Chapter Title : Black Dahlia 7 [Parvathi]
ഒത്തിരി നേരമായി പ്രിയയെ കാണാതെ നന്ദു മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങി....ബോക്സിങ് പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എല്ലാവരും എട്ട് മണിക്കുതന്നെ മടങ്ങിയിരുന്നു....
ഓരോ പടിക്കെട്ടുകൾ ഇറങ്ങുമ്പോഴും നന്ദുവിന്റെ മുഖം വിളറി.... അമ്പരപ്പും ആശ്ചര്യവും കണ്ണുകളിൽ നിറഞ്ഞു... റിസപ്ഷന് സമീപം ദേവപ്രിയയോട് സംസാരിച്ചു നിൽക്കുന്ന ശ്രേയയുടെ മുഖം നന്ദുവിന് പരിചിതമായിരുന്നു.... ആദ്യദിവസം കോളേജിലെ കോറിഡോറിൽ താൻ കൂട്ടിമുട്ടിയ പെൺകുട്ടി....അവളുടെ കൈയിൽ നിന്നുമാണ് തനിക് മിത്രയുടെ ഫോട്ടോ ലഭിച്ചത്
"അപ്പൊ നാളെ.... ഞാൻ ലൊക്കേഷൻ അയച്ചേക്കാം...."
ദേവപ്രിയ പുഞ്ചിരിയോടെ ശ്രേയക്ക് കൈ കൊടുത്തു.... സ്റ്റെപ് ഇറങ്ങി വരുന്ന നന്ദുവിനെ കണ്ടതും അവളൊന്ന് ആലോചിച്ചു... എവിടെയോ കണ്ടുമറന്ന മുഖം പക്ഷെ എവിടെയാണെന്ന് ഓർമകിട്ടുന്നില്ല....
"എന്റെ ബ്രദറാണ്....ഹരിനന്ദൻ....."
നന്ദുവിന്റെ മേലേക്കുള്ള ശ്രേയയുടെ നോട്ടം ആലോചരമായി തോന്നിയ പ്രിയ പെട്ടെന്ന് പറഞ്ഞു
"ഹാ...."
നന്ദുവിനെ ഒന്ന് നോക്കി ശ്രേയ പുറത്തേക്ക് പോയി.... ദേവപ്രിയ നന്ദന്റെ നേരെ തിരിഞ്ഞു....
"മിത്രയുടെ ചേച്ചിയാ.... ശ്രേയ...."
"അവളെന്തിനാ ഇവിടേക്ക് വന്നത്... അവളെന്തിനാ നിന്നോട് സംസാരിക്കണേ....."
ശ്രേയ പോയ വഴിയിലേക്ക് നോക്കി നന്ദു വിറങ്ങലിച്ച ശബ്ദത്തിൽ ചോദിച്ചു... അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് അവന്റെ ഉള്ളിലിരുന്ന് വീണ്ടും വീണ്ടും ആരോ പറഞ്ഞു.... വലിയ എന്തോ ഒരു അപകടം പിടിപെടാൻ പോകുന്ന പ്രതീതി....
"അവളും മിത്രക്ക് എന്താ സംഭവിച്ചതെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്....ഞാൻ കോളേജിൽ ദിവ്യയെ കുറിച്ച് അന്വേഷിച്ചത് അറിഞ്ഞിട്ട് വന്നതാ....warn ചെയ്യാൻ..."പ്രിയ പറഞ്ഞു
"എന്നിട്ട്...."
"എന്നിട്ടെന്താ.... ഞാൻ തീരുമാനിച്ച കാര്യം എന്തുവന്നാലും ചെയ്തിരിക്കും എന്ന് തീർത്തു പറഞ്ഞു...... അവൾക്ക് എന്തൊക്കെയോ പറയാൻ ഉണ്ടത്രേ... നാളെ വീട്ടിൽ വരും....."
ദേവപ്രിയ
💬 Comments
View all comments