Chapter Title : ബോഡിഗാർഡ് 1 [Mrskin]
വഴക്ക് ആയതിനാൽ ആരും ഇടപെടുന്നുണ്ടായിരുന്നില്ല. എന്നാൽ എന്റെ ബോസ്സ് നിർദേശം തന്നതും ഒറ്റ ഒരാളെ ബാക്കി വെക്കാതെ രണ്ടു ഗ്രൂപ്പിലെ ആളുകളെയും ഞാൻ അടിച്ചു നിലംപരിശാക്കി. കാരണം ബോസ്സ് പറയുന്ന പോലെ അനുസരിക്കുന്നവർക്ക് പുള്ളി ഒരു വലിയ ബോണസ് പേയ്‌മെന്റ് കൊടുക്കും. എനിക്കിപ്പോൾ ആവിശ്യം പണമായിരുന്നു. അതുകൊണ്ട് ആരെയും വകവെക്കാതെ ഞാൻ അവരെ തല്ലി.
എല്ലാം തീർന്ന് അന്നത്തെ ഡ്യൂട്ടിക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ എന്നെ കാത്ത് ഒരാൾ നിൽപുണ്ടായിരുന്നു. വിക്ടർ എന്നായിരുന്നു അയാളുടെ പേര്. എന്റെ ഫൈറ്റ് അയാളെ നല്ലപോലെ ഇമ്പ്രെസ്സ് ചെയ്യിച്ചു. അയാൾ സെക്യൂരിറ്റി ഏജൻസി നടത്തുകയാണ്. സെലിബ്രിറ്റികൾ ആയുള്ള vip കൾക്ക് പേർസണൽ പ്രൊട്ടക്ഷൻ കൊടുക്കുന്ന ഒരു ഏജൻസി ആയിരുന്നു അത്. അയാൾ എനിക്ക് നേരെ ഓരോഫർ നീട്ടി. എനിക്ക് നിരസിക്കാൻ കഴിയാത്ത തരത്തിലുള്ള ഓരോഫർ. Bouncer ആയി ഞാൻ ഒരു വർഷത്തിൽ ഉണ്ടാക്കുന്ന പണം എനിക്ക് ഒരു വർക്കിന് കിട്ടും!!!
അങ്ങനെ മുന്നും പിന്നും നോക്കാതെ ഞാൻ വിക്റട്ടറിന്റെ കൂടെ ചേർന്നു. ജോയിൻ ചെയ്തു രണ്ടു ദിവസത്തിനകം ആദ്യവർക്ക് വന്നു. ക്ലയന്റിന്റെ അടുത്തേക്ക് പോയ്കൊണ്ടിരിക്കുമ്പോൾ കാറിൽ വെച്ച് വിക്ടർ എന്നോട് ജോലിയെ പറ്റി പറഞ്ഞു.
വിക്ടർ : "സാം, നീ ഇതുവരെ ചെയ്ത ജോലി പോലെ അല്ല ഈ ജോലി "
ഞാൻ ശ്രെദ്ധിച്ചു.
വിക്ടർ : "റിസ്ക് കൂടുതൽ ആണ്... എന്നാൽ അതുപോലെ പണവും കിട്ടും "
ഞാൻ പുഞ്ചിരിച്ചു.
"സെലിബ്രിറ്റീസ് ആകും മിക്കവാറും നമ്മുടെ clients. അവർക്ക് ഒരുതരത്തിലുമുള്ള ആപത്തും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതല ആണ്. മാത്രമല്ല scandalous ആയ പല സാഹചര്യങ്ങളിലും അവരെ നീ കണ്ടേക്കാം. Under any circumstances സാം ഒന്നിലും ഇടപെടാൻ പോകരുത്. അവരുടെ പ്രൊട്ടക്ഷൻ ആകണം നിന്റെ priority."
"യെസ് വിക്ടർ "
"ഇത് നിന്റെ ഫസ്റ്റ് വർക്ക് ആണ്. അതുകൊണ്ട് എന്ത് ഹെല്പ് വേണമെങ്കിലും നിനക്കെന്നെ വിളിക്കാം. പിന്നെ എഗ്രിമെന്റിൽ പറഞ്ഞിരുന്നത് ഓർമയുണ്ടല്ലോ... Client നു ഏതെങ്കിലും തരത്തിൽ ആപത്തോ അസൗകര്യമോ നിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ നിന്റെ
💬 Comments
View all comments