Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]
ആ ലക്ഷ്മികൊണ്ടുവന്ന ചോറ് ഒത്തിരിതിന്നിട്ടുള്ളതാ ഞാൻ… അതുകൊണ്ടാ ലക്ഷ്മീടെമോനിവിടെന്ന് ചുമ്മാതിറങ്ങിപ്പോവാൻ ഇടവരരുത്..!!”””_ പറയുമ്പോൾ ആന്റിയുടെസ്വരത്തിൽ ഒരുഭീഷണിയുടെ രസവുമില്ലാതിരുന്നില്ല…
“”…ഓ.! ഉത്തരവ്..!!”””_ അപ്പുറത്തുനിന്നും പുച്ഛിച്ചൊരു മറുപടിയാണ് വന്നതെങ്കിലും ആന്റിയുടെഭാഗത്തുനിന്നും പിന്നെവലിയ അനക്കമൊന്നും കേൾക്കാതെവന്നപ്പോൾ രണ്ടും രണ്ടുവഴിയ്ക്കായെന്നൊരു തോന്നലുണ്ടായി….
അതോടെ ബാഗിൽനിന്നുമൊരു തോർത്തുമെടുത്ത് ഞാൻകുളിയ്ക്കാനായി കേറി…
കുളിച്ചിറങ്ങി വേഷവുംമാറി നിൽക്കുമ്പോഴാണ് പിന്നെയാന്റി അങ്ങോട്ടേയ്ക്കുവരുന്നത്…
“”…കണ്ണാ… വാ… കഴിയ്ക്കാം..!!”””_ വാതിൽക്കൽനിന്നുമവരു വിളിച്ചപ്പോൾ ഒന്നുമൂളിക്കൊണ്ട് ഞാനിറങ്ങിച്ചെന്നു…
“”…അതേ… അവളെന്തേലുമൊക്കെപ്പറഞ്ഞാലും മോനതൊന്നും കാര്യമാക്കണ്ട… ആളൊരുചൂടത്തിയാ… അതിന്റെയാ… പിന്നിങ്ങനെ എടുപിടീന്നു പൊട്ടിത്തെറിയ്ക്കുന്നവർടെ ഉള്ളിലൊന്നുമുണ്ടാവില്ലന്നല്ലേ… ഇതങ്ങനെകണ്ടാൽ മതീട്ടോ..!!”””_ എന്നേയുംകൂട്ടി ഡൈനിങ്ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ ആന്റിപറഞ്ഞു…
അതിനു തിരിച്ചൊന്നു മൂളിയെന്നല്ലാതെ വേറൊന്നുംഞാൻ മിണ്ടാൻനിന്നില്ല…
അങ്ങനെ ആന്റിയ്ക്കൊപ്പം ആടിയുലഞ്ഞ് ഡൈനിങ്ഹോളിലെത്തിയപ്പോളവിടെ വേറൊരു പെണ്ണുകൂടിയുണ്ടായ്രുന്നു…
ഒരു പത്തിരുപത്തിമൂന്നു വയസ്സൊക്കെ തോന്നിയ്ക്കുന്ന ബ്ലാക്ക്ഫ്രെയ്മിലുള്ള വട്ടക്കണ്ണടയണിഞ്ഞ ഒരു സുന്ദരിക്കൊച്ച്.!
