0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.3K

എന്നെയൊന്നു ചുഴിഞ്ഞുനോക്കിയിട്ട് അവളിറങ്ങിപ്പോയി...

ഞാനതോടെ വീണ്ടുമെന്റെ വർക്കിലേയ്ക്കു തിരിഞ്ഞു...

പിന്നേയുമൊരു പതിനഞ്ച്- ഇരുപതുമിനിറ്റ് കഴിഞ്ഞശേഷമാണ് നൂറാത്ത കേറിവരുന്നത്...

ഒരു പീച്ച്കളർ ചുരിദാർടോപ്പും അതേ നിറത്തിലൊരു ലെഗ്ഗിൻസും വെള്ളഷോള്കൊണ്ട് തട്ടവുമിട്ടായ്രുന്നു കക്ഷിയുടെവരവ്...

""...ആഹാ.! സാറിന്നു നേരത്തേയാണല്ലോ... എന്തുപറ്റി..??"""_ എന്നെനോക്കി നിറചിരിയോടെ ചോദിച്ചുകൊണ്ട് അടുത്തുവന്നപ്പോൾ ഞാനുമൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചു... അത്രമാത്രം.!

""...എന്താടാ..?? ആകെ ഡൌണാണല്ലോ... എന്തുപറ്റി..??"""_ അടുത്തുവന്ന് കുറച്ചുനേരമിരുന്നിട്ടും ഞാൻ മൈൻഡാക്കാതെ വന്നപ്പോൾ ഇത്ത തിരിഞ്ഞിരുന്നു ചോദിച്ചു...

""...ഒന്നുമില്ലിത്താ... ഇന്നത്തെക്കൊണ്ട് ഈ ഫിനാൻഷ്യൽസൊന്നു കവർചെയ്യണം..!!"""_ മറുപടിയായി ലാപ്പിൽനിന്നും കണ്ണെടുക്കാതെ ഞാൻപറഞ്ഞു...

പിന്നെയിത്ത കുറച്ചുനേരമൊന്നും മിണ്ടിയില്ല...

ഞാനാ വർക്ക് ഏകദേശം പൂർത്തിയാക്കുന്നതുവരെയും ലാപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു...

പക്ഷെ ഇടയ്‌ക്കിടെ അവരെന്നെത്തന്നെ നോക്കിയിരിയ്ക്കുന്നത് കൺകോണിലൂടെ ഞാനറിഞ്ഞു...

""...ആരും നമ്മള് കരുതുമ്പോലൊന്നുമല്ലിത്താ... എല്ലാവർക്കും അവരവരുടെ കാര്യങ്കഴിയുമ്പോൾ പിന്നെ നമ്മളുവേസ്റ്റാ..!!"""_ പതിഞ്ഞൊരു ശബ്ദത്തിൽ.. അതേ താളത്തിൽ.. ഇത്ത കേൾക്കാനെന്നോണം മാത്രം ഞാൻ കൂട്ടിയോജിപ്പിച്ചിട്ട് തിരിഞ്ഞാ മുഖത്തേയ്ക്കു നോക്കി...

അവിടെ കാര്യം മനസ്സിലാകാഞ്ഞതിന്റെ ഒരങ്കലാപ്പ് തെളിഞ്ഞുകണ്ടു...

പക്ഷെ മറുപടിയില്ല... അല്ലേൽത്തന്നെ അവളെന്തു പറയാൻ..??!!

""...ഇത്താ..!!"""_ അൽപ്പസമയം കഴിഞ്ഞശേഷമാണ് ഞാൻ പിന്നെയവരെ വിളിയ്ക്കുന്നത്...

""...എന്താടാ..??"""_ അവൾ മുഖത്തേയ്ക്കു നോക്കി...

എന്നാലെല്ലായ്പ്പോഴും ഉള്ളപോലെയല്ല, ആ കുസൃതിക്കണ്ണുകളിൽ പഴയതിളക്കമില്ല... ഒരുതരം വിരസതമാത്രം...

""...ഇന്നലെ വീട്ടിൽവന്നിട്ട് ഞാങ്കാണിച്ചതൊന്നും ഒട്ടുംശെരിയായില്ലാന്ന് എനിയ്ക്കറിയാം... അന്നേരത്തെ മാനസികാവസ്ഥയിൽ അങ്ങനൊക്കെ പറ്റിപ്പോയതാ... ഇനിയുണ്ടാവില്ല... അതുപോലെ ഇതുവരെ കാണിച്ചുകൂട്ടിയ വൃത്തികേടിനൊക്കെ സോറി..!!""""_ ഞാൻ പറഞ്ഞുനിർത്തി...

അപ്പോഴും ഇവനിതെന്തുപറ്റി എന്നഭാവത്തിൽ നോക്കുവാണ് പുള്ളിക്കാരി...

""...എടാ... അതിനു ഞാനെന്തേലുമ്പറഞ്ഞോ..?? നിന്റെ കുസൃതിയെന്തേലും ഇക്കാക്കകണ്ടാൽ അതോടെല്ലാം തീരും... അതുകൊണ്ടാണ് ഞാനിന്നലെ നിന്നെയോടിച്ചുവിട്ടത്... അല്ലാതെ മറ്റൊന്നും ചിന്തിച്ചല്ല..!!"""_ ഇത്ത നിസ്സഹായതയോടെ എന്റെ മുഖത്തേയ്ക്കു നോക്കി...

ശേഷം

💬 Comments

View all comments