Chapter Title : ബോഡിഗാർഡ് 4 [ഫഹദ് സലാം]
പരസ്യത്തിൽ നിന്നാണ്..
വോൾവോ ട്രക്കിന്റെയോ...? ബാബുവേട്ടൻ ആകാംഷയോടെ ചോദിച്ചു
അതെ ചേട്ടാ.. 2013ൽ "എപിക് സ്പ്ലിറ്റ്" എന്ന പേരിൽ പ്രസിദ്ധമായ ഒരു പരസ്യം ഇറങ്ങിയിരുന്നു.. പ്രമുഖ ഹോളിവുഡ് നടനും മാർഷ്യൽ ആർട്ടിസ്റ്റുമായ ജീൻ ക്ലോഡൻ വാൻ ഡാം, രണ്ട് ഓടുന്ന ട്രക്കുകൾക്കിടയിൽ ജിംനോസ്റ്റിക് പിളർപ്പ് നടത്തുന്ന.. അതിന്റെ പശ്ചാത്തല സംഗീതം ഈ പാട്ട് ആയിരുന്നു..
ഞാൻ ഇത് ആദ്യമായി കേൾക്കുകയാണ്.. കുഞ്ഞ് പറഞ്ഞ "എപിക് സ്പ്ലിറ്റ്"..
ചേട്ടാ രസം ഇതൊന്നും അല്ല.. ഈ പരസ്യം ഇറങ്ങിയതിനു ശേഷം ഈ പാട്ടു "ബിൽബോർഡ് 100"ൽ 43ആം ഇടം പിടിച്ചു.. അതും പാട്ട് ഇറങ്ങി 13 വർഷങ്ങൾക്കു ശേഷം..
ബിൽബോർഡ്..? അതെന്താ കുഞ്ഞേ ബിൽബോർഡ്.. ബാബുവേട്ടൻ സംശയഭാവത്തിൽ ചോദിച്ചു
ചേട്ടാ അമേരിക്കൻ ഐക്യനാടുകളിലെ സംഗീത വ്യവസായത്തിൻറെ സ്റ്റാൻഡേർഡ് റെക്കോർഡ് ചാർട്ടാണ് ഈ ബിൽബോർഡ്..
കുഞ്ഞേ എനിക്ക് ആകെ അറിയുന്ന ട്രക്കുകൾ ടാറ്റയും ലെയ്‌ലാൻഡുമാണ്.. പിന്നെ ഞങ്ങൾ പഴയകാല പട്ടാളകാരുടെ രാജാവ് ശക്തിമാൻ ട്രക്കും.. കുഞ്ഞ് ഈ പറയുന്ന വോൾവോ ട്രക്ക് ഞാൻ ഇത് വരെ കണ്ടിട്ടു പോലും ഇല്ല.. പിന്നെയല്ലേ ഈ പരസ്യം കാണുന്നത്.. ബാബുവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു
വോൾവോ നമുക്ക് പിന്നെ കാണാം.. അതിന് മുന്നേ ചേട്ടന് വേറെ ഒരു സാധനം ഞാൻ കാണിച്ചു തരാം
എന്ത് സാധനം.. ബാബുവേട്ടൻ ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി
ചേട്ടാ.. ഒരു മിനിറ്റ് എന്ന് പറഞ്ഞു സാം റോഡ് സൈഡിലേക് കാർ ഒതുക്കി.. സാം പുറത്തേക്കു ഇറങ്ങി.. കൂടെ ബാബുവേട്ടനും.. റോഡിൽ ആരും തന്നെയില്ല.. അവർ നേരെ കാറിന്റെ പുറകിലോട്ടു
💬 Comments
View all comments