Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]
അഞ്ചാമത്തെ ദിവസമല്ലേ..?? ആദ്യത്തെദിവസം പോട്ടെ... ബാക്കി നാലുദിവസം താനെന്താചെയ്തേ..??"""_ കണ്ണുകൂർപ്പിച്ചൊന്നു നിർത്തിയശേഷം അവൾ വീണ്ടുംതുടർന്നു;
""...ഞാൻ വൗച്ചുചെയ്യാൻതന്നത് ഒരുവർഷത്തെ സെയിൽസൊന്നുമല്ലല്ലോ... ഒരുമാസത്തെയല്ലേ..?? അതിനുകൂടിപ്പോയാൽ ഒരുമണിയ്ക്കൂറിന്റെ ആവശ്യമേയുള്ളൂ... എന്നിട്ടാണ് നാലുദിവസംകൊണ്ട് മൂന്നുദിവസത്തെ സെയിൽസും വൗച്ചുചെയ്തിട്ടിരിയ്ക്കുന്നെ... നിനക്കൊക്കെപറ്റില്ലെങ്കി മനുഷ്യനെ ബുദ്ധിമുട്ടിയ്ക്കാന്നിൽക്കാതെ നിർത്തീട്ടുപോണം..!!"""_ അവളതുകൂടിപറഞ്ഞതും എനിയ്ക്കുമങ്ങടു പൊളിഞ്ഞുകേറീതാണ്...
...ഞാനാദ്യമേ പോവാന്തന്നെ നിന്നതാടീ പുണ്ടച്ചീ... നിന്റെതള്ള, ആ മറ്റവളാണ് എന്നെയീ കാലിന്റെടേപ്പിടിച്ചു നിർത്തീത്... എന്നിട്ടെന്നോടു കൊണയ്ക്കാമ്മന്നാ കാലേവാരി ഞാനടിയ്ക്കും..!!_ എന്നങ്ങടു തിരിച്ചുപറയാനെന്റെ നാവുവെമ്പി...
പിന്നെയുമെന്തേലുംകൂടി ആ മറ്റവള് മൊണച്ചിരുന്നേൽ ഞാനങ്ങനേംവിളിച്ചുപറഞ്ഞിട്ട് ഇറങ്ങിയങ്ങുപോയേനെ...
പക്ഷെ അതുണ്ടായില്ല...
""...നൂറയെ വിളിയ്ക്ക്..!!"""_ പിന്നെക്കുറച്ചുനേരം ലാപ്പിലുംനോക്കിയിരുന്നിട്ട് ശബ്ദംതാഴ്ത്തിയവൾ പറഞ്ഞു...
കേട്ടതും ഞാനെഴുന്നേറ്റ് ഗ്ലാസ്ഡോറുതുറന്ന് നൂറാത്തയോട് അകത്തേയ്ക്കുവരാൻ കണ്ണുകാണിച്ചു...
""...നൂറാ... താനൊന്നുമെന്താ ഇവിടെയില്ലേ..?? ദേ... ഇത്രേംദിവസായ്ട്ട് വൗച്ചിങാന്നുമ്പറഞ്ഞ് കാണിച്ചുവെച്ചേക്കുന്നത് നോക്ക്..!!"""_ നൂറാത്ത ക്യാബിലേയ്ക്കുകേറീതും ലാപ്പ് തിരിച്ചുകാണിച്ചുകൊണ്ട് മൊയ്ലാളിച്ചിപറഞ്ഞു...
അതിലേയ്ക്കൊന്നു നോക്കിയശേഷം ഇത്തയെന്റെനേരേ തിരിഞ്ഞതും ഞാൻ തലകുനിച്ചുകളഞ്ഞു...
...അല്ല.! തലയുയർത്താൻപിന്നെ യുദ്ധോംജയിച്ച് രാജ്യോംപിടിച്ചടക്കി നിൽക്കുവാണല്ലോ... ഊമ്പിത്തെറ്റി നിൽക്കുന്നോനു തലകുനിയ്ക്കാം... ഹല്ലപിന്നെ.!
അപ്പോഴേയ്ക്കും മൊയ്ലാളിച്ചി നൂറാത്തയോടായി കൂട്ടിച്ചേർത്തു;
""...അതേ... തനിയ്ക്കുള്ള ഡ്യൂട്ടിയെന്നുപറയുന്നത് ഇവിടുള്ള സ്റ്റാഫിനെക്കൊണ്ട് പണിയെടുപ്പിയ്ക്കുക എന്നതുങ്കൂടിയാ... അല്ലാതെ സീനിയറാണെന്നുമ്പറഞ്ഞ് ഞെളിഞ്ഞൊരുന്നാൽ മാത്രമ്പോരാ... അല്ല, ഇനിയതിനു പറ്റില്ലെങ്കിൽ ഇട്ടിട്ടുപോക്കോണം... ഞാൻ വേറെയാളെ വെച്ചോളാം..!!"""
