Chapter Title : ബ്രഹ്മഭോഗം 1 [Master]
രണ്ടേക്കര്‍ സ്ഥലത്തിനും അപ്പുറത്തുള്ള സ്വന്തം വിരിപ്പുപാടത്തിന്റെ കരയില്‍ ജോലിക്കാര്‍ക്കായി ഉണ്ടാക്കിരിക്കുന്ന കളത്തട്ട് പോലെയുള്ള വിശ്രമപ്പുരയില്‍ അച്ഛനും അച്ഛന്റെ സില്‍ബന്ധികളും ഒത്തുകൂടും. ഈ സില്‍ബന്ധികളില്‍ ഒരൊറ്റ നമ്പൂതിരിപോലും ഉണ്ടാകാറില്ല. എന്നാല്‍ ഈഴവനും നായരും ക്രിസ്ത്യാനിയും മുസല്‍മാനും എല്ലാം അക്കൂട്ടത്തില്‍ ഉണ്ടുതാനും. ഇവരൊക്കെയാണ് അച്ഛന്റെ കൂടെ പൂജാദികള്‍ക്ക് ഒപ്പം പോകുന്ന ‘ബ്രാഹ്മണര്‍’. യഥാര്‍ത്ഥത്തില്‍ അച്ഛനൊരു മാടമ്പിയും അവരൊക്കെ അച്ഛന്റെ ഗുണ്ടകളും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നാട്ടുകാര്‍ക്ക് അച്ഛനെപ്പറ്റി പല അഭിപ്രായങ്ങളും ഉണ്ടെങ്കിലും, നാടിനു പുറത്ത് അച്ഛന്‍ അസാമാന്യ പാണ്ഡിത്യമുള്ള, അറിവിന്റെ കേദാരവും മാതൃകാപുരുഷനുമായ ബ്രാഹ്മണന്‍ ആണ്.
എല്ലാത്തവണയും ദീര്‍ഘദൂര പരിപാടികള്‍ കഴിഞ്ഞു വരുന്ന ദിവസവും തുടര്‍ന്നുള്ള ദിനങ്ങളിലും, എന്ന് പറഞ്ഞാല്‍ അച്ഛന് വ്യാപാരം ഇല്ലാത്ത ദിനങ്ങളില്‍ എല്ലാംതന്നെ മേല്‍പ്പറഞ്ഞ കളത്തട്ടില്‍ല്‍ സന്ധ്യാപൂജ നടക്കാറുണ്ട്. പൂജയിലെ പ്രധാനവസ്തു കറിയാച്ചന്‍ എന്ന നസ്രാണി വാറ്റിയെടുക്കുന്ന നാടന്‍ ചാരായമാണ്. ഒപ്പം അയാള്‍ തന്നെ അച്ഛന്റെ ഇഷ്ടവിഭവങ്ങളായ നാടന്‍കോഴി, ബീഫ്, പുഴമീന്‍ തുടങ്ങിയ സാധങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചു നല്‍കും. കറിയാ വിശ്വസ്തനാണ്. അച്ഛന്‍ മദ്യപിക്കുകയും മാംസാദികള്‍ കഴിക്കുകയും ചെയ്യുന്ന വിവരം എന്റെ അമ്മയ്ക്ക് പോലും അറിയില്ല എന്ന് പറയുമ്പോള്‍ അയാളുടെ വിശ്വസ്തത ഊഹിക്കാമല്ലോ? അല്ലെങ്കിലും അമ്മയൊരു പാവമാണ്. മറ്റുള്ളവരുടെ ഒരു കാര്യത്തിലും ഇടപെടുന്ന ശീലം അമ്മയ്ക്കില്ല. അച്ഛനെ അനുസരിക്കുക എന്നല്ലാതെ അദ്ദേഹത്തിന്റെ യാതൊരു വ്യക്തിപരമായ കാര്യങ്ങളിലും അമ്മ അഭിപ്രായം പറയാറില്ല. അതുകൊണ്ടുതന്നെ അമ്മയെ അച്ഛന് ജീവനാണ്. പക്ഷെ ഒരു ഭാര്യയോട് ഉണ്ടായിരിക്കേണ്ട വിശ്വസ്തത അമ്മയോട് അച്ഛന്‍ ഒരിക്കലും പുലര്‍ത്തിയിരുന്നില്ല. അമ്മയുടെ മനസ് സന്തോഷത്തോടെ ഇരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം കള്ളവും കപടവും ധാരാളമായി ആ ശുദ്ധാത്മാവിന്റെ മുന്‍പാകെ ഉപയോഗിച്ചുപോന്നു.
മനയിലേക്ക് വേണ്ട പല സാധനങ്ങളും വാങ്ങി നല്‍കുന്ന ജോലിക്കാരന്‍ കൂടിയാണ് കറിയാച്ചന്‍. അയളെപ്പോലെതന്നെ വിശ്വസ്തരാണ് അച്ഛന്റെ മറ്റു സില്‍ബന്ധികളും. ബ്രാഹ്മണന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നൊരു അഭിപ്രായം അച്ഛനുണ്ട്. അതിന്റെ കാരണം എനിക്കറിയില്ല. അവരെ മാത്രമല്ല, അമ്പലവാസികളായ വാര്യന്മാരെയും അച്ഛന് വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് സില്‍ബന്ധികളുടെ കൂട്ടത്തില്‍ ബ്രാഹ്മണരോ അമ്പലവാസികളോ ഇല്ലായിരുന്നത്. സന്ധ്യാപൂജയുള്ള ദിവസങ്ങളില്‍ വേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കിയിട്ട് പാടത്തിനക്കരെ അച്ഛന്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്തുള്ള
💬 Comments
View all comments