0%

Chapter Title : ബൂട്ടി കാൾ [മുൻഷി]

Author : kkstories Read All Parts 479

കുളിച്ചു. സ്പ്രേ അടിച്ചു . നേരം അഞ്ചായിരിക്കുന്നു . ഫോണിൽ നിമ കുട്ടിയുടെ ഒരു മെസ്സേജ് ഉണ്ട്.

“ഞാനിറങ്ങിയിരിക്കുന്നു ട്ടോ ”

വീണ്ടും വണ്ടിയെടുത്തിറങ്ങി . മെട്രോ സ്റ്റേഷന്റെ പാർക്കിങ്ങിൽ വണ്ടി കേറ്റി ഇട്ടു ഞാൻ ഫോൺ എടുത്ത് ഫ്രീഫയർ കളിയ്ക്കാൻ തുടങ്ങി . നോക്കണ്ട ഐ ടി ബുജിയാണ് ... ഗെയിമിങ് ഒക്കെ ഞങ്ങളുടെ ഒരു ഇതാണ് .. ഏത് ?

കളി പുരോഗമിക്കുന്നതിനിടയിൽ ഡോറിൽ ഒരു മുട്ട് കേട്ട് . അവൾ എത്തിയിരിക്കുന്നു എൻറെ സുന്ദരിക്കുട്ടി നിമ കുട്ടി . ഒരു ഡാർക്ക് ബ്ലൂ കളർ ടോപ്പും വൈറ്റ് ജീൻസും ആണ് വേഷം . കയ്യിൽ ഒരു ഡഫൽ ബാഗ് ഉണ്ട് . തോളിൽ അവളുടെ ലാപ്ടോപ്ബാഗും . ഞാൻ ഡോർ അണ്ലോക് ചെയ്തു . അവൾ ബാഗുകൾ രണ്ടും ബാക് ഡോർ തുറന്നു സീറ്റിലേക്ക് വച്ചു . ലാപ്ടോപ്പ് ബാഗിൽ നിന്നും മൊബൈൽ എടുത്ത് കയ്യിൽ പിടിച്ച് കൊണ്ട് ബാക് ഡോറടച്ച് മുന്നിലെ ഡോർ തുറന്നു കയറി ഇരുന്നു .

" പോവാം അച്ചോട്ട " അവൾ പറഞ്ഞു .

"ഓക്കേ .  നിനക്ക് വല്ല ജൂസോ പപ്‌സോ എന്തേലും വേണോ ? " ഞാൻ ചോദിച്ചു .

"ഓ ഇനി ഫ്ലാറ്റിൽ എത്തിട്ട് വല്ലോം കഴിക്കാം . അല്ല സാനം ല്ലേ " അവൾ ചോദിച്ചു

" കൊറച്ച് എംജിഎം ഉണ്ടാകണം . പിന്നെ ഒരു നാലഞ്ചു ഫോസ്റ്റേഴ്സും . ബാക്കി ഒക്കെ ജോബിച്ചേട്ടൻ കൊണ്ടോരും . ടച്ചിങ്‌സ് പോണവഴിക്ക് വെടിക്കാം

💬 Comments

View all comments