Chapter Title : ബ്ലൂ റിവർ 1 [Akaash]
മരിച്ചപ്പോഴാണ് ഈ ജോലിയിൽ വരുന്നത് .രാധികയുടെ ഭർത്താവ് സുജിത് ഇവിടെ ബാറിലെ ജീവനക്കാരനായിരുന്നു .മൂന്നു വര്ഷങ്ങള്ക്കു മുമ്പാണ് വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ സുജിത്തിനെ രാധികയിൽ നിന്നും കവർന്നെടുത്തത് .
മൂത്തമകൾ ശരണ്യ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു .രണ്ടാമത്തവൾ പത്താം ചെറിയവൾ എട്ടിലും . വാടകവീടും ഇവരുടെ അവസ്ഥയും കണ്ടിട്ടാണ് മുതലാളി അവളെ ജോലിക്കെടുക്കുന്നത് .ഇപ്പോൾ മകൾക്ക് വിവാഹാലോചനകൾ നടക്കുന്നു.
ഇന്ന് രാവിലെയും ഒരുകൂട്ടർ കാണാൻ വന്നിരുന്നു .അതുകൊണ്ടാണ് അവൾ ഹോട്ടലിൽ എത്താൻ വൈകിയത് . "ചേച്ചീ ചായ "
സുധീറാണ്. ഇന്ന് പകൽ ഹോട്ടൽ ഡ്യൂട്ടി അവനാണ് .വല്ലപ്പോഴും ബിയറടിക്കാൻ വരുന്ന ഗെസ്റ്റുകൾക്കും മുറിയിൽ ഉള്ളവർക്കും മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത് .ഇന്ന് ഗെസ്റ്റുകൾ ഇല്ലാത്തതുകൊണ്ട് സുധീർ ഏറെക്കുറെ ഫ്രീ ആയിരിക്കും .
എല്ലാവർക്കും രാധിക ചേച്ചിയാണ് .സുജിത്തിന്റെ കൂടെ ജോലി ചെയ്തവർ ആയതുകൊണ്ട് പല കാര്യങ്ങളിലും അവൾക്ക് സഹായവുമാണ് ഇവരെല്ലാവരും . "ചേച്ചി കുറച്ചു കഴിഞ്ഞാൽ ഞാനൊന്നു മുങ്ങും .ഒരു ഇന്റർവ്യൂ ഉണ്ട് . ലീവ് ചോദിച്ചാൽ അങ്ങേരു തരില്ല .രണ്ടു മണിക്കൂർ മതി " "ഞാനൊറ്റക്കോ.വിവേകും ഇന്ന് വരില്ലെന്നറിയില്ലേ " വിവേക് ബാർ ലൈസൻസ് പുതുക്കാനുള്ള പേപ്പർ ശരിയാക്കാൻ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു " ദേവനോട് ഞാൻ പറഞ്ഞിട്ടുണ്ട് .അവൻ കുറച്ചു കഴിഞ്ഞാൽ എത്തും . എന്റെ പൊന്നു ചേച്ചിയല്ലേ നിങ്ങള് രണ്ടുപേരും ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ " "എടാ ആ പാവം നൈറ്റ് കഴിഞ്ഞു പോയിട്ടല്ലേ ഉളളൂ" "രാത്രിയും ഉറക്കം തന്നെ അല്ലെ "
അവൻ ചിരിച്ചുകൊണ്ട് ഗ്ലാസ്സുമായി പോയി .കുറച്ചു
💬 Comments
View all comments