0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

പാറപൊട്ടിയ്ക്കുമ്പോലെ കീബോർഡ് കുത്തിപ്പൊട്ടിയ്ക്കുന്നുണ്ട്…

ഞാൻകേറീതു മൈൻഡ്പോലും ചെയ്യാണ്ടിരുന്നെന്തൊക്കെയോ തയ്ച്ചുകൂട്ടുവാ… ചെന്നുകേറിയതു കണ്ടപ്പോളൊന്നുനോക്കി… വീണ്ടും തലേംവെട്ടിച്ചതേയിരിപ്പിരുന്നു…

…നാളെമുതൽ ജോയ്ൻചെയ്താ മതീന്നുപറഞ്ഞതല്ലേ, പിന്നെന്തിനാ ഇപ്പോഴേവന്നേന്നെങ്കിലും മര്യാദയുടെപുറത്തു ചോദിയ്ക്കുവെന്നു കരുതിയ ഞാനിപ്പാരായി..??

അതോടെ സേറയിരുന്ന ചെയറിനടുക്കെ മറ്റൊരുചെയർ വലിച്ചിട്ട് ഞാനുമങ്ങോട്ടേയ്ക്കിരുന്നു…

“”…നിന്നോടിന്നാണോ ജോയ്ൻചെയ്യാൻ പറഞ്ഞേ..??”””_ ലാപ്പിൽനോക്കി എന്തൊക്കെയോ ചെയ്യുന്നതിനിടയിൽ മുഖമുയർത്താതെയവൾ തിരക്കി…

“”…നാളെമുതൽ..!!”””

“”…പിന്നെന്തിനാടാ പൊട്ടാ ഇവിടെവന്നിരിയ്ക്കുന്നേ..??”””_ മുഖമുയർത്തി അവളെന്നെ രൂക്ഷമായിനോക്കി…

“”…സേറാ… ഇന്ന് ഡെയ്റ്റെത്രയാ..??”””_ അവളെന്നെനോട് സംസാരിക്കുന്നതുകണ്ടതും മൊതലാളിച്ചീടെ ചോദ്യംവന്നു…

“”…അത്… സിക്സ്ത് മാഡം..!!”””_ ചോദ്യംകേട്ടവൾ ഞെട്ടിക്കൊണ്ടാണ് മറുപടിപറഞ്ഞത്…

“”…റ്റിഡിഎസ് റിട്ടേൺ ഫയൽചെയ്യേണ്ട ലാസ്റ്റ്ഡെയ്റ്റെന്നാ..??”””_ അടുത്തചോദ്യം…

“”…സെവൻത് മാഡം..!!”””

“”…ഫയൽചെയ്തു കഴിഞ്ഞോ..??”””_ കണ്ണുരുട്ടിയുള്ള അവൾടെചോദ്യത്തിന് പെണ്ണിരുന്ന് വിയർക്കാൻതുടങ്ങി…

“”…ചോദിച്ചതുകേട്ടില്ലേ..?? ഫയൽചെയ്തോന്ന്..??”””_ ചോദ്യമാവർത്തിയ്ക്കുമ്പോൾ ശബ്ദത്തിന്റെ കടുപ്പവുമേറി…

“”…അതുമാഡം… രണ്ട്… രണ്ടെണ്ണങ്കൂടുണ്ട്..!!”””_ അവൾ വിക്കിവിക്കി പറഞ്ഞൊപ്പിച്ചതും,

“”…എന്തേ..?? അതിനി ഞാൻവന്നിരുന്ന് ചെയ്യണോ..?? അതേ… നിങ്ങൾക്കൊക്കെ പറ്റോങ്കിൽചെയ്… അല്ലേക്കളഞ്ഞിട്ടുപോ..!!”””_ എന്നുമ്പറഞ്ഞ് അവളിരുന്നൊറ്റച്ചാട്ടം…

“”…സോ… സോറി മാം… നാളെക്കൂടിയുണ്ടല്ലോന്നുവെച്ചാ ഞാൻ..””‘_ പെണ്ണ് പിന്നുംനിന്നുപരുങ്ങി…

“”…അതെന്താ നാളെവരെ കൊണ്ടോവുന്നത്..?? ചെയ്യാനുള്ളത് അപ്പോഴപ്പോഴ് ചെയ്തോൾണമെന്നു പറഞ്ഞിട്ടുള്ളതല്ലേ..?? ഇൻകേസ് നാളെ സൈറ്റ്കിട്ടീല്ലെങ്കിൽ താനെന്തുചെയ്യും..?? ഫൈനടയ്ക്കാനുള്ളത് തന്റെ വീട്ടീന്നുകൊണ്ടുവരോ..??”””_ ചെയറുകറക്കി സേറയ്ക്കുനേരെ തിരിച്ചുകൊണ്ട് ചാന്ദ്നിമാഡം ചാടിക്കടിച്ചപ്പോൾ പെണ്ണുനിന്നു കരയാൻതുടങ്ങി…

എനിയ്ക്കാണേലെന്തു ചെയ്യണോന്നുപോലുമറിയാതെ ഇരുവരേയും നോക്കിയിരിയ്ക്കാനേ പറ്റിയുള്ളൂ…

…ഏത് കാലനെ കണികണ്ടനേരത്താന്തോ ചാടിത്തുള്ളിയീ കാലിന്റെടേൽ വന്നുകേറാന്തോന്നീത്..??!!

“”…ഇന്നെത്ര ലെയ്റ്റായാലും റ്റിഡിഎസ്റിട്ടേണെല്ലാം ഫയൽചെയ്ത് അതിന്റെ ഡീറ്റയ്ൽസെനിയ്ക്കു മെയിൽചെയ്തിട്ടു പോയാൽമതി… കേട്ടല്ലോ..!!”””_ ചാന്ദ്നി കൂട്ടിച്ചേർക്കുമ്പോൾ സേറ കണ്ണുംതുടച്ചുകൊണ്ട് തലകുലുക്കി…

എനിയ്ക്കാണേൽ ഇതൊക്കെക്കണ്ടിട്ട് ആകെപൊളിഞ്ഞു നിൽക്കുവായ്രുന്നു…

…ഇത്രയുമഹങ്കാരംപിടിച്ച പെണ്ണുമ്പിള്ളേടെകീഴിൽ എങ്ങനെ ജോലിചെയ്യാനാണ്..?? അതൊന്നും നടക്കുന്നകേസേയല്ല… ഇനിയിപ്പൊ ചോറുതന്നില്ലേലും വേണ്ടില്ല, വീട്ടിപ്പോയി മനഃസമാദാനത്തോടെ കിടന്നുറങ്ങുവെങ്കിലുംചെയ്യാം..!!_ മനസ്സാലങ്ങനെയും കണക്കുകൂട്ടിയിരിയ്ക്കുമ്പോഴാണ്,

“”…നൂറാ…

💬 Comments

View all comments