ആ പറഞ്ഞതെന്തായാലും നൂറാത്തയ്ക്കുകൊണ്ടു... അവരെന്നെയൊരു നോട്ടംനോക്കി...
എന്നിട്ടുംനിർത്താതെ പിന്നെയിമിരുന്നവൾ എന്തൊക്കെയോ ചിലച്ചപ്പോൾ നൂറാത്തയിടയ്ക്കുകേറി പറഞ്ഞു,
""...മാഡം.! അതിന്നുതന്നെ റെഡിയാക്കാം... ഞാങ്കൂടി ഹെല്പ്ചെയ്തേക്കാം..!!"""_ എന്ന്...
അതോടെ ചാന്ദ്നിമാഡമൊന്നു തണുക്കുവേംചെയ്തു... തണുക്കാതെ മറ്റുമാർഗ്ഗമില്ലല്ലോ... എങ്കിലുമതിന്റെടേൽ അവരൊരു കൊനഷ്ടുകൂടി വെച്ചുകേറ്റി...
""...നൂറാ... ഇനി വിഷ്ണൂനെ സേറയുടടുത്തിരുത്തണ്ട... താനിരിയ്ക്കുന്നിടത്ത് ഒരു ടേബിളുറെഡിയാക്കി അവിടെയിരുത്തിയാൽമതി..!!"""_ ക്യാബിനിൽനിന്നും കിട്ടിയതുംമേടിച്ചു പോക്കറ്റിലിട്ടിറങ്ങുന്നേരമാണ് ചാന്ദ്നിയുടെയാ ഉത്തരവെത്തീത്... അതിന്,
""...ഓക്കേ മാം..!!"""_ ന്നു മറുപടിയുംകൊടുത്ത് നൂറ പുറത്തേയ്ക്കിറങ്ങി... പിന്നാലേ ഞാനും.!
""...എടാ... നിനക്കതു ചെയ്യാനറിയാമ്പാടില്ലായ്രുന്നേൽ എന്നോടു ചോദിച്ചൂടായ്രുന്നോ... നീ ലാപ്പിലുന്തോണ്ടിയിരുന്നപ്പോൾ ഞാങ്കരുതിയെ വർക്കുചെയ്യുവാണെന്നാ..!!"""_ എനിയ്ക്കമ്മാതിരി തെറികേട്ടതിൽ എന്നെക്കാളുംവിഷമം നൂറാത്തായ്ക്കാണെന്ന് തോന്നുവിധമായ്രുന്നു അതുപറയുമ്പോഴുള്ള അവരുടെമുഖഭാവം...
""...അതിത്താ... നിങ്ങളൊക്കെ വർക്കിൽ ബിസിയായിരിയ്ക്കുമ്പോൾ നിങ്ങടെക്കൂടി ശല്യംചെയ്യണ്ടാന്നുകരുതിയാ ഞാൻ..!!"""_ നല്ലപിള്ള ചമയാനൊരവസരം കിട്ടിയാൽ അഭിനയിച്ചോവറാക്കാതെ എനിയ്ക്കു സ്വൈര്യംകിട്ടൂലല്ലോ.!
""...ദേ... ഒരു തല്ലുവെച്ചുതരും കേട്ടോ..!!"""_ കയ്യോങ്ങിക്കൊണ്ടങ്ങനെ പറഞ്ഞശേഷം,
""...വായിങ്ങട്..!!"""_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് അവര് ടേബിളിനടുത്തേയ്ക്കു നടന്നു...
അതോടെ നൂറാത്തയറിയാതെ ഞാനവരുടെ വീക്ക്പോയിന്റെന്താന്നു മനസ്സിലാക്കുവായ്രുന്നു...
അതേ, സെന്റിമെന്റ്സ്.!
അല്ലെങ്കിലാരെങ്കിലും തനിയ്ക്കുംകൂടി തെറിമേടിച്ചു തന്നൊരാളെ ഇങ്ങനെ സപ്പോർട്ട്ചെയ്യോ..??!!
ഞാനൊക്കെയായ്രുന്നേൽ കടിച്ചവന്റെ കവിളുതുപ്പിയേനേ..!!
""...എന്തുപറ്റിയിത്താ..?? എന്തിനാ വിളിപ്പിച്ചേ..?? ഇവന്റെമുഖമെന്താ വല്ലാണ്ടിരിയ്ക്കുന്നേ..??"""_ ഞങ്ങളെക്കണ്ടതും സേറയ്ക്കാകെ വെപ്രാളം...
""...അത്... വൗച്ചുചെയ്തേല് ചെറിയൊരുമിസ്റ്റേക്ക്... അതുകൊണ്ട് മോണിറ്ററുചെയ്യാനായി എന്റൊപ്പമിരുത്താമ്പറഞ്ഞു... അതിന്റെവിഷമമാ..!!"""_ എന്നെയൊന്നു ചുഴിഞ്ഞുനോക്കിയശേഷം
💬 Comments
View all comments