0%

Chapter Title : Black Dahlia 7 [Parvathi]

Author : Parvathi Read All Parts 863

പറഞ്ഞു നിർത്തിയതും നന്ദുവിന്റെ ഉള്ളിൽ തീ പുകഞ്ഞു.... ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകി, മിത്രയുടെ മുന്നറിയിപ്പ് നന്ദുവിന്റെ മനസ്സിലൂടെ കടന്നുപോയി....

"എന്തിന്... അതൊന്നും വേണ്ട.... അവളോട് വീട്ടിലേക്ക് വരണ്ടെന്ന് പറയ് പ്രിയ....."

"നിനക്കിത് എന്തുപറ്റി ചെക്കാ....".... ആകുലത നിറഞ്ഞു നിൽക്കുന്ന നന്ദുവിന്റെ മുഖത്ത് പ്രിയ ഉള്ളംകൈ അമർത്തി ചോദിച്ചു.....

"എനിക്കെന്തോ പേടി തോന്നാ.... ഇതൊന്നും വേണ്ട പ്രിയാ...."... തന്റെ മുഖത്ത് അമർന്ന അവളുടെ കൈയിൽ നന്ദു അമർത്തി പിടിച്ചു....

"നീ ഇങ്ങനെ പേടിക്കണ്ട.... നന്ദു, നമ്മുടെ കോളേജിന് എന്തോ ഒരു ഡാർക്ക്‌ സൈഡ് ഉണ്ട്.... ഒരു ഇരുണ്ട വശം..... ശ്രേയ പറഞ്ഞതാ...... ആ കോളേജിൽ കാണുന്ന മുഖങ്ങളെ ഒന്നും വിശ്വസിക്കരുതെന്ന്....."

.

.

.

.

.

നീലാന്ധര കൊടുംവനം ആരംഭിക്കുന്ന പ്രദേശത്തിൽ ഉയർന്നു നിൽക്കുന്ന പഴക്കം ചെന്ന കെട്ടിടം.... വീടെന്നോ ബംഗ്ലാവെന്നോ തോന്നിക്കാത്ത ആ മാളികയുടെ രണ്ടാം നിലയിലെ ബാൽക്കണിയിലെ കൈവരിയിൽ ബലിഷ്ടമായ ഇരു കൈകളും ഉറപ്പിച്ച് അയാൾ തിന്നു.... ചുണ്ടുകളിൽ അമർന്നിരുന്ന എരിയുന്ന ചുരുട്ടിൽ നിന്നും പുക പടലങ്ങൾ പാളിയായി ഉയർന്നു.... ലഹരിയുടെ ഉപയോഗത്തിൽ ചുവന്ന അവന്റെ കണ്ണുകൾ നിലാവെളിച്ചത്തിൽ തിളങ്ങി.....

ബാൽക്കണിയുടെ ഡോർ തുറന്ന് ദേവിക പുറത്തേക്ക് വന്നു.... അയാൾക്ക് പുറകിൽ ഭയത്തോടെ നിന്നു..... മുന്നിൽ നിൽക്കുന്നവൻ മനുഷ്യനല്ല അസുരനാണ്....തിരുവനന്തപുരം നഗരം ഒട്ടാകെ പടർന്നു കിടക്കുന്ന ലഹരി മാഫിയയുടെ തലവൻ.... വിയസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുപ്രീം ലീഡർ..... ഇവിടത്തെ കോടതിയും പോലീസും നിയമവും അയാളുടെ കൈപ്പിടിയിലായിരുന്നു....

"കാശിക്ക് എങ്ങനെയുണ്ട്...."

അപ്രതീക്ഷിതമായി വിയസിന്റെ ശബ്ദം കേട്ട് ദേവിക ഞെട്ടി...

"ഹൊ.. ഹോസ്പിറ്റലിൽ ആണ്...

💬 Comments

View all comments