Chapter Title : Black Dahlia 9 [Parvathi]
ഉന്നത പദവിയിലുള്ള ഒരു ഉദ്വേഗസ്ഥനാണെന്ന് ശ്രേയ തിരിച്ചറിഞ്ഞു....അയാളുടെ രക്തം ആണല്ലോ ഇവരുടെ സിരകളിൽ ഒഴുകുന്നത്...
"കൊല്ലുന്നതിനു മുമ്പ് അവളെ റേപ്പ് ചെയ്തിരുന്നു അല്ലെ...."
ദേവപ്രിയ നന്ദുവിന്റെ ഇടതുകൈപ്പുറത്ത് അമർത്തി പിടിച്ചു... അവൻ അവളെ വെറുതെ നോക്കി....ഈ ചിത്രം ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഇവിടെ വരച്ച ആ വ്യക്തി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്.... നന്ദു പറഞ്ഞ വാക്കുകൾ പ്രിയയുടെ ഉള്ളിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു
"നിനക്ക്... നിനക്ക് എങ്ങനെ അത്...."
ശ്രേയയുടെ കണ്ണുകളിൽ പകപ്പ് തെളിഞ്ഞു
"ഞങ്ങളുടെ ക്ലാസ്സ് റൂമിലെ ഡെസ്കിൽ ആരാണ്ടൊ എന്തൊക്കെയോ കുത്തിക്കുറിച്ച് വരച്ചുവച്ചിരുന്നു... അത് ഡീറ്റൈൽ ആയിട്ട് നന്ദു വരച്ചെടുത്തു.... ഇവനാ പറഞ്ഞെ ആ ചിത്രം വരച്ച വ്യക്തി റേപ്പ് victim ആണെന്ന്....ആ വരച്ച വ്യക്തി മിത്രയാണെന്ന് doubt ഉള്ളതുകൊണ്ടാ മിത്രയുടെ ഫ്രണ്ട്സിനോട് ആരോടെങ്കിലും അന്വേഷിക്കാം എന്നുകരുതി കോളേജിൽ ചെന്നത്,.... അങ്ങനെയാണ് ദിവ്യയുടെ നമ്പർ കിട്ടുന്നതും....."
പ്രിയ പറയുന്നത് ശ്രേയ അതിശയത്തോടെ കേട്ടിരുന്നു....ഇടക്ക് കണ്ണുകൾ നന്ദുവിന്റെ നേരെയും പാളി വീണു....വെറും curiositi യുടെ പേരിലാണോ ഇവരിത്രയും അന്വേഷിച്ചത്.....
"മിത്ര നന്നായിട്ട് വരയ്ക്കും..."
ശ്രേയയുടെ കണ്ണുകൾ നിറഞ്ഞു.... അവൾ മുഖം അമർത്തി തുടച്ചു, ഒന്ന് ദീർഘമായി നിശ്വസിച്ചു...
"ആരാ.... ആരാ അവളെ കൊന്നത്?..."
ദേവപ്രിയയുടെ ശബ്ദം പരുക്കനായി....ആകാംഷയിൽ തുടങ്ങിയ മിത്രയുടെ തിരോധാനം അവൾക്കെന്തു സംഭവിച്ചു എന്നറിയാനുള്ള വലിയ വാഞ്ഛയിലേക്ക് അവളെ തള്ളിയിട്ടിരുന്നു
"അവളെ കൊന്നത് ഒരു വ്യക്തി അല്ല.... ഒരു organization ആണ്...."
"Organization?... എന്ത് organization???...."
പ്രിയയുടെ കണ്ണുകൾക്ക് കൂർമയേറി.... നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞു... അവൾ പറയാൻ പോകുന്നത് എന്താണെന്ന് കേൾക്കാൻ നന്ദുവും ശ്രദ്ധയോടെ ഇരുന്നു
"ഈ
💬 Comments
View all comments