Chapter Title : Black Dahlia 9 [Parvathi]
കൊടുത്തു അമ്മ അടുക്കളയിലേക്ക് തിരിച്ചുപോയി
"ചേച്ചിക്ക് ഒരു അനിയത്തി കൂടെ ഉണ്ടല്ലേ...."
പ്രിയ ചോദിച്ചതും ശ്രേയ കൈയിലിരുന്ന ജ്യൂസിന്റെ ഗ്ലാസ്സ് മുന്നിലെ ചില്ല് ടേബിളിൽ വച്ചു
"ഉവ്വ്.... വേദിക..."
"എന്ത് ചെയ്യുന്നു, പഠിക്കുവാണോ...."
"Sslc കഴിഞ്ഞു....."
"ഇപ്പൊ നാട്ടിൽ ഇല്ലാല്ലേ ?.... "
"എന്നെകുറിച്ച് പ്രിയ നല്ലോണം അന്വേഷിച്ചിട്ടുണ്ടല്ലോ........"ശ്രേയ ചിരിയോടെ ചോദിച്ചു....
"കുറച്ച്..... ഇനി ചേച്ചി പറ... മിത്രക്ക് എന്താ സംഭവിച്ചത്.....?"
"മരിച്ചു....."
ശ്രേയയുടെ ഒറ്റ വാക്കിലുള്ള ഉത്തരംകേട്ട് നന്ദു ഒന്നേങ്ങി..... കണ്ണുകൾ ശ്രേയയുടെ പിന്നിൽ നിൽക്കുന്ന മിത്രയുടെ രൂപത്തിലേക്ക് നീണ്ടു.... അതിന്റെ കണ്ണുകളിൽ ബലഹീനമായ ഭാവമായിരുന്നു...
"മരിച്ചു എന്നെനിക്ക് അറിയാം..... ആര്.... എന്തിന്..... എങ്ങനെ...."
"അത് നിനക്കെങ്ങനെ അറിയാം?...."ശ്രേയക്ക് അത്ഭുതം തോന്നി.... കാരണം തനിക്കും അവളുടെ മരണത്തിനു കാരണക്കാർ ആയവർക്കും അല്ലാതെ മറ്റാർക്കും മിത്ര മരിച്ചു എന്ന വിവരം അറിയില്ല... അവളിന്നും മിസ്സിംഗ് ആണ്.....
"ഏയ്... അത് ഇന്നലെ ദിവ്യയുടെ കാര്യം പറഞ്ഞപ്പോ ചേച്ചിയുടെ നാവിലെന്ന് വീണതാ..... ഞാനത് ശ്രദ്ധിച്ചു...."
"ഓഹ്....."
"പറയ്.... അവളുടെ മരണത്തിന് ഒരു കാരണം ഉണ്ടാവും....ഒരു കാരണക്കാരനും ഉണ്ടാവും..... അവൾക്കെന്താ പറ്റിയത്....."
പ്രിയയുടെ മുഖം ഗൗരവത്തിൽ ആഴുന്നത് ശ്രേയ ശ്രദ്ധിച്ചു, കണ്ണുകൾക്ക് വല്ലാത്തൊരു മൂർച്ച, മുഖത്തെ ദൃഡമായ ഭാവം....
"ഇവിടെ വരുന്നതുവരെ നിന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കണം എന്ന് കരുതിയിരുന്നു..... മിത്രയെ അന്വേഷിക്കുന്നത് അപകടം ആണ്.....നീ പറഞ്ഞതുപോലെ അവളുടെ മരണത്തിന് ഒരു കാരണക്കാരനുണ്ട്...ന്റെ കുട്ടിയെ കൊന്ന് കളഞ്ഞതാണ്...."
ശ്രേയയുടെ കണ്ണുകൾ ഹാളിലെ ചുവരിലെ ഒരു ചിത്രത്തിലേക്ക് നീണ്ടു.... പ്രിയയുടെ ഒപ്പം നിൽക്കുന്ന ദേവദത്തൻ..... അയാൾ പോലീസ് യൂണിഫോമിലാണ്.....ചുമലിലെ നക്ഷത്രങ്ങളുടെ എണ്ണത്തിൽനിന്ന് അദ്ദേഹം
💬 Comments
View all comments