0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.3K

ഞാനവളെ വിശ്വസിച്ചിട്ടല്ലേ..??

...അറിയാതെയെങ്കിലും ഉള്ളിന്റെയുള്ളിൽ ഞാനവളെ സ്നേഹിച്ചു പോയതുകൊണ്ടല്ലേ..??

...കാമം നിറഞ്ഞുനിൽക്കുമ്പോഴും അതിനുള്ളിലെവിടെയോ നേർത്തൊരു പ്രണയം നിറഞ്ഞിരുന്നതുകൊണ്ടല്ലേ..??

ഓർക്കുന്തോറും എന്റെനെഞ്ചിൽ കനലെരിയാൻ തുടങ്ങി...

...ഞാനാരെയും സ്നേഹിയ്ക്കാൻ പാടില്ലായ്രുന്നു.!

...ചിരിയ്ക്കുന്ന പെണ്ണിനെ വിശ്വസിയ്ക്കരുതെന്നു മറക്കരുതായ്രുന്നു.!

...പെണ്ണും പാമ്പും അവസരംകിട്ടിയാൽ തിരിഞ്ഞുകൊത്തുമെന്ന് ഓർക്കണമായ്രുന്നു.!

...കാമത്തിനപ്പുറം മറ്റൊരുവികാരവും അവരോടൊന്നും തോന്നരുതായ്രുന്നു.!

...ഒരിയ്ക്കലുമാ പഴയ വിഷ്ണുവിൽനിന്നും കണ്ണനിലേയ്ക്കു ഞാൻ മാറിപ്പോവരുതായ്രുന്നു.!

ഇനി പറഞ്ഞിട്ടുകാര്യമില്ല; നടക്കേണ്ടത് നടന്നു...

...എന്നാൽ ഇനിയെന്താണ് നടക്കേണ്ടതെന്ന് ഞാൻ പറയും... അത് നടക്കും.!

ഒരു വാശിയോടെ പല്ലുകടിച്ചു പൊട്ടിച്ചുകൊണ്ടാണ് ഞാനന്നുറങ്ങാനായി കിടന്നത്...

എന്തുകൊണ്ടാണെന്നറിയില്ല, പിറ്റേന്ന് വളരെ നേരത്തേതന്നെ ഞാനുറക്കമെഴുന്നേറ്റു...

കുളിച്ചു ഫ്രെഷായി ഓഫീസിൽകേറിയെങ്കിലും മനസ്സുമുഴുവനും ഒരുതരം വിരക്തിയായ്രുന്നു...

...കൈപ്പിടിയിൽ നമ്മുടേതാണെന്ന് കരുതി കാത്തുവെച്ചിരുന്ന പലതിനും മറ്റവകാശികളുണ്ടെന്നറിയുന്ന സത്യം ചിലപ്പോഴെങ്കിലും നമ്മളെ ആരുമാരുമല്ലാതാക്കും.!

അങ്ങനെ ലാപ് ഓൺചെയ്ത് മെനിഞ്ഞാന്നുചെയ്തു പകുതിയ്ക്കുനിർത്തിയ വർക്ക് ഓപ്പണാക്കി...

അതുമൊരു ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് തന്നെയായ്രുന്നു...

അതിന്റെ ബാക്കിയിരുന്നു ചെയ്യാനായി ശ്രെമിയ്ക്കുമ്പോഴാണ് പെട്ടെന്ന് ഗ്ലാസ്സ്ഡോറും തള്ളിത്തുറന്ന് ചാന്ദ്നി അകത്തേയ്ക്കുവന്നത്...

വീട്ടിൽനിന്ന ടീഷർട്ടും അരപ്പാവാടയും ധരിച്ചായ്രുന്നു പുള്ളിക്കാരിയുടെ വരവ്...

അതുകണ്ട് ഇതെന്തായിങ്ങനെ എന്നമട്ടിൽ നോക്കുമ്പോഴാണ് ലാപ്പിനുമുന്നിലിരിയ്ക്കുന്ന എന്നെയവൾ കണ്ടത്...

ഉടനെ മുഖത്തൊരു ഞെട്ടലുണ്ടായി... ശേഷം ക്ലോക്കിലേയ്ക്കൊന്നു നോക്കുവേംചെയ്തു...

""...ഞാൻകരുതി എന്റെ വാച്ച് തെറ്റിയെന്ന്..!!"""_ ചെറിയൊരു പുഞ്ചിരിയോടെയാണ് മാഡമങ്ങനെ പറഞ്ഞതെങ്കിലും ഞാനതിനു വലിയവിലയൊന്നും കൊടുത്തില്ല...

എന്റെയപ്പോഴത്തെ ഇരിപ്പും ഭാവവുമൊക്കെക്കണ്ടാൽ ഞാനാണ് മൊതലാളിയെന്നു തോന്നും.!

""...വിഷ്ണൂ... ഹോംസ്റ്റോൺസിന്റെ ജിഎസ്റ്റി ഫയൽചെയ്യാനുള്ള ഡീറ്റയിൽസ് അവരു തരുവാണേൽ ചെയ്യാൻപറ്റത്തില്ലാന്നു പറയണം... കഴിഞ്ഞ മൂന്നുനാല് മാസമായ്ട്ട് പെയ്മെന്റ് പെന്റിങ്ങാ... അവരെന്തേലുമ്പറഞ്ഞാൽ ഡ്യൂയായി കിടക്കുന്ന പെയ്മെന്റുമടച്ച് ഈ മാസത്തെ പെയ്മെന്റ് അഡ്വാൻസായിത്തന്നാലേ ചെയ്യാമ്പറ്റുള്ളൂന്നങ്ങു പറഞ്ഞേക്കണം..!!"""_ അത്രയുംപറഞ്ഞതിന് ഞാൻ തലകുലുക്കിവിട്ടപ്പോൾ

💬 Comments

View all comments