0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

ഒരു പത്തിരുപത്തിമൂന്നു വയസ്സൊക്കെ തോന്നിയ്ക്കുന്ന ബ്ലാക്ക്ഫ്രെയ്മിലുള്ള വട്ടക്കണ്ണടയണിഞ്ഞ ഒരു സുന്ദരിക്കൊച്ച്.!

ഒരിളംമഞ്ഞ കുർത്തിയും സ്കൈബ്ലൂ ആംഗിൾലെങ്ത് ജീൻസും വെള്ളഷൂസുമാണ് വേഷം… മുടിയൊക്കെ പോണിടെയ്ൽസ്റ്റൈലിൽ ബൺചെയ്തിരിയ്ക്കുന്നു…

വാഷ്ബെയ്സനിൽ കൈകഴുകി പ്ളേറ്റുമെടുത്തവള് ഡൈനിങ്ടേബിളിലേയ്ക്കിരുന്നതും,

“”…കണ്ണാ… ഇത് സേറ… ചന്തൂന്റടുക്കെ ആർട്ടിക്കിൾഷിപ്പ്ചെയ്യുവാ..!!”””_ എന്നുപറഞ്ഞ് ആന്റിപരിചയപ്പെടുത്തി…

ശേഷം,

“”…മോളെയിതു കണ്ണൻ… എന്റെ ബെസ്റ്റ്ഫ്രണ്ടിന്റെമോനാ… അവൾടടുക്കേ ട്രെയിനിങ്ങിനുവന്നതാ..!!”””_ എന്നു തിരിച്ചെന്നേയും പരിചയപ്പെടുത്തി…

എന്നിട്ട്,

“”…മോൻ കൈകഴുകിയിരിയ്ക്ക്… ഞാഞ്ചോറെടുക്കാം..!!”””_ എന്നുമ്പറഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു…

“”…സിഎയാണോ..??”””_ ഞാൻ കൈകഴുകിവന്ന് കസേരയിലേയ്ക്കിരുന്നതും അവൾചോദിച്ചു…

“”…ഏയ്‌.! ബികോം..!!”””_ തിരിച്ചു ഞാനൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചതും അവളുംചിരിച്ചു…

“”…സേറയല്ലേ..?? നല്ലപേര്..!!”””_ എന്തായാലുംവന്നു… വണ്ടിക്കൂലിയ്ക്കുള്ളതെങ്കിലും മൊതലാക്കാമെന്നുകരുതി ഞാനിരുന്നു വെരവാൻതന്നെ തീരുമാനിച്ചു…

“”…ആം.! സേറ ഇമാനുവേൽ..!!”””_ അവൾ വീണ്ടുംചിരിച്ചു…

…കൊള്ളാം.! നല്ല ഭംഗിയുള്ളചിരി.! പല്ലിലെകൂട്ടക്കമ്പി ആ ചിരിയുടെ മാറ്റ്കൂട്ടുന്നുമുണ്ട്.!

…ഉഫ്.! ഇവളെ ലിപ്പടിയ്ക്കുന്നോന് എന്നുങ്കൊണ്ടോയി ചുണ്ട് കൂട്ടിത്തയ്ക്കാനേ നേരമുണ്ടാവൂ.!

കിട്ടാത്തമുന്തിരി പുളിയ്ക്കുമെന്ന സിദ്ധാന്തത്തെപ്പുൽകിക്കൊണ്ട് ഞാനതിലേയ്ക്കുകുറച്ച് ഉപ്പുകൂടിവിതറി…

“”…ഇവടെ ജോയിൻചെയ്തിട്ട് എത്രനാളായി..??”””_ വെറുതെയിരുന്നാൽ ശെരിയാവില്ലല്ലോന്നുകരുതി ഞാൻതിരക്കി…

“”…രണ്ടുമാസം കഴിഞ്ഞു..!!”””_ പ്രതീക്ഷിയ്ക്കാതെയുള്ള എന്റെചോദ്യത്തിന് തലപെട്ടെന്നു വെട്ടിച്ചുകൊണ്ടായ്രുന്നു ഉത്തരം…എന്നിട്ടു ചമ്മിയയൊരു ചിരിയുമിട്ടു…

“”…എന്നിട്ടെങ്ങനെയുണ്ട്..?? മാഡം കുറച്ചുകലിപ്പാണോ..??”””

“”…മ്മ്മ്.! കുറച്ച്..!!”””_ ആ മറുപടിയ്ക്കൊപ്പവും ഒരുപുഞ്ചിരിയുണ്ടായ്രുന്നു…

…അടിപൊളി.! അപ്പോൾ ജീവിതം നായനക്കി.!

“”…അല്ല… താനെങ്ങനെ ഡെയ്ലി പോയിവരോ..??”””_ ഇവിടെ നിൽക്കുന്നതുകൊണ്ട് ഏതേലുംതരത്തിലൊരു മെച്ചമുണ്ടാവോന്നറിയാനായി ഞാൻവീണ്ടുംചോദിച്ചു…

അതിന്,

“”…ഏയ്‌.! ഞാൻ കോട്ടയമാ… ചങ്ങനാശ്ശേരി… ഇവിടെയൊരു ലേഡീസ്ഹോസ്റ്റലിലാ..!!”””_ എന്നു മറുപടിപറയുന്നതിനിടയിൽ എന്താണിവന്റുദ്ദേശമെന്ന രീതിയിൽ അവളെന്നെയൊന്നു ചുഴിഞ്ഞുനോക്കി…

അതോടെ പരിപാടിവെച്ചുപൂട്ടാമെന്നു കരുതുമ്പോഴാണ്,

“”…ആഹാ.! ഇതാണോ മാഡംപറഞ്ഞ പുതിയയിറക്കുമതി..??”””_ എന്നുഞ്ചോദിച്ച് വേറൊരെണ്ണം അടുക്കളയിൽനിന്നുമിറങ്ങിവരുന്നത്…

നോക്കുമ്പോൾ കണ്ണടിച്ചുപോകുന്ന വിധമൊരു അഡാറ്സാനം.!

സേറയെപ്പോലല്ല… ഇതൊരു മുപ്പതിനുമേൽ പ്രായംതോന്നിയ്ക്കുന്ന മുറ്റ്ഐറ്റം.!

ഒരു തട്ടമിട്ട

💬 Comments

View all comments