Chapter Title : ബ്രോ ഡാഡി [സ്നിഗ്ധാ നായര്]
കെട്ടിച്ച് തരാം'.
''അപ്പോള് ഇനിയുമൊരു നാലഞ്ച് വര്ഷത്തേക്ക് പ്രതീക്ഷിക്കാന് യാതൊരു വഹയുമില്ല'
''എങ്കില് ഞാന് പപ്പയോട് പറയാം ; മോനു പഠിക്കാനൊന്നും താല്പര്യമില്ല; വേഗം പിടിച്ച് പെണ്ണു കെട്ടിക്ക് എന്ന്'
'അയ്യോ വേണ്ടേ , എനിക്കിനിയും കുറേ കാലം കൂടി ജീവിച്ചീക്കണം''
'എങ്കിലെന്റെ പൊന്നു മോന് മനസ്സിലെ വേണ്ടാത്ത ആഗ്രഹങ്ങളിക്കെ കളഞ്ഞ് പഠിച്ച് ജയിക്കാന് നോക്ക്. അപ്പോഴേക്കും ഞങ്ങള് സ്റ്റേറ്റ്സില് ഒന്ന് സെറ്റിലായിട്ടുണ്ടാവും. എന്നിട്ട് നിന്നെ അങ്ങോട് വിളിക്കാം''
പെട്ടെന്ന് പപ്പ ആ മുറിയിലേക്ക് കടന്ന് വന്നപ്പോള് ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നെ വരുന്ന ദിവസങ്ങളില് ചെയ്യേണ്ട കാര്യങ്ങളെ പറ്റി ചര്ച്ചയായി. പിറ്റേന്ന് ശനിയാഴ്ച മമ്മിയുടെ രണ്ടാമത്തെ ചേച്ചി സുജയുടെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനമായി. ഞയറാഴ്ച പപ്പ തൃശ്ശൂരിലുള്ള സ്വന്തം വീട്ടിലേക്ക് പപ്പയുടെ അമ്മച്ചിയെ കാണാന് പോകും.
പുള്ളിക്കാരന്റെ തന്തപ്പിടി കാഞ്ഞു പോയതിനാല് ഇപ്പോള് അവിടെ പോകാന് പ്രശ്നമില്ല. തന്നെ അംഗീകരിക്കാത്തിടത്തോളം കാലം അവിടേക്ക് പോകില്ലെന്ന് മമ്മി തറപ്പിച്ച് പറഞ്ഞു. അപ്പോള് ഞായറാഴ്ച ഇവിടെ ഒരു ചെറിയ ഷോപ്പിംഗ് നടത്തി നീതുവിനു ഹോസ്റ്റലില് ചേരുമ്പോഴത്തേക്ക് വേണ്ട ഡ്രസ്സുകളും മറ്റ് അത്യാവശ്യ സാധനങ്ങളുമെല്ലാം വാങ്ങിക്കാം. തിങ്കളാഴ്ച മുതല് വെള്ളിയാഴ്ച വരെ തേക്കടി , കോവളം ,
കന്യാകുമാരി എന്നിവിടങ്ങളില് ചുറ്റിക്കറങ്ങി തിരിയെ എത്താം. ശനിയാഴ്ച രാവിലെ എറണാകുളത്തിനു പോയി ബോള്ഗാട്ടി പാലസില് മുറിയെടുത്ത് കായലില് ബോട്ടിംഗും വീഗാ ലാന്ഡ് കാണലുമെല്ലാം നടത്താം, പിറ്റേന്നത്തെ ഫ്ളൈറ്റില് പപ്പയും മമ്മിയും നീതുവും ചെന്നൈക്ക് പോകും. നീതുവിന്റെ അഡ്മിഷന് കഴിഞ്ഞ് അവളെ ഹോസ്റ്റലില് ചേര്ത്ത് പപ്പയും മമ്മിയും ദല്ഹിക്ക് വൈകീട്ട് പോകും.
💬 Comments
View all comments