Chapter Title : Black Dahlia 8 [Parvathi]
കാറിന്റെ ഡോർ തുറന്ന് വിയസ് കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിയിരുന്നു, ഡോർ അടച്ചു.... എന്തു ചെയ്യണമെന്ന് അറിയാതെ ചിന്താക്കുഴപ്പത്തിലായ ദേവിക അവിടെ നിന്ന് തിരിഞ്ഞു.... പെട്ടെന്ന് കാറിന്റെ ബാക്ക് ഡോർ തുറന്നു, അകത്തിരുന്ന ഒരാൾ അവളുടെ കൈയിൽ പിടിച്ചു വലിച്ച് കാറിന് ഉള്ളിലേക്ക് കയറ്റി....എന്താണെന്ന് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിനുമുന്നേ ദേവികയെ തള്ളിനീക്കി മറ്റൊരാൾ കൂടെ പിൻ സീറ്റിലേക്ക് കയറിയിരുന്നു, ഡോർ അടച്ചു....
ശബ്ദം പുറത്തുവരാതെ ദേവികയുടെ കണ്ഠം മരവിച്ചു....നീലാന്ധര വനത്തിന്റെ ഉള്ളിലെ ഇടുങ്ങിയ വഴിയിലൂടെ കാർ മുന്നോട്ട് നീങ്ങിയതും ദേവിക സംശയത്തോടെ തന്റെ വലതു വശത്തും ഇടതുവശത്തും ഇരിക്കുന്ന വ്യക്തികളെ നോക്കി.... അഷ്‌കർ അലി.... ഭദ്രൻ...... കറുത്തിരുണ്ട രണ്ട് തടിയന്മാർ.... വിയസിന്റെ രണ്ടുകൈകൾ.... അയാൾക്കു വേണ്ടി കൊല്ലാനും മടിയില്ലാത്തവർ.....ഇരുവരും വിയസിന്റെ വേട്ടനായിക്കളാണെന്ന് ആദർശ് ഒരിക്കൽ പറഞ്ഞത് ദേവിക ഓർത്തു.....
"എങ്ങോട്ടാ പോണേ...."
അല്പസമയം കഴിഞ്ഞതും ശക്തി സംഭരിച്ച് ദേവിക ചോദിച്ചു....
"ചോദ്യങ്ങൾ വേണ്ട.... ഇന്ന് രാത്രി എന്റെ അടിമയല്ലേ നീ.... അടിമയെപ്പോലെ മിണ്ടാതെ അടങ്ങി ഇരിക്ക്...."
കണ്ണാടിയിലൂടെ ഭയന്നിരിക്കുന്ന ദേവികയെ നോക്കി വിയസ് ശബ്ദം കനപ്പിച്ചു.....നാളെ കാലത്തെ ഡ്രഗ്സ് തരാമെന്ന വിയസിന്റെ വാക്ക് ഓർത്തതും അവളൊന്ന് ശാന്തമായി, കൈകൾ കൂട്ടി തിരുമി അറവ് മാടിനെപ്പോലെ ആ രണ്ട് തടിമാടന്മാരുടെ നടുവിൽ ഇരുന്നു....
വനപ്രദേശം കഴിഞ്ഞ് കാർ മെയിൻ റോഡിലേക്ക് കയറിയതും അഷ്‌കർ മുഖം ഇടത്തേക്ക് ചരിച്ച് ദേവികയുടെ അപ്പുറം ഇരിക്കുന്ന ഭദ്രനെ കണ്ണുകാണിച്ചു, അവൻ ഉടനെ പോക്കറ്റിൽ നിന്നും വെള്ളപൊടി നിറച്ച ഒരു പാക്കറ്റ് പുറത്തേക്ക് എടുത്ത് ദേവികയുടെ മുന്നിൽ കൂടെ അഷ്‌കറിന്റെ നേരെ നീട്ടി....അവനതു വാങ്ങി പൊട്ടിച്ച്
💬 Comments
View all comments