0%

Chapter Title : ബ്രഹ്മഭോഗം 1 [Master]

Author : Master Read All Parts 1.2K

കൂടാതെ ഓട്ടം, ലോംഗ് ജമ്പ്, ഫുട്ബോള്‍, ടെന്നീസ് എന്നിങ്ങനെ മിക്ക കളികളിലും അവന്‍ ഭാഗഭാക്കാണ്. സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ സംസ്ഥാന തലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ എല്ലാം ഗോകുല്‍ പോകാറുണ്ട്. പ്രത്യേകിച്ച് ആരും പ്രചോദനം നല്‍കാതെ അവന്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ് കായികരംഗം. നല്ലൊരു സ്പോര്‍ട്സ്മാന്‍ ആകാന്‍ ദുശ്ശീലങ്ങള്‍ പാടില്ല എന്നവന്‍ കൂടെക്കൂടെ പറയും. അതുകൊണ്ട് യാതൊരു മോശം സ്വഭാവങ്ങളും അവനില്ല. പെണ്‍കുട്ടികളോട് സൌഹൃദത്തിനപ്പുറം അടുപ്പം വച്ചു പുലര്‍ത്താറില്ല അവന്‍. സ്വയംഭോഗം ചെയ്യുന്നത് പോലും ശരീരത്തിന്റെ ബലം കുറയ്ക്കും എന്നവന്‍ പറയാറുണ്ട്. ഞാനല്ലാതെ അവന് ആത്മാര്‍ത്ഥ സുഹൃത്തുക്കളായി ആരും ഉണ്ടായിരുന്നില്ല. അവന്‍ തികഞ്ഞ സ്പോര്‍ട്സ് പ്രേമി ആയിരുന്നെങ്കില്‍ എനിക്ക് കായികവിനോദങ്ങള്‍ കാണാന്‍ മാത്രമേ ഇഷ്ടമുണ്ടയിരുന്നുള്ളൂ. എന്റെ മേഖല സംഗീതവും വായനയും പിന്നെ അലസജീവിതവുമാണ്‌. ഒരു സുഖജീവിയാണ് ഞാനെന്ന് വേണമെങ്കില്‍ പറയാം. എങ്കിലും ഗോകുലിന്റെ നിര്‍ബന്ധം മൂലം അവന്റെയൊപ്പം കളിക്കാനും പുഴയില്‍ നീന്താനുമൊക്കെ ഞാന്‍ പോകുമായിരുന്നു.

അന്ന് പതിവുപോലെ സ്കൂളില്‍ നിന്നും വീട്ടിലെത്തി വേഷം മാറി സൈക്കിളിലാണ് ഞാന്‍ അവന്റെ വീട്ടിലേക്ക് പോയത്. അച്ഛനും കൂട്ടുകാരും ആന്റിയെയും എന്നെയും ചേര്‍ത്ത് സംസാരിച്ച ശേഷം ആദ്യമായി അങ്ങോട്ടുള്ള യാത്ര. മനസ് കൈമോശം വന്ന അവസ്ഥയിലായിരുന്നു ഞാന്‍. ആന്റിയെ ആദ്യമായി കാണാന്‍ പോകുന്നതുപോലെയുള്ള തോന്നല്‍.

ഞാന്‍ ചെല്ലുമ്പോള്‍ ആ വലിയ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയാണ്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള തറയോട് പാകിയ മുറ്റത്ത് ഒരു കോണിലായി സൈക്കിള്‍ വച്ചിട്ട് ഞാന്‍ ഇറങ്ങിച്ചെന്നു. എന്റെ ഹൃദയമിടിപ്പ്‌ ഒരു കാരണവും ഇല്ലാതെ കൂടിത്തുടങ്ങിയത് ഞാന്‍ അറിഞ്ഞു. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നവപ്രതിഭാസം. ഗോകുലിനെ പുറത്ത് കാണാഞ്ഞതുകൊണ്ട് ഞാന്‍

💬 Comments

View all comments