0%

Chapter Title : Black Dahlia 7 [Parvathi]

Author : Parvathi Read All Parts 857

.

വൈകുന്നേരം ജിമ്മിൽ പോകാൻ വസ്ത്രം മാറുന്ന നന്ദുവിനെ കണ്ട് പ്രിയ സംശയിച്ചു

"എടാ വയ്യെങ്കിൽ രണ്ടീസം വരണ്ട....റസ്റ്റ്‌ എടുത്തോ...."

"വേണ്ട.... ഇവിടെ ഇരിക്കാനാ വയ്യാത്തത്...."

പ്രിയയുടെ പിന്നാലെ മുറിക്ക് പുറത്തേക്ക് ഇറങ്ങിയ നന്ദു വാതിലിനോട് ചേർന്ന് നിന്ന് അകത്തേക്ക് നോക്കി... നന്ദുവിനെ നോക്കി ചുണ്ടുകളിൽ നേർത്ത ചിരിയോടെ ആ രൂപം ബെഡിൽ ഇരിപ്പുണ്ടായിരുന്നു....മിത്രയുടെ അതേ മുഖം.... അതേ നേർത്ത കുഞ്ഞികണ്ണുകൾ..അതേ ചുണ്ടുകൾ...... സത്യമോ മിഥ്യയോ... ഹരിനന്ദൻ അവളെ മിത്രയെന്നുതന്നെ വിളിച്ചു

"എന്നെ പേടിയാണോ നന്ദു...."

മുഖം ഇരുകൈകളിലും താങ്ങി ചിരിയോടെ കിലുങ്ങുന്ന ശബ്ദത്തിൽ അവൾ ചോദിച്ചതും നന്ദു അവളെ അവിശ്വസനീയമായി തറപ്പിച്ചു നോക്കി....

"നീ വരുന്നുണ്ടോ നന്ദു....."

നന്ദുവിനെ കാണാതെ ദേവപ്രിയ ഹാളിൽ നിന്നും മേലേക്ക് നോക്കി വിളിച്ചുചോദിച്ചു.... പിന്നാലെ നന്ദു തിടുക്കപെട്ട് ഇറങ്ങി വന്നു...

ട്രാക് പാന്റും ചാര നിറത്തിലെ ടീഷർട്ടും ആയിരുന്നു നന്ദുവിന്റെ വേഷം.... പ്രിയ പതിവുപോലെ ലെഗ്ഗിൻസും ബ്രായും, പുറമെ ഒരു ജാക്കറ്റും ധരിച്ചിരുന്നു.... മുറ്റത്ത് ഒതുക്കി വച്ചിരുന്ന ബൈക്ക് നിവർത്തി ദേവപ്രിയ കയറി... വണ്ടി സ്റ്റാർട്ട്‌ ചെയ്തതും നന്ദു അവളുടെ പുറകിലിരുന്നു...

"കോളേജിൽ പോയെന്ന് പറഞ്ഞിട്ടും നീ ഒന്നും ചോദിച്ചില്ലല്ലോ...."

ശ്രദ്ധയോടെ വണ്ടി ഓടിക്കുന്നതിനിടയിൽ പ്രിയ ചോദിച്ചു

"നീ ഇനി ഒന്നും അന്വേഷിക്കണ്ട...."

എടുത്തടിച്ചതുപോലെയുള്ള നന്ദുവിന്റെ മറുപടി കേട്ട് പ്രിയ ഒന്ന് ഞെട്ടി...

"അതെന്താടാ അങ്ങനെ ഒരു ടോക്ക്...."

"എനിക്കറിയൂല.... ഇതെന്തോ അപകടമാണെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നപോലെ....നീ ഇനി ഒന്നും അന്വേഷിക്കണ്ട... ആരെയും അന്വേഷിക്കണ്ട...."

"ഇങ്ങനെ പേടിക്കാതെ ചെക്കാ......നീ പറഞ്ഞതുപോലെ ആ ചിത്രം വരച്ചത് മിത്രയാണെങ്കിൽ അവളുടെ മിസ്സിംഗും ആയിട്ട്

💬 Comments

View all comments