0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6469

മെനിഞ്ഞാന്നുചെയ്തു പകുതിയ്ക്കുനിർത്തിയ വർക്ക് ഓപ്പണാക്കി...

അതുമൊരു ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് തന്നെയായ്രുന്നു...

അതിന്റെ ബാക്കിയിരുന്നു ചെയ്യാനായി ശ്രെമിയ്ക്കുമ്പോഴാണ് പെട്ടെന്ന് ഗ്ലാസ്സ്ഡോറും തള്ളിത്തുറന്ന് ചാന്ദ്നി അകത്തേയ്ക്കുവന്നത്...

വീട്ടിൽനിന്ന ടീഷർട്ടും അരപ്പാവാടയും ധരിച്ചായ്രുന്നു പുള്ളിക്കാരിയുടെ വരവ്...

അതുകണ്ട് ഇതെന്തായിങ്ങനെ എന്നമട്ടിൽ നോക്കുമ്പോഴാണ് ലാപ്പിനുമുന്നിലിരിയ്ക്കുന്ന എന്നെയവൾ കണ്ടത്...

ഉടനെ മുഖത്തൊരു ഞെട്ടലുണ്ടായി... ശേഷം ക്ലോക്കിലേയ്ക്കൊന്നു നോക്കുവേംചെയ്തു...

""...ഞാൻകരുതി എന്റെ വാച്ച് തെറ്റിയെന്ന്..!!"""_ ചെറിയൊരു പുഞ്ചിരിയോടെയാണ് മാഡമങ്ങനെ പറഞ്ഞതെങ്കിലും ഞാനതിനു വലിയവിലയൊന്നും കൊടുത്തില്ല...

എന്റെയപ്പോഴത്തെ ഇരിപ്പും ഭാവവുമൊക്കെക്കണ്ടാൽ ഞാനാണ് മൊതലാളിയെന്നു തോന്നും.!

""...വിഷ്ണൂ... ഹോംസ്റ്റോൺസിന്റെ ജിഎസ്റ്റി ഫയൽചെയ്യാനുള്ള ഡീറ്റയിൽസ് അവരു തരുവാണേൽ ചെയ്യാൻപറ്റത്തില്ലാന്നു പറയണം... കഴിഞ്ഞ മൂന്നുനാല് മാസമായ്ട്ട് പെയ്മെന്റ് പെന്റിങ്ങാ... അവരെന്തേലുമ്പറഞ്ഞാൽ ഡ്യൂയായി കിടക്കുന്ന പെയ്മെന്റുമടച്ച് ഈ മാസത്തെ പെയ്മെന്റ് അഡ്വാൻസായിത്തന്നാലേ ചെയ്യാമ്പറ്റുള്ളൂന്നങ്ങു പറഞ്ഞേക്കണം..!!"""_ അത്രയുംപറഞ്ഞതിന് ഞാൻ തലകുലുക്കിവിട്ടപ്പോൾ എന്നെയൊന്നു ചുഴിഞ്ഞുനോക്കിയിട്ട് അവളിറങ്ങിപ്പോയി...

ഞാനതോടെ വീണ്ടുമെന്റെ വർക്കിലേയ്ക്കു തിരിഞ്ഞു...

പിന്നേയുമൊരു പതിനഞ്ച്- ഇരുപതുമിനിറ്റ് കഴിഞ്ഞശേഷമാണ് നൂറാത്ത കേറിവരുന്നത്...

ഒരു പീച്ച്കളർ ചുരിദാർടോപ്പും അതേ നിറത്തിലൊരു ലെഗ്ഗിൻസും വെള്ളഷോള്കൊണ്ട് തട്ടവുമിട്ടായ്രുന്നു കക്ഷിയുടെവരവ്...

""...ആഹാ.! സാറിന്നു നേരത്തേയാണല്ലോ... എന്തുപറ്റി..??"""_ എന്നെനോക്കി നിറചിരിയോടെ ചോദിച്ചുകൊണ്ട് അടുത്തുവന്നപ്പോൾ ഞാനുമൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചു... അത്രമാത്രം.!

