0%

Chapter Title : Black Dahlia 7 [Parvathi]

Author : Parvathi Read All Parts 858

അത് കണക്ട് ആവും.... പ്ലസ് ഉള്ളിലെന്തോ വല്ലാത്തൊരു ത്രില്ല് ആടാ....ഞാനിന്ന് കോളേജിൽ പോയി bcom second ബാച്ചിന്റെ ക്ലാസ്സ്‌ ലീഡറിനെ കണ്ട് സംസാരിച്ചിരുന്നു.... മിത്രക്ക് ആകെ ക്ലാസ്സിൽ ഒരു ഫ്രണ്ടേ ഉള്ളു അത് ഒരു ദിവ്യ....ഇതിലെ മിസ്റ്ററി എന്താച്ചാൽ ഈ ദിവ്യ ടിസി വാങ്ങി പോയി..... അവളുടെ നമ്പർ ഇപ്പൊ കൊടുതൂക്കി ഭാഗത്ത് എവിടെയോ ആണ് ആക്റ്റീവ് ആയിട്ട് നിൽക്കുന്നത്.... ഇവിടന്ന് ഏകദേശം ഏഴ് മണിക്കൂർ യാത്രയുണ്ട് അവിടേക്ക്...... അവൾ നാടുവിട്ട് പോയതാണ് പക്ഷെ എന്തിന്?...."

കലുഷിദമായ മനസ്സോടെ പ്രിയ ചോദിച്ചു....നന്ദു ഒന്നും മിണ്ടാതെ അവളുടെ പുറത്ത് മുഖം അമർത്തി വച്ചിരുന്നു

"നന്ദുവേ....."

തിരക്കേറിയ വഴിയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പ്രിയ പതിയെ വിളിച്ചു.... അവനൊന്നും മിണ്ടിയില്ല

"നന്ദൂട്ടാ...."

ഇത്തവണ അവളുടെ വിളി കേക്കാതിരിക്കാൻ കഴിഞ്ഞില്ല.... മറുപടിയായി നന്ദൻ സാവധാനം ഒന്നുമൂളി

"പിന്നെ അവളെ കണ്ടോ...."

"ആരെ...."

പ്രിയയുടെ വാക്കുകൾ ആദ്യം നന്ദുവിന് തിരിഞ്ഞില്ല...

"കോറിഡോറിൽ കണ്ട രൂപം... മിത്രയുടെ....പിന്നെ എപ്പോഴെങ്കിലും കണ്ടോന്ന് ...."അവളൊന്നുകൂടെ തന്റെ ചോദ്യം വ്യക്തമാക്കി

"ഇല്ല... കണ്ടില്ല....."... നന്ദുവിന്റെ ശബ്ദം വിളറി.... എന്തുകൊണ്ടോ ആ രൂപത്തെ രഹസ്യമാക്കി വക്കാൻ ഉൾമനസ്സ് പറയുന്നപോലെ....അവളെന്നും തന്നെയാർത്ത് ആധിപിടിച്ചിട്ടേയുള്ളൂ....ഇനിയും ആ രൂപത്തെ അറിഞ്ഞ് തന്റെ ഭ്രാന്തിന് ആഴം കൂടിയെന്ന് കരുതേണ്ട....

.

.

.

കൃത്യം 4:50 ന് D. H fitness centre ന്റെ പാർക്കിങ്ങിൽ വണ്ടി ഒതുക്കി പ്രിയയും നന്ദുവും ഇറങ്ങി....

"മൂന്ന് മണി മുതൽ അഞ്ചു മണിവരെ ലേഡീസ് ഒൺലി സെക്ഷൻ തുടങ്ങിയാലോ എന്നൊരു പ്ലാൻ ഉണ്ട്...."

അകത്തേക്ക് നടക്കുന്നതിനിടയിൽ പ്രിയ

💬 Comments

View all comments