0%

Chapter Title : Black Dahlia 7 [Parvathi]

Author : Parvathi Read All Parts 865

വിയസ് തീർത്തു പറഞ്ഞു.....

"പ്ലീസ്.... എനിക്ക്... എനിക്കാതില്ലാതെ പറ്റില്ല....."

ദേവികയുടെ ഉള്ളം പൂർണമായും ലഹരിയുടെ പിടിയിൽ അടിമയായിരുന്നു....ദേവികയുടെ കണ്ണുകൾ എരിഞ്ഞു..... ഇന്നുവരെ താൻ വിയസിനോട് ഇങ്ങനെ സംസാരിച്ചിട്ടില്ല, ആദർശ് വഴിയായിരുന്നു കൊടുക്കലും വാങ്ങലും, ഇന്നിപ്പോ ഫണ്ട്‌ ഇല്ലാതെ തരില്ലെന്ന് അവൻ തീർത്തുപറഞ്ഞു.... ഇയാളോട് സംസാരിച്ചാൽ സഹായിക്കുമെന്ന് കരുതി.....

"ഞാൻ എന്തുവേണോ ചെയ്യാം ഏട്ടാ.... എനിക്കതില്ലാതെ പറ്റില്ല....."

വിയസിന്റെ കണ്ണുകളിൽ ചിരി തെളിഞ്ഞു..... പോക്കറ്റിൽ നിന്നും മറ്റൊരു ചുരുട്ട് എടുത്ത് തിരി കൊളുത്തി ദേവികയുടെ നേരെ നീട്ടി....

"വലിക്ക്......"

വിയസ് പറഞ്ഞതും ദേവിക ചുരുട്ട് വാങ്ങി.... സിഗരെറ്റ് വലിച്ച് ശീലമായ അധരങ്ങളിൽ അത് ചേർത്തു പിടിച്ച് പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു....ശ്വാസകോശത്തിൽ പുക നിറഞ്ഞതും അവളുടെ കണ്ണുകൾ ചുവന്ന് എരിഞ്ഞു.... തലച്ചോറിൽ തീ പടർന്നതുപോലെ.....

ദീർഘമായ ശ്വാസത്തോടെ അവൾ വായിലൂടെ പുക പുറത്തേക്ക് തള്ളി....തല ചുറ്റുന്നതുപോലെ തോന്നിയതും കൈവരിയിൽ പിടിച്ച് നില തെറ്റാതെ ബാലൻസ് ചെയ്ത് നിന്നു.... വിയസ് ചിരിയോടെ അവളുടെ കൈയിൽ നിന്നും ചുരുട്ട് വാങ്ങി ചുണ്ടോട് ചേർത്തു.....

"നിനക്ക് സ്റ്റോൺ തരാം.... ഒരു പാക്കറ്റ്.... ഒരേയൊരു പാക്കറ്റ്....."

പോക്കറ്റിൽ നിന്നുമെടുത്ത വെള്ള പൊടി നിറഞ്ഞ കുഞ്ഞ് പാക്കറ്റ് ഉള്ളം കൈയിൽവച്ച് തടവികൊണ്ട് വിയസ് പറഞ്ഞു..... ദേവികയുടെ കണ്ണുകൾ വിടർന്നു.... ആർത്തിയോടെ കൈയെത്തി അത് എടുക്കാൻ തുടങ്ങിയതും വിയസ് കൈപൂട്ടി കളഞ്ഞു

"ആഹ് അത്ര വേഗത വേണ്ട.....നീ പറഞ്ഞില്ലേ എന്തുവേണോ ചെയ്യാമെന്ന്.... അതെനിക്ക് ഉറപ്പ് വേണം....."

വിയസിന്റെ ഉള്ളിലെ അസുരൻ തല പൊക്കുന്നത് ദേവിക അറിഞ്ഞു..... മുന്നിൽ വഴികളില്ല... എന്തും ചെയ്യാൻ ഒരുക്കത്തോടെ അവൾ അയാൾക്ക് മുന്നിൽ

💬 Comments

View all comments