ്ഞു വരുന്നത്?...."
"നന്ദുവിന്റെ ഉള്ളിൽ Dissociative Identity Disorder എന്നുപറയുന്ന ഒരു സൈക്യാട്രിക് രോഗമുണ്ട്.... ഇന്നലെ ഞാനും സാറും ഒക്കെ കണ്ടത് നന്ദുവിനെ അല്ല.... അവന്റെ ഉള്ളിലെ മറ്റൊരു ഐഡന്റിറ്റിയെയാണ്..... പേരില്ലാത്ത മറ്റൊരു സ്വത്വം....I call him the Eidolon"
മറ്റൊന്നും പറയാനില്ലാതെ, യാത്രപോലും ചോദിക്കാതെ പ്രിയ കോളേജ് മുറ്റത്തേക്ക് തിരിഞ്ഞുനടന്നു.... കണ്ണിൽ നിന്നും മറയുന്നതുവരെ വിഹാൻ അവളെ നോക്കി നിന്നു....
.
.
'നന്ദു അപകടത്തിലാകുമ്പോഴെല്ലാം ആ EIDOLON പുറത്തുവരും....ഭീഷണിയായി മുന്നിൽ നിൽക്കുന്നത് വന്മരമാണെങ്കിൽപ്പോലും അതിനെ മുചൂടും നശിപിക്കാതെ അവൻ അടങ്ങില്ല.... മുന്നിലെ വാഹനങ്ങൾ ഓവർറ്റേക്ക് ചെയ്ത് മുന്നോട്ട് പായുന്നതിനിടയിൽ പ്രിയ ഓർത്തു....
മരതണലുള്ള തിരക്ക് ഒഴിഞ്ഞ ഒരിടത്ത് വണ്ടി ഒതുക്കി പ്രിയ ഫോൺ കൈയിലെടുത്തു.... Bcom സെക്കന്റ് ബാച്ചിലെ പെൺകുട്ടി നൽകിയ നമ്പറിലേക്ക് വിളിച്ചുനോക്കി.... അപ്പുറം കാൾ കണക്ട് ആകാതെ വന്നതും പ്രിയ ഒന്നുകൂടെ വിളിച്ചു... ഇത്തവണ ഒറ്റ റിങ്ങിൽ അപ്പുറം ആരോ കാൾ എടുത്തു....
"ഹെലോ...."ഫോണിലൂടെ ഒരു പുരുഷന്റെ ശബ്ദം കേട്ടതും പ്രിയയുടെ കണ്ണുകൾ സംശയത്തോടെ കൂർത്തു
"ഹെലോ...ഇത് ദിവ്യയുടെ നമ്പർ അല്ലെ"
"ദിവ്യ എന്റെ മോളാ....ഇതാരാ സംസാരിക്കുന്നത്..."
"ദിവ്യയുടെ കൂട്ടുകാരിയാ.....പേര് ദേവപ്രിയ....."
തലയിൽ നിന്നും ഹെൽമെറ്റ് ഊരിയെടുത്തുകൊണ്ട് പ്രിയ പറഞ്ഞു.....
"അങ്ങനെ പേരുള്ള ഒരു കൂട്ടുകാരി ഉള്ളതായിട്ട് അവളിതുവരെ പറഞ്ഞിട്ടില്ലല്ലോ....."
അപ്പുറം അയാളുടെ സംസാരത്തിന്റെ സ്വരം മാറുന്നത് പ്രിയ അറിഞ്ഞു....
💬 Comments
View all comments