Chapter Title : Black Dahlia 7 [Parvathi]
പിന്നിൽ അലയടിക്കുന്ന ഭയം അവൾക്ക് കാണാമായിരുന്നു
"എന്നെയാണോ പേടി?...."പ്രിയ വീണ്ടും ചോദിച്ചു... ഇത്തവണ നന്ദു അല്ലെന്ന അർത്ഥത്തിൽ തല ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ചു...
"അമ്മയെ.... അച്ഛനെ....."
നന്ദുവിന്റെ ശബ്ദം മഴപോലെ പ്രിയയുടെ കാതുകളിൽ പതിഞ്ഞു...... സമയത്തിന്റെ, ദിവസങ്ങളുടെ വർഷങ്ങളുടെ കടന്നുപോക്കിൽ എന്നെങ്കിലും ഒരുദിവസം ഭയമില്ലാതെ അവനീ വീട്ടിൽ ജീവിക്കാൻ കഴിയുമെന്ന് പ്രിയ കരുതിയിരുന്നു.... പക്ഷെ അവൾക്ക് തെറ്റി.... ഇത്രയും വർഷങ്ങൾക്ക് ശേഷവും അവനിലെ ഭയം ഒരുനെല്ലട കുറയാതെ ഉറ്റവരിലേക്കുപോലും തിരിയുന്നു....
"അമ്മയും അച്ഛനും അല്ലേടാ... എന്തിനാ നിനക്ക് പേടി...."... ദേവപ്രിയയുടെ ശബ്ദം നേർത്തു....ഒന്നും പറയാതെ നന്ദു ചരിഞ്ഞു കുനിഞ്ഞുകൂടി കിടന്നു....പ്രിയ നന്ദുവിന്റെ അരികിലായി ഹെഡ്ബോർഡിൽ ചാരിയിരുന്നു... അവളുടെ കൈവിരലുകൾ നന്ദുവിന്റെ മുടിയിഴകളെ വകഞ്ഞു മാറ്റി, തലോടി നീങ്ങി.....
"എനിക്ക് നിന്നോടുള്ള ഇഷ്ടമൊക്കെ രണ്ടുപേർക്കും നല്ലോണം അറിയാം.... പിന്നെന്തിനാ നിനക്ക് പേടി.... നിന്നെ വേദനിപ്പിക്കുന്ന ഒന്നും അവര് ചെയ്യില്ല...."
"എനിക്കറിയൂല പ്രിയ..... അമ്മ അടുത്തോട്ട് വരുമ്പൊ ഞാനാദ്യം ആ കൈയിലേക്ക് നോക്കും... ബെൽറ്റ് ഉണ്ടോന്ന് അറിയാൻ..... എന്തിനോ പുറവും നെഞ്ചും വേദനിക്കും.... എനിക്കറിയില്ല എന്താന്ന്....എനിക്കറിയില്ല എന്താന്ന്....."
ഹരിനന്ദൻ വിതുമ്പി തുടങ്ങിയതും പ്രിയ അവനെ പിന്നിലൂടെ നോവിക്കാതെ പുണർന്നു....പ്രിയക്ക് താനിന്ന് ചെയ്തതും പറഞ്ഞതുമെല്ലാം അധികമായതുപോലെ തോന്നി... വല്ലാണ്ട് ധൃതി കൂട്ടിയതുപോലെ....
"സോറി നന്ദു...."
"എ... എനിക്ക് ഇഷ്ടാണ്.... എല്ലാം.... പക്ഷെ പേടിയാ...."....
അവന്റെ വാക്കുകൾ മുറിഞ്ഞുവീഴുന്നുണ്ടായിരുന്നു..... പ്രിയ വീണ്ടും എന്തൊക്കെയോ സംസാരിച്ചു, എല്ലാം നന്ദു മൂളി കേൾക്കുന്നുണ്ടായിരുന്നു... ഇടക്കെപ്പെഴോ നന്ദുവിന്റെ ഭാഗം നിശബ്ദതമായതറിഞ്ഞ് പ്രിയ അവന്റെ മുഖത്തേക്കുനോക്കി....നന്ദു ഉറങ്ങിയിരുന്നു... അവന്റെ നിശ്വാസങ്ങളുടെ സ്വരം പ്രിയ കേട്ടു
.
.
.
💬 Comments
View all comments