Chapter Title : ബോഡിഗാർഡ് 4 [ഫഹദ് സലാം]
നീക്കത്തെ കുറിച്ച്.. പാരാ കമാൻഡോ ട്രൈനിങ്ങിൽ വെച്ച് ഞാൻ കേട്ടിട്ടുണ്ട്.. കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നിയിരുന്നു നമ്മളുടെ ഫോഴ്സിനെ കുറിച്ച്.. ആ ഓപറേഷനിൽ പങ്കെടുത്ത അന്നത്തെ പുലിയാണ് എന്റെ കൂടെ ഉള്ളത് എന്ന് കേട്ടപ്പോൾ ഞാൻ ആകെ കോരിത്തരിച്ചു പോയി.. അപ്പൊ മനസ്സിൽ തീരുമാനിച്ചതാ ഓപറേഷൻ കേക്ട്‌സ്നെ കുറിച്ച് ചേട്ടന്റെ നാവിൽ നിന്നും തന്നെ കേൾക്കണം എന്ന്..
കുഞ്ഞേ അത്.. ബാബുവേട്ടൻ ആകെ വിഷമത്തിലായി..
ചേട്ടാ.. എനിക്കറിയാം ചേട്ടന്റെ വിഷമത്തെ കുറിച്ച്.. ചേട്ടന്റെ ആരാധ്യ പുരുഷന്റെ മരണം.. ചേട്ടാ വിധിയെ നമുക്ക് തടുക്കാനാകില്ലല്ലോ.. അവനിൽ നിന്നും വന്നവൻ അവനിലേക് തന്നെ പോകും.. അതും പറഞ്ഞു ജീവിതം ഇങ്ങനെ തീർക്കണോ.. എന്തായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു.. എനിക്കറിയാം അദ്ദേഹവും ചേട്ടനും തമ്മിൽ ഉള്ള ആത്മബന്ധത്തെ കുറിച്ച്.. പറ ചേട്ടാ പ്ലീസ്..
ശെരി.. ഞാൻ പറയാം.. കുഞ്ഞിനോട് മാത്രം.. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് അറിയുമോ എന്നെനിക്കറിയില്ല.. ഈ സൈനിക നീക്കത്തെ കുറിച്ച്.. നമ്മുടെ രാജ്യത്തിനു വെളിയിൽ നമ്മുടെ സേന നടത്തിയ ആദ്യ ഓപറേഷൻ എന്ന പ്രത്യേകതയും ഈ സൈനിക നീക്കത്തിന് ഉണ്ടായിരുന്നു.. ഞങ്ങളാണ് ലോക ശക്തി എന്ന് പറഞ്ഞിരുന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഹെർബർട്ട് വാക്കർ ബുഷ് സീനിയറിന്റെ മുന്നിൽ തഗ് ലൈഫ് എന്താണന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാണിച്ചു കൊടുത്ത ഓപറേഷൻ കേക്ട്‌സ്..
അടുത്ത ഭാഗം ഓപറേഷൻ കേക്ട്‌സ്നെ കുറിച്ചുള്ള വിവരണം ആണ്.. ഈ ഭാഗത്തിന്റെ അഭിപ്രായം കേട്ടിട്ട് ഇടാം എന്ന് വെച്ചു.. ഇതുപോലുള്ള വിവരണങ്ങളും മറ്റും കഥ വായിക്കുന്നതിനു ബുദ്ധിമുട്ട് ആകുന്നുണ്ടങ്കിൽ ഇങ്ങനത്തെ വിവരണങ്ങൾ ഒഴിവാക്കാം.. കഥ വായിക്കുമ്പോൾ ചിലർക്ക് കൺഫ്യൂഷൻ ആകുന്നു എന്ന് പറഞ്ഞിരുന്നു.. അത് കൊണ്ടാണ് വിവരണം വേണോ എന്ന് ചോദിക്കുന്നത്.. വേണ്ടങ്കിൽ ധൈര്യമായി തുറന്നു പറയാം..
💬 Comments
View all comments