Chapter Title : ബോഡിഗാർഡ് 4 [ഫഹദ് സലാം]
നല്ല സലാഡ് ഇട്ട് കുറച്ചു അച്ചാറും കൂട്ടി കഴിച്ചാലുണ്ടല്ലോ ന്റെ ബാബേട്ടാ.. ഹോ.. ആരോട് പറയാൻ അങ്ങേരു അടി തുടങ്ങി.. ക്യാമ്പിൽ അളന്നു മുറിചുള്ള ആഹാര രീതി ശീലിച്ചു പോരുന്ന സാമിന് ഞങ്ങൾ ബിരിയാണി കഴിച്ചു കഴിഞ്ഞ് പാലയിലേക്കുള്ള യാത്ര തുടർന്നു.. 30 കിലോമീറ്റർ ഉണ്ടാകും ഇനി പാലയിലേക്കുള്ള ദൂരം.. വേഗത കുറച്ച് വളരെ ആസ്വദിച്ചു ആയിരുന്നു ഞാൻ വണ്ടിയോടിച്ചത്.. കാരണം അത്ര മനോഹരമായിരുന്നു ഓരോ കാഴ്ചകളും..
മ്യൂസിക് പ്ലയെരിൽ പ്രമുഖ ഐറിഷ് ഗായികയായ എൻയയുടെ "എ ഡേ വിത്തൌട്ട് റൈൻ" എന്ന ആൽബത്തിലെ "ഒൺലി ടൈം" എന്ന ഗാനം യാത്രയുടെ മനോഹാരിത കൂട്ടികൊണ്ടിരിക്കുന്നു
" വൂ കാൻ സേയ് വേർ ദി റോഡ് ഗോസ് വേർ ദി ഡേ ഫ്ലോസ് ഒൺലി ടൈം.. ആൻഡ് വൂ കാൻ ഇഫ് യുവർ ലവ് ഗ്രോവ്സ് ഏസ് യുവർ ഹാർട്ട് ചോസ് ഒൺലി ടൈം"
സാം പാട്ടിനനുസരിച്ചു താളം പിടിച്ചു വണ്ടിയോടിച്ചു.. ബാബുവേട്ടൻ പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുകയാണ്..
ചേട്ടാ.. ഈ പാട്ട് എവിടേലും കേട്ട് പരിചയം ഉണ്ടോ..? പുറത്തേ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന ബാബുവേട്ടനോട് ഞാൻ ചോദിച്ചു
ഏത് പാട്ട് കുഞ്ഞേ..? പുറത്തെ കാഴ്ചളിൽ നിന്നും മെല്ലെ തല ഉയർത്തി ബാബുവേട്ടൻ ചോദിച്ചു..
ഈ പാട്ട്.. എന്ന് പറഞ്ഞു കൊണ്ട് സാം മ്യൂസിക് പ്ലെയറിൽ പാടിക്കൊണ്ടിരിക്കുന്ന എൻയയുടെ ഒൺലി ടൈം എന്ന ഗാനത്തിന്റെ ശബ്ദം കൂട്ടി
കുഞ്ഞേ ഇത് ഇംഗ്ലീഷ് അല്ലെ.. ഞാൻ ഇംഗ്ലീഷ് പാട്ടുകൾ കേൾക്കാറില്ല.. ബാബുവേട്ടൻ പറഞ്ഞു
ഈ പാട്ടു ഞാൻ ആദ്യം കേൾക്കുന്നത് വോൾവോ ട്രക്കിന്റെ
💬 Comments
View all comments