0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

എന്റെ ബാഗ്പാക്കും ബലമായി പിടിച്ചുവാങ്ങി വലതുവശത്തായിക്കണ്ട മുറിയിലേയ്ക്കുകേറി…

“”…ദേ… ഇതാണ് നിന്റെമുറി… ഫ്രഷാവുവോ ഉറങ്ങുവോ എന്താന്നുവെച്ചാച്ചെയ്… പക്ഷെ ഇവടന്നു പോവാന്നുമാത്രങ്കരുതണ്ട… നീയെന്തേലുമൊക്കെ കാരണമുണ്ടാക്കി ഇവടന്നുപോവാന്നോക്കുമെന്ന് ലക്ഷ്മിപറഞ്ഞതാ… അതോണ്ട് വേറെയുഡായ്പ്പൊന്നുമിറക്കാൻ നിൽക്കണ്ടാട്ടാ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തശേഷമവർ തിരിച്ചിറങ്ങിപ്പോയപ്പോൾ മുറിയിലെ ടേബിനുപുറത്തേയ്ക്ക് ബാഗുംവെച്ച് അണ്ടിപോയണ്ണാനെമാതിരി ഞാനാ കട്ടിലിലേയ്ക്കിരുന്നു…

…ഇതൊരുമാതിരി കഴപ്പുമൂത്തിട്ട് എലിക്കെണിയിൽ അണ്ടികൊണ്ടിട്ട ഏർപ്പാടായിപ്പോയല്ലോ ദൈവമേ… ഊരിയെടുക്കാനും പറ്റുന്നില്ല, അറുത്തുകളയാന്നുവെച്ചാ അതുംനടപ്പില്ല.!

അപ്പോഴാണ് പുറത്തുനിന്നും പത്മാന്റിയുടെ ശബ്ദംകേൾക്കുന്നത്;

“”…എടീ പെണ്ണേ… ഞാനിന്നലേ നിന്നോടുപറഞ്ഞതല്ലേ, ആ കൊച്ചുവരുമ്പോൾ കുറച്ചുമയത്തിലൊക്കെ അവനോടുപെരുമാറണോന്ന്… എവിടെ..?? ആരുകേൾക്കാൻ..??”””

“”…അതിനു ഞാനെന്തു മോശമായ്ട്ട് പെരുമാറിയെന്നാ മമ്മിപറയുന്നേ..?? എന്തേ… നിങ്ങടെ കൂട്ടുകാരീടെമോനായതുകൊണ്ട് ഞാനെന്റെ മടിയിൽപ്പിടിച്ചിരുത്തി ഉമ്മകൊടുക്കണായ്രുന്നോ..??”””_ ഉടനേതന്നെ എടുത്തടിച്ചപോലുള്ള ആ മറ്റവൾടെ മറുപടിയുമെത്തി…

എന്നാ ഞാൻ പാലുംകുടിച്ചേനെന്ന ഭാവത്തിൽനിൽക്കുമ്പോൾ ആന്റിയുടെ വാക്കുകളെത്തി;

“”…ആഹ്.! നിന്റെയീ ചീറ്റലുകൊണ്ടുതന്നെയാ വരുന്നൊറ്റപ്പിളേളര് നിൽക്കാത്തത്… ആ സ്വഭാവം നീ അവന്റടുക്കെയെടുക്കുവാണേൽ അവനങ്ങുപോവും… പിന്നതിന്റെ കൊറച്ചിലെനിയ്ക്കാ..!! പഠിയ്ക്കുന്നകാലത്ത് ആ ലക്ഷ്മികൊണ്ടുവന്ന ചോറ് ഒത്തിരിതിന്നിട്ടുള്ളതാ ഞാൻ… അതുകൊണ്ടാ ലക്ഷ്മീടെമോനിവിടെന്ന് ചുമ്മാതിറങ്ങിപ്പോവാൻ ഇടവരരുത്..!!”””_ പറയുമ്പോൾ ആന്റിയുടെസ്വരത്തിൽ ഒരുഭീഷണിയുടെ രസവുമില്ലാതിരുന്നില്ല…

“”…ഓ.! ഉത്തരവ്..!!”””_ അപ്പുറത്തുനിന്നും പുച്ഛിച്ചൊരു മറുപടിയാണ് വന്നതെങ്കിലും ആന്റിയുടെഭാഗത്തുനിന്നും പിന്നെവലിയ അനക്കമൊന്നും കേൾക്കാതെവന്നപ്പോൾ രണ്ടും രണ്ടുവഴിയ്ക്കായെന്നൊരു തോന്നലുണ്ടായി….

അതോടെ ബാഗിൽനിന്നുമൊരു തോർത്തുമെടുത്ത് ഞാൻകുളിയ്ക്കാനായി കേറി…

കുളിച്ചിറങ്ങി വേഷവുംമാറി നിൽക്കുമ്പോഴാണ് പിന്നെയാന്റി അങ്ങോട്ടേയ്ക്കുവരുന്നത്…

“”…കണ്ണാ… വാ… കഴിയ്ക്കാം..!!”””_ വാതിൽക്കൽനിന്നുമവരു വിളിച്ചപ്പോൾ ഒന്നുമൂളിക്കൊണ്ട് ഞാനിറങ്ങിച്ചെന്നു…

“”…അതേ… അവളെന്തേലുമൊക്കെപ്പറഞ്ഞാലും മോനതൊന്നും കാര്യമാക്കണ്ട… ആളൊരുചൂടത്തിയാ… അതിന്റെയാ… പിന്നിങ്ങനെ എടുപിടീന്നു പൊട്ടിത്തെറിയ്ക്കുന്നവർടെ ഉള്ളിലൊന്നുമുണ്ടാവില്ലന്നല്ലേ… ഇതങ്ങനെകണ്ടാൽ മതീട്ടോ..!!”””_ എന്നേയുംകൂട്ടി ഡൈനിങ്ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ ആന്റിപറഞ്ഞു…

അതിനു തിരിച്ചൊന്നു മൂളിയെന്നല്ലാതെ വേറൊന്നുംഞാൻ മിണ്ടാൻനിന്നില്ല…

അങ്ങനെ ആന്റിയ്ക്കൊപ്പം ആടിയുലഞ്ഞ് ഡൈനിങ്ഹോളിലെത്തിയപ്പോളവിടെ വേറൊരു പെണ്ണുകൂടിയുണ്ടായ്രുന്നു…

💬 Comments

View all comments