Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]
തന്നെ ഒരു രാജകുമാരനെപ്പോലെ അണിയിച്ചാണല്ലോ ഇതിൽ എത്തിച്ചിരിക്കുന്നത്. തന്നെ എങ്ങോ ട്ടാവും കൊണ്ട് പോവുന്നത് എന്നറിയാതെ മുന്നിലേക്ക് ഉഴറിയ നോട്ടവുമായിരിക്കുമ്പോൾ മുൻപിൽ ആദ്യം ഒരു തൂവെള്ള ഗോപുരം കടലിന് മുകളിൽ കമഴ്ത്തിവെച്ചിരിക്കുന്നത് കണ്ടു. രണ്ട് മൂന്ന് നിമിഷങ്ങൾക്കകം അതിനോടടുത്തപ്പോഴേക്കും സമാന് മനസ്സിലായി താൻ കണ്ട ഗോപുരം ഉയരമുള്ളതും വളരെ വിസ്താരമേറിയതുമായ ഒരു കൊട്ടാരത്തിന്റെ മുകൾ പരപ്പു മാത്രമായിരുന്നു.
ആ വലിയ ഹംസങ്ങൾ സമാന് അവിടെ പ്രവേശിക്കാൻ ആരുടെയോ സമ്മതം ആവശ്യമായ പോലെ ആ വെണ്ണക്കൽ കൊട്ടാരത്തിനെ ഒന്ന് വലം വെച്ചു. തോണിയിലിരുന്ന് അതിന്റെ ചുറ്റളവും ഗാംഭീര്യവും കണ്ട സമാന് ഇങ്ങനെ ഒരു മഹാൽഭുതം ഭൂമിയിൽ ഉള്ളതായി ഒരു ചരിത്രത്തിലും കാണാഞ്ഞത് ആശ്ചര്യമായി തോന്നി. കൂറ്റൻ സ്ഫടിക തൂണുള്ളതും വെണ്ണക്കൽ വാതിലുകളുമായി ഒരു മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള കൊട്ടാരവാതിലിന് നേരെ അരയന്നങ്ങൾ തോണി നിറുത്തി. അവ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതിന്ക ശേഷം നീന്തി അപ്രത്യക്ഷമായി.
മുന്നിലൊരു ഭയാനക കൊട്ടാരവും പിന്നിൽ അനന്തമായ കടലും. തോണിയാണെങ്കിൽ കൊട്ടാരവാതിലിന് മുമ്പിലുള്ള മുറ്റം പോലെ തോന്നിക്കുന്ന കരയിൽ നിന്നും പത്തിരുപത് അടി വ്യത്യാസത്തിൽ കടലിൽ തന്നെയാണ്. സമാൻ ആകെ ഭയന്നു. എന്ത് ചെയ്യുമെന്നറിയാതെ ഒരു ജീവിയുടെയും ലക്ഷണം പുറത്ത് കാണാനില്ല. താൻ ഇനി എങ്ങനെ തിരിച്ച് പോകും. ഭയം കാരണം തൊണ്ട വരളുന്നു. അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ കുടിക്കാമായിരുന്നു എന്ന് കരുതിയതേ ഉള്ളൂ. ആവലിയ കൊട്ടാരവാതിൽ പതിയെ തുറന്ന് വരുന്ന ശബ്ദം കേട്ട് സമാൻ കണ്ണ് തുറിച്ച് അങ്ങോട്ട് തന്നെ നോക്കി.
കൊട്ടാരവാതിൽ പൂർണമായി തുറന്നതും അകത്ത് നിന്ന്ഒ രു ഹരിത
💬 Comments
View all comments