Chapter Title : ബ്രോ ഡാഡി [സ്നിഗ്ധാ നായര്]
ഒരെട്ടര മണിയോടെ ചായയുമായി മുകളിലേക്ക് വരും . അത് കുടിച്ച് കഴിഞ്ഞാണു ഞാന് അന്നത്തെ ദിവസം ആരംഭിക്കുക. വല്യമ്മച്ചി ഞായറാഴ്ച രാവിലെ പള്ളിയില് പോയിരിക്കും . പിന്നെ ഏതാണ്ട് പതിനൊന്ന് മണി ആയിട്ടെ തിരിച്ച് വരവുണ്ടാവുള്ളൂ.
ആ ഞായറാഴ്ച ഞാന് പതിവ് പോലെ ഉണര്ന്ന് മേരി ചേടത്തി ചായ കൊണ്ടു വരുന്നതും കാത്ത് കിടക്കുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും അവരെ കാണാഞ്ഞപ്പോള് ഞാന് താഴെയിറങ്ങി അടുക്കളയിലേക്ക് നടന്നു. അവിടെയും അവരുടെ അനക്കമൊന്നും കണ്ടില്ല. ഒരു പക്ഷേ കക്കൂസിലെങ്ങാനും പോയതാവാം, അത് കഴിഞ്ഞ് ചായ കിട്ടുമായിരിക്കുമെന്ന് കരുതി തിരിച്ച് നടക്കുമ്പോഴാണു വല്യമ്മച്ചിയുടെ മുറിയില് നിന്ന് ഒരു ശബ്ദം കേട്ടത്. അവിടെ ആകെ ഇരുട്ടായിരുന്നതിനാല് എനിക്കൊന്നും കാണാനായില്ല . ഞാന് ലൈറ്റിട്ടപ്പോള് കണ്ട കാഴ്ച!!!!!!!!!!!!
വല്യമ്മച്ചിയുടെ അലമാര തുറന്ന് അതിലിരുന്ന പഴ്സില് നിന്നെടുത്ത ഏതാനും നോട്ടുകള് കൈയില് പിടിച്ചു കിലുകിലാ വിറച്ചു കൊണ്ട് വിളറി വെളുത്ത് നില്ക്കുന്ന മേരി ചേടത്തി. അവര് അലമാറ തുറന്ന ശബ്ദമായിരുന്നു ഞാന് കേട്ടത്.
'ആഹാ , ഇതായിരുന്നു പരിപാടി അല്ലേ ? എത്ര നാളായി ഇത് തുടങ്ങിയിട്ട് ? ഇന്ന് ഞാന് ചായക്ക് വേണ്ടി താഴെ വന്നതു കൊണ്ട് എല്ലാ കള്ളത്തരങ്ങളും കണ്ടു പിടിച്ചു .ഞാന് ഇപ്പോള് തന്നെ മമ്മിയെ വിളിച്ച് വിവരമറിയിക്കുന്നുണ്ട്. പോലീസിനെ വിളിക്കാന് പറഞ്ഞാല് അതും ചെയ്യും ''.
'പൊന്നുമോനേ , എനിക്കൊരബദ്ധം പറ്റി. ഇന്നാദ്യമായിട്ടാണു ഇങ്ങനെ ഉണ്ടാവുന്നത് .മൂത്ത മോളുടെ കുഞ്ഞിനു തീ പൊള്ളുന്ന പോലത്തെ പനി. വീട്ടിലാണെങ്കില് കാലണ എടുക്കാനില്ല . അവളുടെ കെട്ട്യോനാണെങ്കില് വല്ലപ്പോഴുമൊക്കെയേ വീട്ടില് വരൂ.
💬 Comments
View all comments