Chapter Title : ബോഡിഗാർഡ് 4 [ഫഹദ് സലാം]
മനസിലേക്ക് ഇറങ്ങി ചെല്ലുന്നതിനെ ആണ്.. ഒരർത്ഥത്തിൽ ഈ ഉറക്കം എന്ന് പറയുന്നത് മരണത്തിനു തുല്യം ആണ്.. ഒരുതരം അബോധാവസ്ഥ.. നമ്മൾ ഉറക്കത്തിൽ ചെയ്യുന്നത് ഒന്നും നമ്മൾ അറിയില്ല... നമ്മൾ എന്താ ചെയ്തത് എന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല.. മരണം എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത സത്യം ആണ്.. കുഞ്ഞേ നമ്മൾ ജനിക്കുമ്പോൾ തൊട്ട് നമ്മളുടെ കൂടെ നിഴൽ ഉണ്ടാകും.. അത് നമ്മളെ പിന്തുടർന്ന് കൊണ്ടിരിക്കും.. കാരണം ആ നിഴൽ മരണത്തിന്റെ മാലാഖക്ക് സമം ആണ്.. എന്നെങ്കിലും ഒരിക്കൽ ആ നിഴൽ നമ്മളുടെ നേർക്കുനേർ നിൽക്കും അതാണ് കുഞ്ഞേ മരണം.. ഒരുപാട് സമ്പാദിച്ചിട്ട് കൂട്ടിയിട്ടൊന്നും ഒരു കാര്യവും ഇല്ല കുഞ്ഞേ.. മണ്ണിൽ നിന്നും വന്നവർ മണ്ണിലേക്ക് തന്നെ പോകും എന്നുള്ള പച്ചയായ സത്യം.. കാരണം സത്യം ഈശ്വരൻ ആണ്.. അത് നമ്മളെ തേടി വരും.. ബാബുവേട്ടൻ പറഞ്ഞു നിർത്തി..
സാം ഇതെല്ലാം കേട്ടിട്ട് കിളി പോയ അവസ്ഥയിൽ ആയി പോയി.. മൂപ്പര് പറഞ്ഞു പറഞ്ഞു മരണം വരെ എത്തി.. ഇനി എന്തേലും പറഞ്ഞാൽ ചിലപ്പോ നരകം വരെ എത്തും.. ഇങ്ങേര് അല്പം ഫിലോസഫി ഉള്ള കൂട്ടത്തിലാണന്ന് കെവിൻ പറഞ്ഞിട്ടുണ്ട്.. സാം അങ്ങേരെ നോക്കി തന്നെ ഇരുന്നു..
കുഞ്ഞേ ഞാൻ ഈ പറഞ്ഞത് എന്റെ അഭിപ്രായം ആണ് കേട്ടോ.. ഈ കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകും..
അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്ത ബിരിയാണി എത്തി.. നല്ല കോഴി ബിരിയാണി..ബിരിയാണി എത്തിയപോഴേക്കും നല്ല മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി.. ഹോ വല്ലാത്ത ജാതി.. നല്ല ചൂട് കോഴി ബിരിയാണിയിൽ
💬 Comments
View all comments