0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4344

വിട്ടകന്നത്...

എന്നിട്ട് ഞങ്ങളെ മാറിമാറി നോക്കിയശേഷം ഓടിപ്പോയി സ്വന്തംചെയറിലേയ്ക്കിരുന്നു...

""...ഈശ്വരാ.! ഇങ്ങനൊരുമ്മകിട്ടോന്നു നേരത്തേയറിഞ്ഞിരുന്നേൽ നാലുതെറികൂടി നിന്നുകേൾക്കായ്രുന്നു... അങ്ങനെയെങ്കിൽ ഇപ്പൊ കവിളിൽക്കിട്ടീത് ചുണ്ടിലായേനെ..!!"""_ തിരിഞ്ഞു സേറയെനോക്കി ഞാൻപറഞ്ഞതും അവളെന്നെനോക്കി കണ്ണുരുട്ടി... ശേഷം, പോടാപട്ടീന്ന് ചുണ്ടനക്കുവേംചെയ്തു...

""...അതേ... ഇവനുമാത്രല്ല... മാഡത്തിന്റേന്നെനിയ്ക്കും വഴക്കുകേട്ടൂട്ടാ... എന്നിട്ടിവനുമാത്രം ഉമ്മകൊടുത്തതെവിടത്തെ ന്യായമാ..??"""_ ഇളിയ്ക്കു കയ്യുംകൊടുത്ത് ചിരിയുംകടിച്ചുപിടിച്ചാണ് ഇത്തയതുചോദിച്ചത്...

അതിനു മറുപടിയായി,

""...ഒന്നുപോ നൂറാത്താ... കളിയാക്കാതെ..!!"""_ എന്നും മൊഴിഞ്ഞവൾ നാണത്തോടെ തലകുനിയ്ക്കുവായ്രുന്നു...

""...പാവമല്ലേടീ... ഒരുമ്മയങ്ങു കൊടുത്തേക്കടീ... ഒന്നൂല്ലേലും വാവിട്ടുചോദിച്ചതല്ലേ..!!"""_ നൂറാത്തയെനോക്കി ഇളിച്ചിട്ട് സേറയോടായിപറഞ്ഞശേഷം ഞാൻവീണ്ടും ഇത്തയ്ക്കുനേരേ തിരിഞ്ഞു...

""...അല്ല.! ഇവൾടേന്നുതന്നെ ഉമ്മവേണോന്നു നിർബന്ധമുണ്ടോ..?? ഇല്ലേ ഞാനൊന്നങ്ങട് ഇരുത്തിത്തരായ്രുന്നു..!!"""_ എന്നുകൂടി കിലുത്തിനോക്കി...

""...അയ്യട.! അങ്ങനിപ്പൊ കണ്ടതെണ്ടിപ്പിളേളർടേന്ന് ഉമ്മയുംവാങ്ങി കുടുംബത്തുകേറേണ്ട കാര്യമൊന്നുമെനിയ്ക്കില്ലാട്ടാ... മോൻവിട്ടോ..!!"""_ അതിനതായ്രുന്നു ഇത്തയുടെമറുപടി... എന്നിട്ടെന്നെനോക്കിയൊരു ആക്കിയചിരികൂടി ചിരിച്ചപ്പോൾ എല്ലാംകേട്ടിരുന്ന സേറയുമാച്ചിരിയിൽ പങ്കുചേർന്നു...

...നീ കുറിച്ചുവെച്ചോടീ താത്തപ്പെണ്ണേ... ഉമ്മിയ്ക്കുകമാത്രമല്ല, നിന്റെയീ നെയ്മുറ്റിയ ഇറച്ചിമുഴുവനീ തെണ്ടിച്ചെക്കൻ കടിച്ചുപറിയ്ക്കാനിരിയ്ക്കുന്നേയുള്ളൂ... അതിനുള്ളദിവസമത്ര വിദൂരമൊന്നുമല്ല.!

മനസ്സിലങ്ങനെ പിറുപിറുത്തശേഷം ഞാനിത്തയ്ക്കരികിലേയ്ക്കു ചെന്നു...

""...അല്ലിത്താ... നിങ്ങൾക്കീ ജിഎസ്റ്റിയും ഇൻകംടാക്സൊന്നും പേചെയ്യാനില്ലേ..??"""

