Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]
ഇവരെന്റെ കൺട്രോളുകളയും..!!"""_ വീണ്ടും ഞാനൊരാക്കിയ ചിരിചിരിച്ചു...
""...മതി... മതി... മോനിനി കൂടുതലൊലിപ്പിയ്ക്കണ്ട... ദേ... ഇതിന്റെബാക്കിയങ്ങടു ചെയ്തേ... എനിയ്ക്കുവേറെ പണിയുണ്ട്..!!"""_ തുടുത്തുചുവന്ന കീഴ്ച്ചുണ്ടിനെ മേൽവരിയിലെ പല്ലുകളാൽകോർത്ത് ചിരിയമർത്തിയവർ പറഞ്ഞതും,
""...അതെന്തു വർത്താനമാണിത്താ..?? ഞാനിവടൊരു ജോലിചെയ്യുന്നതുകണ്ടില്ലേ..?? നിങ്ങളതു ബാക്കികൂടങ്ങട് ചെയ്തേ..!!"""_ എന്റെമുന്നിലേയ്ക്കു നിരക്കാനൊരുങ്ങിയ ലാപ്ടോപ്പിനെ കൈകൊണ്ടു തടഞ്ഞശേഷം ഞാമ്പറഞ്ഞു...
""...മ്മ്മ്.! നോക്കിയിരിയ്ക്കാണ്ട് ചെയ്.! ഇന്നുവൈകുന്നേരത്തേയ്ക്കു കംപ്ളീറ്റ്ചെയ്യണമെന്നാ മാഡംപറഞ്ഞേക്കുന്നേ... മറക്കണ്ട..!!"""_ പറയുന്നതിനൊപ്പം തലയിൽനിന്നും പിന്നിലേയ്ക്കു വലിഞ്ഞുകൊണ്ടിരുന്ന തട്ടം ഞാൻ പിടിച്ചിട്ടുകൊടുത്തു...
""...അതേ... അതെന്നോടല്ല... നിന്നോടുചെയ്യണോന്നാ മാഡംപറഞ്ഞേ..!!"""
""...ഏഹ്.! അതെന്തായിത്താ അങ്ങനൊരുടോക്ക്..?? എന്നുമുതലാ ഈ നീയെന്നും ഞാനെന്നുമൊക്കെയായത്..??"""_ മെനക്കെട്ടിരുന്നു വെറുപ്പിയ്ക്കാൻ തന്നെയായ്രുന്നെന്റെ തീരുമാനമെങ്കിലും അതെല്ലാം പുള്ളിക്കാരി പുറമേകാണിയ്ക്കുന്നില്ലേൽക്കൂടി ആസ്വദിയ്ക്കുന്നുണ്ടായ്രുന്നു...
അതവരുടെയാ കണ്ണുകളിലെ തിരയിളക്കങ്ങൾ സദാ വ്യക്തമാക്കിക്കൊണ്ടിരുന്നു...
""...ശെരി.! ആയിക്കോട്ടേ... ഞാന്തന്നെ ചെയ്തേക്കാം... എന്നാലത്രേന്നേരമൊന്നു മിണ്ടാണ്ടിരിയ്ക്കാവോ..??"""
""...ശ്രെമിയ്ക്കാം.! എന്നാലുമീ സൗന്ദര്യമിങ്ങനെ പൂത്തുതളിർത്ത് അടുത്തിരിയ്ക്കുമ്പോളത് വർണ്ണിയ്ക്കാതിരിയ്ക്കാൻ പറ്റുമോ ആവോ..??"""_ മുഖത്തേയ്ക്കുനോക്കാതെ ഞാനൊരു കള്ളച്ചിരിയോടെപറഞ്ഞതും,
""...മ്മ്മ്... മ്മ്മ്... മ്മ്മ്.. കൂടുതൽ വർണ്ണിയ്ക്കാൻ നിയ്ക്കണ്ട...!!"""_ എന്നുപറഞ്ഞുകൊണ്ട് ഇത്തയൊരു ചിരിയായ്രുന്നു...
""...ഇത്താ... നിങ്ങടെ കെട്ട്യോന്റെപേരെന്താ..?? അതുചോദിയ്ക്കാഞ്ഞാൻ മറന്നോയി..!!"""_ അല്ലേത്തന്നെ ആവശ്യമില്ലാത്തകാര്യം തിരക്കേണ്ട കാര്യമെന്താ എനിയ്ക്ക്..??
""...നൗഷാദ്.! എന്താടാ..??"""
""...ഏയ്.! നൂറാനൗഷാദ്.! അതങ്ങട് ചേരുന്നില്ലല്ലോയിത്താ..!!"""
""...പിന്നെന്താ ചേരുന്നേ..??"""_ കണ്ണുകൂർപ്പിച്ചുകൊണ്ട് ഇത്ത തിരക്കിയതിന്,
""...അതുപിന്നെയീ നൂറാവിഷ്ണൂന്നായാൽ എങ്ങനെയുണ്ടാവും..??"""_ താണ്ടിയ്ക്കു കയ്യുംകൊടുത്തിരുന്ന് ചിന്തിയ്ക്കുന്നമട്ടിൽ ചോദിയ്ക്കുന്നതിനൊപ്പം ഞാൻ കള്ളക്കണ്ണിട്ടുനോക്കി...
""...മ്മ്മ്.! മ്മ്മ്.! മഹാബോറാ..!!"""_ എക്കിച്ചിരിച്ചുകൊണ്ടങ്ങനെ പറഞ്ഞശേഷം നൂറാത്ത ലാപ്പിലേയ്ക്കു കൂപ്പുകുത്തീതും ഞാനൊന്നുചമ്മി...
...അടിയ്ക്കുന്ന സകലചളിയ്ക്കുമിരുന്ന് ചിരിയ്ക്കുന്നുമുണ്ട്, എന്നിട്ടവസാനം തളർത്തുവേംചെയ്യും.! ഇതെന്തുമൈര്..??
ഇത്തയെ അടിമുടിനോക്കി പിറുപിറുത്തശേഷം ഞാൻതിരിഞ്ഞു സേറയെനോക്കി... പുള്ളിക്കാരിയാണേൽ ഇതൊന്നുമറിയാതെ എന്തോപിടിപ്പത് പണിയിലാണ്...
അതോടെ ഞാനിത്തയുടെ നേരേതന്നെ തിരിഞ്ഞു...
""...ഇത്താ... ഇങ്ങോട്ടൊന്നു നോക്കിയേ... ഇതെന്താ മുഖക്കുരുവോ..??
💬 Comments
View all comments