Chapter Title : ബ്ലൂ റിവർ 1 [Akaash]
കഴിഞ്ഞപ്പോൾ അവന്റെ ബൈക്ക് ചീറിപ്പായുന്ന ശബ്ദം കേട്ടു.
ശരണ്യയുടെ കല്യാണത്തിന് ഇനി അധികം സമയമെടുക്കാൻ വയ്യ . അതിനുള്ള മാര്ഗങ്ങള് ആലോചിക്കുമ്പോൾ രാധികയ്ക്ക് തലപൊളിയുന്നതുപോലെ തോന്നി . സുജിയെട്ടന് ഒരു അനിയനും അമ്മയും മാത്രമാണുള്ളത് .അവന്റെ സ്ഥിതിയും ദയനീയം .തന്റെ വീട്ടുകാരുടെ കാര്യം ആലോചിച്ചാൽ ..!!
ഒരു കാറിന്റെ ശബ്ദമാണ് രാധികയെ ചിന്തകളിൽ നിന്നും ഉണർത്തിയത് . വിലകൂടിയ കാറാണ് .അതിൽ നിന്നും ഏകദേശം അറുപതു വയസ്സ് പ്രായം തോന്നുന്ന ആജാനുബാഹുവായ ഒരു മനുഷ്യൻ ഇറങ്ങിവന്നു .വെള്ള മുണ്ടും നീല ജൂബയുമാണ് വേഷം . ബിയറിന് വല്ലതും ആണെങ്കിൽ താൻ തന്നെ എടുത്തു കൊടുക്കേണ്ടി വരും ദേവൻ ഇതുവരെ എത്തിയിട്ടില്ല .രാധികയാണെങ്കിൽ ഇതുവരെ അവിടെ കയറുകയോ മറ്റോ ചെയ്തിട്ടുമില്ല .
അയാൾ മുന്നിൽ വന്നു നിന്നു.രാധികയെ നോക്കി പുഞ്ചിരിച്ചു . അവൾ തിരിച്ചും പുഞ്ചിരിച്ചു .
"എനിക്ക് രണ്ടു മണിക്കൂർ നേരത്തേക്ക് ഒരു റൂം കിട്ടുമോ .ഒന്ന് വിശ്രമിക്കാനാണ്. ഒരു ദീര്ഘയാത്രയിലായിരുന്നു .വല്ലാത്ത നടുവേദന . അതൊന്നു മാറിയാൽ പോകാം. ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്യാനുണ്ട് .."
രാധിക കാറിലേക്ക് നോക്കി .വേറെയാരെയും കണ്ടില്ല . ഇങ്ങനെ ഒരു മണിക്കൂർ,ഫ്രഷാവാൻ എന്നൊക്കെ പറഞ്ഞുകൊണ്ട് മുറിയെടുക്കാൻ ചിലർ വരാറുണ്ട് .കൂടെ ഏതെങ്കിലും സ്ത്രീകളും ഉണ്ടാവും ഇതൊക്കെ ഇവിടെ വരുന്നവരുടെ സ്ഥിരം നമ്പർ ആണ് രാധികയുടെ നോട്ടം കണ്ടിട്ടാകണം അയാൾ പുഞ്ചിരിച്ചു .
"ഞാനൊറ്റക്കെയുള്ളൂ മാഡം "
അവളുടെ മനസ്സ് അയാൾ മനസ്സിലാക്കിയത് കാരണം അവളൊരു നിമിഷം ഇളിഭ്യയായി .പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് അവൾ പറഞ്ഞു .
💬 Comments
View all comments