0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.9K

തീമല്ലേ..?? ഇനിയിപ്പൊ ഇവരും..??

ഞാൻ മിഴിച്ചുനോക്കി...

""...എന്താടാ നോക്കുന്നേ..?? നിനക്കൊന്നും പറയാനില്ലേ..??"""_ ആന്റി കണ്ണുരുട്ടി...

""...ഞാനെന്തുപറയാൻ..?? ഏതോ ക്‌ളീഷേ നോവലുംവായിച്ചിട്ട് സ്വപ്നോംകണ്ടുനടക്കുന്ന നിങ്ങളോടു വല്ലതുംപറയുന്നേലും മെച്ചം നാക്കുകൊണ്ടോയി വല്ല പാറയിലും ഉരച്ചുകളയുന്നതാ..!!"""_ പുച്ഛഭാവത്തിൽ അങ്ങനെ പറയുമ്പോഴും ഇവർക്കെങ്ങനെ എന്നോടിതു പറയാൻതോന്നി എന്നായ്രുന്നു എന്റെ ചിന്ത...

...എന്തുകണ്ടിട്ടാവും ഇവരെന്നെ ആ കണ്ണിൽകണ്ടിട്ടുണ്ടാവ്ക..??

...എന്റെ സൗന്ദര്യം കണ്ടിട്ടോ..?? അതോ വിദ്യാഭ്യാസ യോഗ്യതകണ്ടിട്ടോ..?? അതുമല്ലേൽ സ്വഭാവഗുണം കണ്ടിട്ടോ..??

...എന്നാലും ഒരു സിഎ കാരിയ്ക്കുവേണ്ടി അവൾടമ്മ വലവീശി പിടിയ്ക്കാനുംമാത്രം ഒരു ഭീകരനായ്രുന്നോ ഞാൻ..??!!

""...നിനക്കൊക്കെ എന്തേലുമൊക്കെപ്പറഞ്ഞ് എന്നെയങ്ങു കളിയാക്കിയാൽ തീർന്നു... എന്റെ സങ്കടമെന്താന്ന് എനിയ്ക്കേ അറിയൂ..!!"""_ ഞാൻ കളിയാക്കിയതാണെന്ന് മനസ്സിലായതും ആന്റിയുടെ മുഖംവാടി...

""...വന്നുവന്ന് വീട്ടീന്ന് പുറത്തിറങ്ങാൻ വയ്യാണ്ടായി... എവിടെത്തിരിഞ്ഞാലും മോൾക്ക് പത്തിരുപത്തെട്ട് വയസ്സായില്ലേ..?? കല്യാണം നോക്കുന്നില്ലേന്ന ചോദ്യമാ... ആ പെണ്ണിനോടാണേൽ പറഞ്ഞുപറഞ്ഞു ഞാൻ മടുത്തു..!!

...ആരെക്കൊണ്ടുവന്നാലും അവൾക്കു പിടിയ്ക്കൂല... ഇനി വല്ല പ്രേമവുമുണ്ടായ്രുന്നേൽ മറിച്ചൊന്നു ചിന്തിയ്ക്കാതെ ഞാൻ സമ്മതിയ്ക്കുവായ്രുന്നു... പെണ്ണിനാണേൽ അതുമില്ല... ഏതുനേരോം ജോലി.. പ്രൊഫഷൻ.. കാശ്... അങ്ങനെയങ്ങു നടക്കുവാ..!!

...എന്റെ കണ്ണൊന്നടഞ്ഞുപോയാൽ പിന്നാരാ അവൾക്കുളേള..?? അതോർക്കുമ്പോൾ നെഞ്ചിനുള്ളിൽ ആധിയാ... അതുകൊണ്ടാ നീയിങ്ങോട്ടുവരുന്നെന്ന് പറഞ്ഞപ്പോൾ നീയെങ്കിൽ നീ... എന്നു ഞാൻ കരുതിയതും..!!"""_ കണ്ണുനിറച്ചുകൊണ്ട് ഒരു നിർത്തില്ലാതെ ആന്റിപറഞ്ഞു...

""...ഓഹോ.! അപ്പൊ വേറെ കൊള്ളാവുന്നൊരുത്തനേം കിട്ടാത്തോണ്ട് എന്റെതലയിൽ കെട്ടിവെയ്ക്കാമെന്ന് കരുതിയല്ലേ..??"""_ ഞാനർത്ഥംവെച്ചൊരു നോട്ടംനോക്കി...

""...പോടാ... അതൊന്നുമല്ല... നീയാവുമ്പോ എനിയ്ക്കറിയാവുന്ന ചെക്കനല്ലേ... അതുകൊണ്ടു പറഞ്ഞതാ..!!"""_ അതിനൊന്നു ന്യായീകരിച്ചശേഷം,

""... എടാ... അപ്പൊ നിങ്ങളുതമ്മിൽ ശെരിയ്ക്കുമൊന്നുമില്ലാല്ലേ..??""'_ ന്ന് നിർവികാരമായി ചോദിയ്ക്കുവേം ചെയ്തു...

""...ദേ..."""_ പറയാൻവന്ന തെറി ഞാൻ കടിച്ചമർത്തി...

...വിളമ്പിവെച്ചത് എങ്ങനെ തിന്നുമെന്നറിയാതെ നിക്കുമ്പഴാ തള്ളേടെയൊരു...

💬 Comments

View all comments