Chapter Title : ബ്രഹ്മഭോഗം 1 [Master]
ഭാഗ്യം തന്നെയാണ്. മീരയെ കാമിച്ചതുപോലെ ഒരു സ്ത്രീയെയും ഞാന്‍ മോഹിച്ചിട്ടില്ല. അമൃതും അവളെയും ഒരു താലത്തില്‍ വച്ചു നല്‍കിയാല്‍ അമൃത് ഞാന്‍ കാലുകൊണ്ട് തട്ടിക്കളയും. പക്ഷെ...” അച്ഛന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഗ്ലാസുകളില്‍ മദ്യം വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. ഒപ്പം അച്ഛന്റെ സംസാരവും.
“അവളുടെ കാര്യത്തില്‍ എനിക്കതിനുള്ള യോഗമില്ല; അതായത് ശ്രമിക്കാനുള്ള യോഗമില്ല. എങ്കിലും പിതാക്കന്മാര്‍ക്ക് സാധിക്കാത്ത ചിലത് മക്കള്‍ നേടിയെടുക്കും. ചിലതില്‍ പിതാക്കന്മാരെ അവര്‍ പരാജിതരുമാക്കും. ആര്‍ക്കും പിടിച്ചടക്കാന്‍ സാധിക്കില്ലെന്ന് വിധിയെഴുതി വിട്ട ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ ലവകുശന്മാര്‍ പിടിച്ചു കെട്ടിയില്ലേ? ലോകാത്താര്‍ക്കും സാധിക്കാതെ പോയത് അവരെത്രയോ നിസ്സാരമായി സാധിച്ചു? ഭീമന് പോലും തോല്‍പ്പിക്കാന്‍ കഴിയാഞ്ഞ ഹനുമാനെ ആ കൌമാരപ്രായക്കാര്‍ തളച്ച് അമ്മയുടെ കാല്‍ച്ചുവട്ടില്‍ എത്തിച്ചില്ലേ? അതേപോലെ മീരയെന്ന യാഗാശ്വത്തെ വിഷ്ണു തളച്ചാല്‍, അവള്‍ അവനുള്ളതാണ്. പക്ഷെ അവനവളെ തളയ്ക്കാന്‍ സാധിക്കണം. എല്ലാ വിധത്തിലും..”
ഞാന്‍ തളര്‍ന്നിരുന്നുപോയി. മീരയാന്റിയെ അച്ഛന്‍ ഇത്രയധികം മോഹിക്കണം എങ്കില്‍ അതിലെന്തെങ്കിലും മതിയായ കാരണം കാണുമല്ലോ? ആന്റിക്ക് എന്താണിത്ര പ്രത്യേകത? അന്നുമുതലാണ് എന്റെ മനസ്സില്‍ ആന്റിയെപ്പറ്റിയുള്ള നിറം പിടിപ്പിച്ച ചിന്തകള്‍ വേരുറപ്പിച്ചത്. അന്നുമുതല്‍ ആന്റിയെ വീണ്ടും കാണാനുള്ള മോഹം എന്റെയുള്ളില്‍ ശക്തമായി. പക്ഷെ കുറെ ദിവസത്തേക്ക് എനിക്കതിനു സാധിച്ചില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഗോകുല്‍ എന്നെ അവന്റെ വീട്ടിലേക്ക് വിളിച്ചു. വലിയ സ്പോര്‍ട്സ് ഭ്രാന്തനാണ് അവന്‍. എപ്പോഴും എന്തെങ്കിലും കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവന്‍ ഷട്ടില്‍ കളിക്കാനായിരുന്നു എന്നെ വിളിച്ചത്. സ്കൂളിലെ മികച്ച ക്രിക്കറ്റര്‍ അവനാണ്. വിരാട് കോഹ്ലിയെ വളരെ ഇഷ്ടപ്പെടുന്ന അവന്റെ മോഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമാകുക എന്നതാണ്. ക്രിക്കറ്റ്
💬 Comments
View all comments