ഒരിളംമഞ്ഞ കുർത്തിയും സ്കൈബ്ലൂ ആംഗിൾലെങ്ത് ജീൻസും വെള്ളഷൂസുമാണ് വേഷം… മുടിയൊക്കെ പോണിടെയ്ൽസ്റ്റൈലിൽ ബൺചെയ്തിരിയ്ക്കുന്നു…
വാഷ്ബെയ്സനിൽ കൈകഴുകി പ്ളേറ്റുമെടുത്തവള് ഡൈനിങ്ടേബിളിലേയ്ക്കിരുന്നതും,
“”…കണ്ണാ… ഇത് സേറ… ചന്തൂന്റടുക്കെ ആർട്ടിക്കിൾഷിപ്പ്ചെയ്യുവാ..!!”””_ എന്നുപറഞ്ഞ് ആന്റിപരിചയപ്പെടുത്തി…
ശേഷം,
“”…മോളെയിതു കണ്ണൻ… എന്റെ ബെസ്റ്റ്ഫ്രണ്ടിന്റെമോനാ… അവൾടടുക്കേ ട്രെയിനിങ്ങിനുവന്നതാ..!!”””_ എന്നു തിരിച്ചെന്നേയും പരിചയപ്പെടുത്തി…
എന്നിട്ട്,
“”…മോൻ കൈകഴുകിയിരിയ്ക്ക്… ഞാഞ്ചോറെടുക്കാം..!!”””_ എന്നുമ്പറഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു…
“”…സിഎയാണോ..??”””_ ഞാൻ കൈകഴുകിവന്ന് കസേരയിലേയ്ക്കിരുന്നതും അവൾചോദിച്ചു…
“”…ഏയ്.! ബികോം..!!”””_ തിരിച്ചു ഞാനൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചതും അവളുംചിരിച്ചു…
“”…സേറയല്ലേ..?? നല്ലപേര്..!!”””_ എന്തായാലുംവന്നു… വണ്ടിക്കൂലിയ്ക്കുള്ളതെങ്കിലും മൊതലാക്കാമെന്നുകരുതി ഞാനിരുന്നു വെരവാൻതന്നെ തീരുമാനിച്ചു…
“”…ആം.! സേറ ഇമാനുവേൽ..!!”””_ അവൾ വീണ്ടുംചിരിച്ചു…
…കൊള്ളാം.! നല്ല ഭംഗിയുള്ളചിരി.! പല്ലിലെകൂട്ടക്കമ്പി ആ ചിരിയുടെ മാറ്റ്കൂട്ടുന്നുമുണ്ട്.!
…ഉഫ്.! ഇവളെ ലിപ്പടിയ്ക്കുന്നോന് എന്നുങ്കൊണ്ടോയി ചുണ്ട് കൂട്ടിത്തയ്ക്കാനേ നേരമുണ്ടാവൂ.!
കിട്ടാത്തമുന്തിരി പുളിയ്ക്കുമെന്ന സിദ്ധാന്തത്തെപ്പുൽകിക്കൊണ്ട് ഞാനതിലേയ്ക്കുകുറച്ച് ഉപ്പുകൂടിവിതറി…
“”…ഇവടെ ജോയിൻചെയ്തിട്ട് എത്രനാളായി..??”””_ വെറുതെയിരുന്നാൽ ശെരിയാവില്ലല്ലോന്നുകരുതി ഞാൻതിരക്കി…
“”…രണ്ടുമാസം കഴിഞ്ഞു..!!”””_ പ്രതീക്ഷിയ്ക്കാതെയുള്ള എന്റെചോദ്യത്തിന് തലപെട്ടെന്നു വെട്ടിച്ചുകൊണ്ടായ്രുന്നു ഉത്തരം…എന്നിട്ടു ചമ്മിയയൊരു ചിരിയുമിട്ടു…
“”…എന്നിട്ടെങ്ങനെയുണ്ട്..?? മാഡം കുറച്ചുകലിപ്പാണോ..??”””
“”…മ്മ്മ്.! കുറച്ച്..!!”””_ ആ മറുപടിയ്ക്കൊപ്പവും ഒരുപുഞ്ചിരിയുണ്ടായ്രുന്നു…
…അടിപൊളി.! അപ്പോൾ ജീവിതം നായനക്കി.!
“”…അല്ല… താനെങ്ങനെ ഡെയ്ലി പോയിവരോ..??”””_ ഇവിടെ നിൽക്കുന്നതുകൊണ്ട് ഏതേലുംതരത്തിലൊരു മെച്ചമുണ്ടാവോന്നറിയാനായി ഞാൻവീണ്ടുംചോദിച്ചു…
അതിന്,
“”…ഏയ്.! ഞാൻ കോട്ടയമാ… ചങ്ങനാശ്ശേരി… ഇവിടെയൊരു ലേഡീസ്ഹോസ്റ്റലിലാ..!!”””_ എന്നു മറുപടിപറയുന്നതിനിടയിൽ എന്താണിവന്റുദ്ദേശമെന്ന രീതിയിൽ അവളെന്നെയൊന്നു ചുഴിഞ്ഞുനോക്കി…
അതോടെ
💬 Comments
View all comments