0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

സുരേഷ്കുമാറിന്റെ ജിഎസ്റ്റിബിൽസും അവരുടെ സെയിൽസ്ബിൽസും വിഷ്ണുവിനെയേൽപ്പിയ്ക്ക്… അതു വൗച്ച്ചെയ്തിട്ട് സെയിൽസിലെന്തേലും മിസ്സ്മാച്ചുണ്ടേൽ അതെല്ലാം റെക്കോഡുംചെയ്യണം… എന്തേലും ഡൗട്ടുണ്ടേലെന്നോടു ചോദിയ്ക്കാമ്പറ..!!”””_ എന്നൊരുവർക്ക് എനിയ്ക്കായ്ട്ടസൈൻ ചെയ്തുകിട്ടുന്നത്…

…വലിച്ചുകെടക്കണ്.! അവടെവിടേലുംപോയി ചൊറിയുംകുത്തിയിരിയ്ക്കുന്നേനു പകരം വന്നുമൂഞ്ചിക്കൊടുത്തേക്കുന്നു…

…എനിയ്ക്കിതെന്തോത്തിന്റെ കഴപ്പായ്രുന്നോ ആവോ..?? എനിയ്ക്കിവടെ കണ്ടിന്യൂചെയ്യാൻ പറ്റില്ലാന്നുപറഞ്ഞ് ഇറങ്ങിയങ്ങുപോയാലോ..??!!_ ചിന്തയങ്ങനെ തുലാസിൽനിന്ന് താളംപിടിയ്ക്കുമ്പോൾ ലാപ്ടോപ്പും ക്ലോസ്ചെയ്തു ബാഗിലാക്കി ചാന്ദ്നിയിറങ്ങി പുറത്തേയ്ക്കുപോയി…

“”…ഇതെവടത്തെ മര്യാദയാണ്..?? നാളെമുതല് ജോയ്ൻചെയ്താ മതീന്നുപറഞ്ഞിട്ട് ഇന്നെന്തോത്തിനാ പണിതന്നേ..??”””_ ചാന്ദ്നിയവൾടെ ഹാരിയെറിൽ ഗേയ്റ്റുകടന്നുപോകുന്നതും നോക്കിനിന്നശേഷം ഞാൻനിന്നുതെറിച്ചു…

“”…നിന്റടുക്കെ ഞാനപ്പോഴേ പറഞ്ഞതല്ലേ..?? അനുഭവിച്ചോ..!!”””_ കണ്ണീരുണങ്ങിയില്ല, അതിനുമുന്നേ സേറയിരുന്ന് കിലുകിലുത്തു…

“”…അതിനിമ്മാതിരി എരണംകെട്ട പരിപാടികാണിയ്ക്കോന്ന് ഞാനറിയുന്നോ..?? അയ്യേ..!!”””_ പൊടിയ്ക്കടങ്ങാൻ കൂട്ടാക്കാതെ ഞാൻനിന്നുതുള്ളീതും നൂറാത്തയെഴുന്നേറ്റുവന്നു…

“”…നീയൊന്നടങ്ങ് ചെക്കാ… ഇന്നല്ലെങ്കിനാളെ നീയിതു ചെയ്തേപറ്റുള്ളൂ… അപ്പൊപ്പിന്നെ ഒരുദിവസം മുന്നേകിട്ടീന്നുവെച്ച് എന്തുസംഭവിയ്ക്കാനാ..??”””_ പുള്ളിക്കാരിയതുചോദിച്ചപ്പോൾ കണ്ണുംതുറിപ്പിച്ചുനിന്നതല്ലാതെ അപ്പോഴൊന്നുംമിണ്ടിയില്ല…

ഉടനെ, “”…അപ്പൊയെന്നെന്തിനാ അത്രേംവഴക്കുപറഞ്ഞേ..?? നാളെയൊരുദിവസം ബാക്കിയുണ്ടാഞ്ഞിട്ടും ഒരുകാര്യോമില്ലാണ്ടല്ലേ അത്രയൊക്കെപ്പറഞ്ഞേ..?? രണ്ടെണ്ണംകൂടിയേ ഫയൽചെയ്യാനുണ്ടായുള്ളൂ… എന്നിട്ടാണു ഞാനത്രേംകേട്ടത്..!!”””_ കരച്ചില് തെല്ലൊന്നടങ്ങിയെങ്കിലും ശബ്ദമിടറിയുള്ള സേറയുടെപരാതിയ്ക്കിടയിൽ അവൾ മൂക്കുപിഴിയുകയുംചെയ്തു…

“”…എടീ പെണ്ണേ… അവിടെയൊന്നും വെച്ചുതേയ്ക്കരുത്… എനിയ്ക്കിരിയ്ക്കാനുള്ളതാ..!!”””_ മൂക്കുപിഴിഞ്ഞതുകണ്ട് ഞാൻപറഞ്ഞതും നൂറാത്തയൊറ്റച്ചിരി… അതോടെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ അറിയാതെവിടർന്ന കള്ളപ്പുഞ്ചിരികൂടിയായതും പെണ്ണിന്റെ മുഖശോഭയാർത്തുകൂമ്പി.!

“”…പോടാ പട്ടീ..!!”””_ കുസൃതിക്കാറ്റിന്റെ ഇരമ്പലോടെ അവളെന്നെ തള്ളാനാഞ്ഞതും ഞാനവൾടെ കൈയ്ക്കു കയറിപ്പിടിച്ചു…

അതിനിടയിൽ,

“”…എന്റെകൊച്ചേ… ഇതൊക്കെല്ലാടത്തും ഇങ്ങനൊക്കെത്തന്നെയാണടീ… ഇതിനൊക്കെക്കരയാൻ നിന്നാൽ നമുക്കതിനേകാലമുണ്ടാവൂ… അതുകൊണ്ട് മോള്പെട്ടെന്നതുകൂടി ഫയലുചെയ്തിട്ട് മാഡത്തിനുമെയ്ൽ ചെയ്തേക്ക്..!!”””_ എന്നുപറഞ്ഞ് കണ്ണടച്ചുകാട്ടി ഇതൊന്നുമൊന്നുമല്ലാന്ന തരത്തിൽ നൂറാത്തയവളെ സമാധാനിപ്പിയ്ക്കുവേം ചെയ്തു…

അപ്പോഴേയ്ക്കും,

“”…ഞാനിതിനിയിപ്പൊ എന്തോകാട്ടാനാ..?? വൗച്ച്ചെയ്യാൻ.! ഇതൊക്കെയൊണ്ടാക്കാനറിയായ്രുന്നേൽ തളത്തിയിട്ടോണ്ട് ഇങ്ങോട്ടുപോരേണ്ട കാര്യമില്ലായ്രുന്നല്ലോ… കോപ്പ്..!!”””_ എന്നുംപറഞ്ഞു ഞാനിരുന്നു മുറുമുറുത്തു… കേട്ടപ്പോളതുങ്ങൾക്കു രണ്ടിനും ചിരിപൊട്ടുന്നു…

“”…അപ്പൊ നെനക്കു വൗച്ചിങ്ങറിയില്ലേ..??”””_ ചിരിയൊന്നു നിർത്തിയശേഷം തിരിഞ്ഞെന്നെനോക്കി സേറചോദിച്ചു…

💬 Comments

View all comments