""...ഉണ്ടെങ്കി..??"""_ എന്റെയാ ചോദ്യത്തിന് സംശയത്തോടെയായ്രുന്നു മറുചോദ്യം...

""...എന്നാ പെട്ടെന്നെടുത്ത് മറ്റാർക്കേലുമൊക്കെ അയച്ചുകൊടുക്ക്... എനിയ്ക്കു കുറ്റമേറ്റുപറയാൻ ധൃതിയായ്ട്ടുപാടില്ല..!!"""_ മറുപടിയ്ക്കൊപ്പം കള്ളച്ചിരിയെന്റെ കണ്ണുകളിൽതെളിഞ്ഞതും,

""...പൊക്കോണം..!!"""_ എന്നുമ്പറഞ്ഞു കയ്യോങ്ങുവായ്രുന്നു ഇത്ത...

""...ഓ.! വേണ്ടെങ്കി വേണ്ടടേ... നമുക്കു യോഗമില്ലാന്നു കരുതിക്കോളാം..!!"""_ സ്വയമിരുന്നു ഞാൻ പിറുപിറുക്കുമ്പോഴാണ് ഇത്തയെന്നെ തോണ്ടിയത്...

""...മ്മ്മ്..??"""_ തിരിച്ചുള്ള റിയാക്ഷനൊരു മൂളലിലായ്രുന്നെങ്കിലും ആ മൂളലിനൽപ്പം ശക്തികൂടുതലുണ്ടായ്രുന്നു...

""...കണ്ണാ... നീയൊന്നു തിരിഞ്ഞുനോക്കിയേടാ... ആ കൊച്ചിന്റെ സന്തോഷംകണ്ടോ..??"""_ ഇത്തചോദിച്ചു...

അങ്ങനെയാണ് ഞാൻമെല്ലെ സേറയ്ക്കുനേരേ തിരിയുന്നത്...

കക്ഷി ലാപ്പിലെന്തൊക്കെയോ ധൃതിപിടിച്ചുള്ള ജോലിയിലാണ്...

...മ്മ്മ്.! ഇവളടുത്ത ഉമ്മയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.!

എന്നുംപറഞ്ഞു ചിരിക്കുമ്പോഴും മൂളിപ്പാട്ടുംപാടി ചിരിച്ചുകളിച്ചിരിയ്ക്കുന്ന അവൾടെ സുന്ദരമായമുഖം മനസ്സിലെവിടെയോ കോറിയിടപ്പെട്ടിരുന്നു...

""...കണ്ടോ... ഈ സന്തോഷത്തിനുള്ളകാരണം നീയൊറ്റൊരുത്തനാ... അതിനു ഞാനെങ്ങനാടാ കണ്ണാ നിന്നോടു നന്ദിപറയുന്നേ..??"""_ അവളെനോക്കിയിരിയ്ക്കുമ്പോൾ തന്നെയായ്രുന്നു കൂട്ടിയോചിപ്പിയ്ക്കുമ്പോലുള്ള ഇത്തയുടെയാ ചോദ്യം...

""...നന്ദിയോ..?? അതിനിത്തയെന്തിനാ നന്ദിപറയുന്നേ..??"""_ ചോദിച്ചതു മനസ്സിലാകാതെ ഞാനാശ്ചര്യത്തോടെ തിരക്കി...

""...അതുപിന്നെ ഞാനിന്നലെ നിന്നോടതേൽക്കാമോന്നു ചോദിച്ചതുകൊണ്ടല്ലേ നീയാ തെറ്റേറ്റുപറഞ്ഞതും മാഡത്തിന്റെവായീന്നത്രേം തെറികേട്ടതും..??"""_ തിരിഞ്ഞിരുന്നെന്റെ മുഖത്തേയ്ക്കു നോക്കിയങ്ങനെ ചോദിയ്ക്കുമ്പോൾ ആ കണ്ണുകളിലെ ഭാവമെനിയ്ക്ക് അജ്ഞമായ്രുന്നു...

""...എനിയ്ക്കറിയാം... നീയായോണ്ടുമാത്രമാ ഇതൊക്കെ സമ്മതിച്ചേന്ന്... അതും ഞാഞ്ചോയ്ച്ചോണ്ടുമാത്രം... അതിനിപ്പെങ്ങനാടാ ഞാൻ നന്ദിപറയുന്നേ..??"""_

💬 Comments

View all comments