Chapter Title : ബോഡിഗാർഡ് 4 [ഫഹദ് സലാം]
ഉണ്ടോ ചേട്ടാ
ഉണ്ടല്ലോ..
എന്നാൽ രണ്ട് പ്ലേറ്റ് ബീഫും
ഡാ സോമ.. രണ്ടു തെങ്ങും രണ്ട് പ്ലേറ്റ് ബീഫും.. ഷാപ്പിലെ ചേട്ടൻ വിളിച്ചു പറഞ്ഞു
ഉടൻ തന്നെ രണ്ട് കുപ്പി തെങ്ങ് കള്ള് എത്തി.. കൂടെ രണ്ട് ഗ്ലാസും.. നല്ല തൂവെള്ള നിറം.. സാം അത് അത്ഭുതത്തോടെ നോക്കി..
ചേട്ടാ ഞാൻ ഇത് ആദ്യമായിട്ട് ഈ സാദനം കഴിക്കുന്നത്.. ചേട്ടന് ഒരു കമ്പനി തരണം എന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്.. പക്ഷെ എനിക്ക് ഇത് കണ്ടപ്പോൾ തന്നെ ഒരു കഴിക്കണം എന്ന് തോന്നി..
അത് സാരമില്ല..ഒരൊറ്റ വലിക്കു കുടിച്ചാൽ മതി.. ഇതും പറഞ്ഞു ബാബുവേട്ടൻ ഒരു കുപ്പിയുടുത്തു പൊട്ടിച്ചു ഗ്ലാസ്സിലേക്കു ഒഴിക്കാൻ തുടങ്ങി.. ഗ്ലാസ്സിലേക്കു കള്ള് വീഴുന്നത് സാം നോക്കി.. സ്ലോ മോഷനിൽ ആദ്യ തുള്ളി മുതൽ അവസാനം വരെ വീഴുന്നത് സാം അത്ഭുതത്തോടെ നോക്കി കണ്ടു..
രണ്ട് ഗ്ലാസ്സുകളിൽ ഒഴിച്ച ശേഷം ബാബുവേട്ടൻ സാമിന്റെ മുഖത്തേക്ക് നോക്കി.. എന്ന നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു കൊണ്ട് ബാബുച്ചേട്ടൻ ഒരു ഗ്ലാസ് എടുത്തു.. സാമും അതുപോലെ മറ്റേ ഗ്ലാസും എടുത്തു.. കുഞ്ഞേ എന്നാ മുട്ടിചൂട് എന്ന് പറഞ്ഞു കൊണ്ട് ബാബുവേട്ടനും സാമും ഗ്ലാസ്സുകൾ തമ്മിൽ ചിയേർസ് പറഞ്ഞു മുട്ടിച്ചു..
ടിങ്.. ഗ്ലാസ് മുട്ടുന്ന ഒച്ചയും പിന്നെ അവർ പറഞ്ഞ ചിയേഴ്സും ഷാപ്പ് ആകെ നിശബ്ദമായി.. ആളുകൾ അവരെ നോക്കി നിന്നു.. ഒരറ്റ വലിക്കു സാം ഒരു ഗ്ലാസ് തീർത്തു..
ഹയി... നല്ല കൈപ്പുണ്ടല്ലോ ചേട്ടാ.. കുടിച്ച ശേഷം കൈ കൊണ്ട് ചുണ്ട് തുടച്ച ശേഷം സാം ബാബുവേട്ടനോട്
💬 Comments
View all comments