Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
കയ്യിൽ കനംകുറഞ്ഞ ഒരു കരിമ്പടപ്പുതപ്പുമായി അവൻ തിരിച്ചെത്തി, അവളുടെ മുഖത്തേക്ക് നോക്കി. ഒന്ന് മന്ദഹസിച്ച് അവളുടെ മിഴികളിലെ നനവ് പെരുവിരൽ തുമ്പിനാൽ ഒപ്പിയെടുത്ത്
"വരില്ലാന്ന് വിചാരിച്ച് കരഞ്ഞൂല്ലെ .... രണ്ട് മാസം കൂടി കഴിഞ്ഞാൽ കല്യാണമായി.ഇപ്പോഴും കൊച്ചു ഇള്ളക്കുട്ടിയാന്നാ വിചാരം"
കടക്കണ്ണ് കൊണ്ട് അവനെ ഒന്ന് ചെരിഞ്ഞ് നോക്കിക്കൊണ്ടവൾ,
" ഒത്ത പെണ്ണായീന്നൊക്കെ എനിക്കറിയാം.... അത് അറിയാത്തതും മനസ്സിലാകാത്തതും വേറെ ചിലർക്കാണ് "
കണ്ണൊന്ന് പിടച്ച് ഗാസി പെട്ടെന്ന് മുഖം താഴ്ത്തി,
നേരെ അവളുടെ കൈ പിടിച്ച് കുതിരാലയത്തിലേക്ക് നടന്നു.
അവളുടെ ഏതാവശ്യവും ഏത് നേരത്തും സാധിച്ചു കൊടുക്കാൻ ഗാസി തയ്യാറാണ്, ഒന്നൊഴികെ. തന്നോട് അവൾ പ്രകടിപ്പിക്കുന്ന നിഷിദ്ധപ്രണയരതി.
അതവൾ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, പെരുമാറ്റത്തിലൂടെ അതവൾ ആഗ്രഹിക്കുന്നുണ്ട് എന്ന് ഗാസിക്ക് നല്ല ബോധ്യമാണ്.
അപ്രതീക്ഷിത നേരത്ത് കുതിരാലയത്തിലെത്തിയ ഗാസിയെയും ബുദൂറിനെയും കണ്ട് കാവൽക്കാരൻ ഒന്ന് പകച്ചെങ്കിലും അയാളുടെ പുറത്ത് തട്ടി ചിരിച്ച് കൊണ്ട് ഗാസി,
" ഒന്നൂല്ല.... ജനാബ്, സിൽസിലയെ ഒന്ന് പുറത്തിറക്കണം, ഒരു ചെറിയ സവാരി പോണം.... "
അവന്റെ ശബ്ദം കേട്ടതും
അകത്ത് നിന്ന് സിൽസില ഒന്ന് ചിനച്ചു.
കാവൽക്കാരൻ സിൽസിലയെ കൊണ്ട് വന്ന്, കടിഞ്ഞാൺ ഗാസിയെ ഏൽപ്പിച്ചു.
തന്റെ യജമാനനെക്കണ്ട സിൽസില അവന്റെ കവിളിൽ ചെറുതായൊന്ന് മുഖം ചേർത്ത് തന്റെ സ്നേഹം പ്രകടിപ്പിക്കാൻ മറന്നില്ല.
ഗാസി സിൽസിലയെ ലയത്തിന്റെ വാതിലിൽ നിറുത്തി അതിന്റെ ജീനിയെല്ലാം ഒന്നുകൂടി ശരിക്കും പരിശോധിച്ച് ഉറപ്പാക്കി , ബുദൂറിനെ വിളിച്ച് വാതിലിന്റെ കൈവരിയിൽ ഒരു കാൽവെപ്പിച്ച് , പതിയെ അവളെ കുതിരപ്പുറത്ത് കയറ്റി.
പിന്നെ കടിഞ്ഞാൺ പിടിച്ച് സാവധാനം
💬 Comments
View all comments