Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 2 [സൂർദാസ്]
വെള്ളാമ്പൽ പൂവിനൊത്ത പാദങ്ങളും കാൽവിരലിൽ മുത്തsർന്നു പറ്റിയ പോലുള്ള നഖങ്ങളും..മൈലാഞ്ചി കൊണ്ട് ചിത്രമെഴുതിയ കൈകൾ ആനക്കൊമ്പിനാൽ കടഞ്ഞുവെച്ചതാണെന്നേ തോന്നൂ. സുന്ദരി തന്നെ.. ഇവൾ മതി.
എത്രയും പെട്ടെന്ന് നിക്കാഹ് ചെയ്ത് ഇവളുടെ സുഖം അനുഭവിക്കണം സുൽത്താന്റെ മനസ്സും ശരീരവും കൊച്ചു സുൽത്താനും പ്രകമ്പനം കൊണ്ടു.
"നിനക്ക് എന്റെ റാണിയാ വാൻ സമ്മതമാണോ"
ശബ്ദം നേർത്ത ഒരു കരച്ചിലായിരുന്നു അവളുടെ മറുപടി. മിഴിനീർ മുത്തുകൾ അടർന്ന് കവിളിലൂടെ ഉരുണ്ടു താഴെ കമ്പളത്തിൽ വീണ് ചിതറിക്കൊണ്ടിരുന്നു. ഇഫ്രീത്ത് ഒരു സ്തബ്ദ്ധതയിൽ അങ്ങിനെ നിൽക്കുകയാണ്.
മൂന്നാല് നിമിഷത്തെ തേങ്ങലിന് ശേഷം അവൾ ഇടറിക്കൊണ്ട് മുഖമുയർത്താതെ തന്നെ പറഞ്ഞു തുടങ്ങി
"ഞങ്ങളുടെ സുൽത്താനായ അങ്ങയോട് എന്ത് പറയണമെന്നറിയില്ല... എന്നെപ്പോലെ ഒരാൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പദവിയാണ് താങ്കൾ വെച്ചു നീട്ടുന്നത്
... ഞാൻ തിരസ്കരിച്ചാൽ എന്റെ അബ്ബ്ബഎന്നെ കൊന്ന് കളയുമെന്നറിയാം... അത് കൊണ്ട് ഞാൻ ഈ നിക്കാഹിന് സമ്മതമല്ല എന്ന് പറയുന്നില്ല... അങ്ങറിയണം എന്റെ കളിക്കൂട്ടുകാരൻ ആമിർ ഹസന് ശരീരവും മനസ്സും ഞാൻ എന്നേ പകുത്ത് കൊടുത്തതാണ്. ഒരുമിച്ചൊരു ജീവിതം സാധിച്ചില്ലെങ്കിൽ മരിക്കാൻ തീരുമാനിച്ച വരാണ് ഞങ്ങൾ... അത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഞാൻ " .അവൾ വീണ്ടും കരയാൻ തുടങ്ങി.. ചെമ്പരത്തി ചുവപ്പാർന്ന കരിനീല കണ്ണുയർത്തി ആദ്യമായി അവൾ സുൽത്താനെ നോക്കി . കിളിവാതിൽ കടന്ന്തവന്നൊരു കാറ്റ് അവളുടെ തട്ടത്തെ തോളിലേക്ക്ഊർത്തികളഞ്ഞു. തണ്ടുവാടിയ താമരപ്പൂഞ്ചേലിനൊത്ത മുഖം സുൽത്താനെ ചെറുതായൊന്നുലച്ചു. ഇവളുടെ കൂട്ടുകാരനോട് ഉള്ള പ്രണയം തൃണവൽഗണിച്ച് പോകാൻ മാത്രം കഠിനഹൃദയനല്ല ആലമുൽ ജിന്നി (ജിന്നുകളുടെ ലോകം )ന്റെ സുൽത്താൻ.
💬 Comments
View all comments