Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്
അവൾ ജയനോട് പറഞ്ഞു ..
" ഞാൻ തോറ്റു ജയേട്ടാ ...നമുക്കീ ഗെയിം ഇവിടെ വച്ച് നിർത്താം "
ജയനൊന്നു മൂളിയിട്ട് തിരിഞ്ഞു . കിടന്നു . ഗായത്രിക്കു വല്ലാതെ നിരാശ തോന്നി . പുലർച്ചെയെപ്പോഴോ ആണ് അവൾ ഉറങ്ങിയത്
പിറ്റേന്ന് അനില്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല . അതിന്റെ മൂഡോഫിലായിരുന്നു ഗായത്രി .
ഇപ്പൊ അവള്‍ക്കു അനിലിനെ കാണാതെ ഒരു ദിവസം പോലും ഇരിക്കാന്‍ പറ്റില്ല ..പണ്ട് ജയനെ പ്രേമിചിരുന്നപ്പോള്‍ ഉള്ള അതേ അവസ്ഥ . താന്‍ വീണ്ടും ആ കോളേജു കാലത്തേക്ക് പോകുകയാണോ എന്നവള്‍ സന്ദേഹിച്ചു . അന്ന് രണ്ടു പേരും പ്രേമിച്ചു നടന്നെങ്കില്‍ ഇത് വണ്‍വെ പ്രേമം . അവള്‍ക്കു ചിരിയും സങ്കടവും ഒരുമിച്ചു വന്നു . അവനോടു പ്രേമമാണോ കാമമാണോ അതോ സഹാനുഭൂതി ആണോ .എന്നവള്‍ക്ക് വിവേചിച്ചറിയാന്‍ പറ്റിയില്ല . എങ്ങനെ അനിലിനെ സമീപിക്കും ..അവനു തന്നോട് ഭയങ്കര ബഹുമാനമാണ് ..അതാദ്യം മാറ്റിയെടുക്കണം ...
അന്ന് ജയനെയും കൊണ്ട് തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ ജയന്‍ അവളോട് പറഞ്ഞു
" ഗായൂ...എനിക്ക് പരിചയത്തിലുള്ള പെണ്ണ് ഇന്ന് ഓഫീസില്‍ വന്നിരുന്നു .പലതും സംസാരിച്ച കൂട്ടത്തില്‍ അവരുടെ അനിയന്‍ ചെറുക്കനു ട്യൂഷന്‍ എടുക്കാമോ എന്ന് ചോദിച്ചു . വൈകിട്ട് ആറു കഴിഞ്ഞാല്‍ നീ ഫ്രീ ആകും ആ സമയം വരാമോ എന്ന് ചോദിച്ചു ..ഇന്ന് മിക്കവാറും ആ കുട്ടി വന്നേക്കും "
" എന്റെ ജയെട്ടാ ....ഇവിടെ എനിക്ക് പിടിപ്പതു പണിയുണ്ട് ..അന്നേരമാ ട്യൂഷന്‍ ... വെറുതെ ഓരോന്ന് വലിച്ചു തലയില്‍ കേറ്റണ്ട'
" അതിനു മാത്രം
💬 Comments
View all comments