0%

Chapter Title : Black Dahlia 9 [Parvathi]

Author : Parvathi Read All Parts 2.1K

എന്റെ അനിയത്തെ നഗ്നയാക്കി മടിയിൽ പിടിച്ചുവച്ചുകൊണ്ട് ഒരുവൻ ഹാളിൽ ഇരിപ്പുണ്ടായിരുന്നു.... വിയസ്..... ഞാൻ ഏത് ഓർഗനൈസേഷന്റെ പിന്നാലെയാണോ നടന്നത് അതേ ഓർഗനൈസേഷന്റെ ലീഡർ...... അയാൾ.... അയാളൊരു സൈക്കോ ആണ്, ഒരു ഭ്രാന്തൻ.....അച്ഛനെ അടിച്ച് അവശനാക്കി....ഡ്രഗ്സ് കൊടുത്തിട്ട് എന്റെ അമ്മയെ വരെ അവൻ...."

ശ്രേയ ഒന്ന് നിർത്തി കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു, വീണ്ടും തുടർന്നു......

"മിത്രക്ക് എന്താണ് സംഭവിച്ചതെന്നും.... അവർ അവളെ എന്താ ചെയ്‌തതെന്നും അവൻ എന്നോട് വ്യക്തമായി പറഞ്ഞു.....മിത്രയുടെ കൈയിൽ അവർക്ക് എതിരായിട്ട് എന്തോ ഒരു solid evidence ഉണ്ടായിരുന്നു...... അതിനുവേണ്ടി  അവളെ കെട്ടിയിട്ട് പലരും മാറി ഭോഗിച്ചു....കാര്യം നേടി ഒടുവിൽ കൊന്നുകളഞ്ഞു.......വേദികേം അമ്മയേം കൊന്നുകളയും എന്നുള്ള ഭീഷണിക്ക് വഴങ്ങിയാണ് ഞാൻ അവർക്ക് പിന്നാലെയുള്ള അന്വേഷണം നിർത്തിയത്......"

"വേദികക്ക് എന്തെങ്കിലും സംഭവിക്കും എന്നുള്ള ഭയം കാരണം ആണോ ചേച്ചി ഇന്നലെ ജിമ്മിൽ വന്ന് അങ്ങനെയൊക്കെ പറഞ്ഞത്...."

പ്രിയ ചോദിച്ചു

"അതും ഒരു കാരണം ആണ്..... വെറുമൊരു curiositi യുടെ പേരിൽ നീ നിന്റെ ജീവിതം കളയരുതെന്ന് ഓർത്താണ് ഞാനിന്ന് ഇത്രേടംവരെ വന്നത്.... എല്ലാം നീ അറിയട്ടെ എന്നുകരുതി..... അനാവശ്യമായ ഈ അന്വേഷണം ഇതോടെ നിർത്തട്ടെ എന്ന് കരുതി.... പക്ഷെ..... നിന്റെ അച്ഛൻ.... നിന്റെ അച്ഛൻ പോലീസ് അല്ലെ.... അദ്ദേഹം വിചാരിച്ചാൽ ഇവരെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പറ്റില്ലേ...."

ശ്രേയയുടെ നീരുവറ്റിയ കണ്ണുകളിൽ നിറം മങ്ങിയൊരു പ്രതീക്ഷ തെളിഞ്ഞു....സംരക്ഷിക്കേണ്ട നിയമം കൈവിട്ട ഒരു പെൺകുട്ടി.....ദേവപ്രിയ നെറ്റിയിൽ ചൂണ്ടുവിരലും പെരുവിരലുംകൊണ്ട് അമർത്തി തിരുമി.... എന്തൊക്കെയാ ഇത്...... എന്തൊക്കെയാ ഈ നാട്ടിൽ സംഭവിക്കുന്നത്..... കോളേജിൽ ചെന്ന ആദ്യദിവസം തന്നെ പലരുടെയും

💬 Comments

View all comments