Chapter Title : Black Dahlia 9 [Parvathi]
drug മാഫിയ എന്നൊക്കെ പറയില്ലേ... അതുതന്നെ....മറ്റ് രാജ്യങ്ങളിൽ നിന്ന് ഗോവയിൽ ഇമ്പോർട്ട് ചെയ്യുന്ന ഡ്രഗ്സ് ഇവിടേക്ക് ട്രാൻസ്പോർട്ട് ചെയ്ത് ഇവിടത്തെ സ്കൂളുകളെയും കോളേജുകളെയും market ആക്കി വിദ്യാർത്ഥികൾക്ക് വിൽക്കും..... ഇങ്ങനെ വില്പന ചരക്ക് ആകുന്ന കോളേജുകളിൽ ഇവരുടെ ഓർഗനൈസേഷനിലുള്ള മെംബേർസിന് അഡ്മിഷൻ നൽകും..... അല്ലെങ്കിൽ പണം എറിഞ്ഞ് സീറ്റ് വാങ്ങും.... ഇങ്ങനെ അഡ്മിഷൻ നേടുന്ന അംഗങ്ങൾ വഴി കോളേജ് ആണെങ്കിൽ കോളേജ്, സ്കൂൾ ആണെങ്കിൽ സ്കൂൾ.... ഇവിടൊക്കെ ഡ്രഗ്സ് വിൽക്കും....വിദ്യാർത്ഥികളുടെ സിരകളിൽ അവർ ലഹരി ഒഴുക്കും.....അവരുടെ ആധിപത്യത്തിലുള്ള കോളേജുകളിൽ ഒന്നാണ് നിങ്ങളുടെ ഗോവിന്ദപിള്ള മെമ്മോറിയൽ കോളേജ്..... ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും ഞാൻ കണ്ടെത്തിയതല്ല.... മിത്ര പറഞ്ഞതാണ്.... ആ ഓർഗനൈസേഷന് എതിരെ അവളുടെ കൈയിൽ എന്തൊക്കെയോ തെളിവുകൾ ഉണ്ടായിരുന്നു..... ആ തെളിവുകളെല്ലാം ചേർത്തുവച്ച് മിത്ര പോലീസിന് കംപ്ലയിന്റ് കൊടുത്തു, ഇവിടത്തെ പോലീസും നിയമവും പണം നക്കുന്ന നായിക്കൾ ആണെന്ന് പാവം ന്റെ കുഞ്ഞ് അറിഞ്ഞില്ല .....അറവ് മാടിനെ കൊല്ലുന്നതുപോലെ കൊന്നു കളഞ്ഞു അവളെ ....."
ശ്രേയ കരഞ്ഞുപോയിരുന്നു.... പ്രിയ എഴുന്നേറ്റ് ശ്രേയയുടെ അരികിൽ ചെന്നിരുന്ന് അവളെ തന്നോട് ചേർത്തു പിടിച്ചു....
"കരയാതെ ചേച്ചി...."പ്രിയ അവളെ ആശ്വസിപ്പിച്ചു
"അവൾ മരിച്ചു എന്ന് തീർത്ത് പറയാൻ കാരണം എന്താ?...."
ശ്രേയ അല്പമൊന്ന് ഓക്കേ ആയെന്ന് തോന്നിയതും ദേവപ്രിയ ചോദിച്ചു....
"മിത്രയെ കാണാതെ ആയതിനുശേഷം ഞാൻ ഈ ഓർഗനൈസേഷന്റെ പിന്നാലെ ആയിരുന്നു..... അത് പറഞ്ഞില്ലല്ലോ ഞാൻ പഞ്ചായത്തിൽ ക്ലാർക്ക് ആയിട്ട് വർക്ക് ചെയ്യുകയാണ്.... ഒരു ദിവസം ജോലി കഴിഞ്ഞ് വീടെത്തിയപ്പോ വീട്ട് മുറ്റത്ത് വിലകൂടിയ ഒരു കാർ കിടക്കുന്നു, ഞാൻ അകത്തേക്ക് ചെല്ലുമ്പോ
💬 Comments
View all comments