Chapter Title : Black Dahlia 7 [Parvathi]
നോട്ടം താങ്ങാൻ കഴിയാതെ ശ്രേയ അവളിൽ നിന്നും മുഖം മാറ്റി, കൈ വേർപെടുത്തി....
"Straightforward ആയിട്ട് കാര്യം ചോദിക്കാം, നീ ആരാ... എന്തിനാ മിത്രയെകുറിച്ച് അന്വേഷിക്കുന്നത്....?..."ശ്രേയ കടുപ്പത്തിൽ ചോദിച്ചു
"Just curious...."...
"ക്യൂരിയോസിറ്റിയുടെ പേരിലാണോ മിത്ര പഠിച്ചിരുന്ന ക്ലാസ്സിൽ പോയി ദിവ്യയുടെ നമ്പർ വാങ്ങിയതും അവളുടെ വീട്ടിൽ വിളിച്ചതും?...."
"Ofcourse...."....ദേവപ്രിയ വളരെ ലാഘവത്തോടെ മറുപടി പറഞ്ഞു....
"നിനക്ക് സമാധാനം ആയിട്ട് ജീവിക്കണമെങ്കിൽ ആ Curiosity നാലായിട്ട് മടക്കി പോക്കറ്റിൽ വച്ചോ....."
അവളുടെ സ്വരത്തിൽ അടിച്ചമർത്തുന്ന ശൈലി കലർന്നതും പ്രിയയുടെ മുഖത്തെ ശാന്തഭാവം നീങ്ങി.... പുഞ്ചിരിയോടെ നിന്നിരുന്ന ചെഞ്ചുണ്ടുകൾ കുറുകി.....
"എന്റെ കാര്യത്തിൽ തലയിടാൻ നിൽക്കാതെ ചേച്ചി പോകാൻ നോക്ക്.....".... ദേവപ്രിയയുടെ വാക്കുകൾ പാറപോലെ പരുക്കൻ ആയിരുന്നു.... അവളുടെ ശബ്ദവും ഭാവമാറ്റവും അറിഞ്ഞ ശ്രേയ അല്പമൊന്നു താഴ്ന്നു...
"ഇയാളെ ദേഷ്യപ്പെടുത്താൻ പറഞ്ഞതല്ല... അല്പം മനുഷ്യത്വം ബാക്കി ആയതുകൊണ്ട് പറഞ്ഞതാ....ദിവ്യ ഇന്ന് ജീവനോടെ ഇല്ല... അവൾ സൂയിസൈഡ് ചെയ്തിട്ട് ഒൺ മന്തിൽ കൂടുതലായി....മിത്രയുടെ മരണശേഷം അവൾക്ക് മെന്റലി എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടായിരുന്നു..... ഇപ്പൊ അവളുടെ അച്ഛനും എന്തൊക്കെയോ ഇഷ്യൂസ് ഉണ്ട്...."
"എന്ത് മെന്റൽ പ്രോബ്ലെംസ്....."
കോറിഡോറിൽ നന്ദു മിത്രയുടെ രൂപം കണ്ടെന്നു പറഞ്ഞത് ഒരുവേള പ്രിയയുടെ ഉള്ളിലൂടെ കടന്നുപോയി...
"എനിക്കറിയില്ല... എന്തൊക്കെയോ...."ശ്രേയ നെടുവീർപ്പിട്ടു....
"പറയ് എന്ത് പ്രോബ്ലെംസ്..... ദിവ്യ മിത്രയുടെ രൂപത്തെ എങ്ങാനും കണ്ടിട്ടുണ്ടോ...."... പെട്ടെന്ന് ഉള്ളിൽ തെളിഞ്ഞതെന്തോ അത് പ്രിയ ചോദിച്ചു.... അത് യുക്തിരഹിതമായ ചോദ്യമാണെന്ന് പിന്നീട് അവൾക്ക് തോന്നി.... പക്ഷെ ശ്രേയയുടെ മുഖം വിളറി വെളുത്തിരുന്നു....
"നീ.... നീ എന്താ അങ്ങനെ ചോദിച്ചത്....?...."...
.
.
.
💬 Comments
View all comments