""...എന്താടാ..?? ആകെ ഡൌണാണല്ലോ... എന്തുപറ്റി..??"""_ അടുത്തുവന്ന് കുറച്ചുനേരമിരുന്നിട്ടും ഞാൻ മൈൻഡാക്കാതെ വന്നപ്പോൾ ഇത്ത തിരിഞ്ഞിരുന്നു ചോദിച്ചു...

""...ഒന്നുമില്ലിത്താ... ഇന്നത്തെക്കൊണ്ട് ഈ ഫിനാൻഷ്യൽസൊന്നു കവർചെയ്യണം..!!"""_ മറുപടിയായി ലാപ്പിൽനിന്നും കണ്ണെടുക്കാതെ ഞാൻപറഞ്ഞു...

പിന്നെയിത്ത കുറച്ചുനേരമൊന്നും മിണ്ടിയില്ല...

ഞാനാ വർക്ക് ഏകദേശം പൂർത്തിയാക്കുന്നതുവരെയും ലാപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു...

പക്ഷെ ഇടയ്‌ക്കിടെ അവരെന്നെത്തന്നെ നോക്കിയിരിയ്ക്കുന്നത് കൺകോണിലൂടെ ഞാനറിഞ്ഞു...

""...ആരും നമ്മള് കരുതുമ്പോലൊന്നുമല്ലിത്താ... എല്ലാവർക്കും അവരവരുടെ കാര്യങ്കഴിയുമ്പോൾ പിന്നെ നമ്മളുവേസ്റ്റാ..!!"""_ പതിഞ്ഞൊരു ശബ്ദത്തിൽ.. അതേ താളത്തിൽ.. ഇത്ത കേൾക്കാനെന്നോണം മാത്രം ഞാൻ കൂട്ടിയോജിപ്പിച്ചിട്ട് തിരിഞ്ഞാ മുഖത്തേയ്ക്കു നോക്കി...

അവിടെ കാര്യം മനസ്സിലാകാഞ്ഞതിന്റെ ഒരങ്കലാപ്പ് തെളിഞ്ഞുകണ്ടു...

പക്ഷെ മറുപടിയില്ല... അല്ലേൽത്തന്നെ അവളെന്തു പറയാൻ..??!!

""...ഇത്താ..!!"""_ അൽപ്പസമയം കഴിഞ്ഞശേഷമാണ് ഞാൻ പിന്നെയവരെ വിളിയ്ക്കുന്നത്...

""...എന്താടാ..??"""_ അവൾ മുഖത്തേയ്ക്കു നോക്കി...

എന്നാലെല്ലായ്പ്പോഴും ഉള്ളപോലെയല്ല, ആ കുസൃതിക്കണ്ണുകളിൽ പഴയതിളക്കമില്ല... ഒരുതരം വിരസതമാത്രം...

""...ഇന്നലെ വീട്ടിൽവന്നിട്ട് ഞാങ്കാണിച്ചതൊന്നും ഒട്ടുംശെരിയായില്ലാന്ന് എനിയ്ക്കറിയാം... അന്നേരത്തെ മാനസികാവസ്ഥയിൽ അങ്ങനൊക്കെ പറ്റിപ്പോയതാ... ഇനിയുണ്ടാവില്ല... അതുപോലെ ഇതുവരെ കാണിച്ചുകൂട്ടിയ വൃത്തികേടിനൊക്കെ സോറി..!!""""_ ഞാൻ പറഞ്ഞുനിർത്തി...

അപ്പോഴും ഇവനിതെന്തുപറ്റി എന്നഭാവത്തിൽ നോക്കുവാണ് പുള്ളിക്കാരി...

""...എടാ... അതിനു ഞാനെന്തേലുമ്പറഞ്ഞോ..?? നിന്റെ കുസൃതിയെന്തേലും ഇക്കാക്കകണ്ടാൽ അതോടെല്ലാം തീരും... അതുകൊണ്ടാണ് ഞാനിന്നലെ നിന്നെയോടിച്ചുവിട്ടത്... അല്ലാതെ മറ്റൊന്നും ചിന്തിച്ചല്ല..!!"""_ ഇത്ത നിസ്സഹായതയോടെ എന്റെ മുഖത്തേയ്ക്കു നോക്കി...

ശേഷം

💬 Comments

View all comments